ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും അധികം പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ലഹരി. ഒരു രാജ്യത്തിന്റെ ഭാവി അവിടുത്തെ കുട്ടികളിലാണ് എന്നാല്‍ രാജ്യത്തിന്റെ ഭാവി തകര്‍ക്കുംവി ധം കൂട്ടികളില്‍ സുലഭ മായി കണ്ടുവരുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗം. മുതിര്‍ന്നവര്‍ക്ക് വില്‍പവര്‍ കൊണ്ടും ഉപേക്ഷിക്കാനുള്ള അധ്യാനം കൊണ്ടും ലഹരിയെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയും. എന്നാല്‍ കുട്ടികളില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. എന്തെന്നാല്‍ അടിമപ്പെട്ടതില്‍ നിന്നും മോചനം നേടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
കുടുംബ വഴക്ക്, കൂട്ടുകെട്ട്, ചുറ്റുമുള്ളവരോടുള്ള വാശി, പഠനത്തോടുള്ള പേടി ഒക്കെ യായിരിക്കാം ഒരു പക്ഷേ അവരെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.എന്നാല്‍ ഇതെല്ലാം അവരെ ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്നവര്‍ തിരിച്ചറിയുന്നില്ല. ജീവിതത്തില്‍ എന്ത് പ്രശ്നം നടന്നാലും അവര്‍ തേടുന്നത് ലഹരിയിലേക്ക്. എന്നാല്‍ ജീവിത പ്രശ്നങ്ങളോട് പൊരുതി വിജയിക്കുന്നതാണ് യഥാര്‍ത്ഥ ലഹരി എന്നവര്‍ തിരിച്ചറിയുന്നില്ല.ലഹരി എന്നത് എല്ലാത്തിനുമപ്പുറം ഒരു ജീവന്‍ കൊല ആയുധം മാത്രമാണ്.
ശരിക്കും ലഹരി എന്താണ്? അതില്‍നിന്നും ഉണ്ടാകുന്നതെന്താണ്? അതുകൊണ്ട് എന്താണ് ലഭിക്കുന്നത്? എന്നൊന്നും തിരിച്ചറിയാത്ത പ്രായത്തില്‍ തന്നെ കുട്ടികള്‍ ലഹരിക്ക് അടിമകളായികൊണ്ടിരിക്കുന്നത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പ്രതീക്ഷ എന്ന് പറയുന്നു ണ്ടെങ്കിലും ഇന്ന് ചെറുപ്പത്തില്‍ തന്നെ ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് ആ പ്രതീക്ഷകളേയും അസ്തമിപ്പിക്കുകയാണ്. ഇന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥികളെ തേടി ഒരു പ്രത്യേക ലഹരി മാഫിയ തന്നെയുണ്ട്. ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴി യാത്ത രീതിയില്‍ ആ മാഫിയകള്‍ സ്‌കൂളിന്റെ സമീപം വന്നു പോകുന്നുണ്ട്. കുറെ പേരെ പിടിച്ചെങ്കിലും ഇതുവരെ ഇതിന്റെ വര്‍ധനവിന് ഒരു കുറവും ഇല്ല.
ലഹരി എന്ന് പറയുമ്പോള്‍ നാം ആദ്യം ചിന്തിക്കുന്നത് ആണ്‍കുട്ടികളെക്കുറിച്ചാണ്. എന്നാല്‍ ഇന്ന് ലഹരിയുടെ കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികും ഒരേ പോലെ സുര ക്ഷിതരല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് പെണ്‍കുട്ടികളും ലഹരിക്ക് അടിമകളായിക്കൊണ്ടി രിക്കുകയാണ്. ഭയം കൊണ്ട് അതിന് കീഴടങ്ങുന്ന അവര്‍ ലഹരിയുടെ പൈശാചിക ലോക ത്തേക്ക് പാഞ്ഞു നടക്കുകയാണെന്നും ജീവിത സുഖങ്ങള്‍ക്ക് അറുതി വരുകയാണെന്നും തിരി ച്ചറിയുന്നില്ല. ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്നവര്‍, പിന്നെ പുറമെയുള്ള കൂട്ടുകാരുടെ ഭീഷണി വഴിയാണ് പല പെണ്‍കുട്ടികളും ലഹരിക്ക് അടിമകളായികൊണ്ടിരിക്കുന്നത്. പ്രണയ ചതിക്കു ഴികള്‍ വഴി കൗമാരക്കാരായ പെണ്‍കുട്ടികളെ ഈ ലഹരി മാഫിയകള്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ തിരിച്ചറിവില്ലാത്ത ഈ പ്രായം അവരെ അതിലേക്ക് ആകര്‍ഷിപ്പിക്കുകയും പിന്നീട് ലഹരിക്ക് അടിമകളാക്കുകയും ചെയ്യുന്നു.
ഇത് മാത്രമല്ല ചെറിയ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ലക്ഷ്യമിട്ട് പല ലഹരി മാഫിയകള്‍ ഉണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മിഠായിയായിട്ടും ചെറിയ പൊതിയായിട്ടും അവര്‍ക്ക് ലഹരി നല്‍കുന്നു. ഇതിലാകര്‍ഷരാകുന്ന കുട്ടികള്‍ പിന്നീട് ലഹരി പദാര്‍ത്ഥങ്ങള്‍ ആവശ്യപ്പെടുകയും അവരില്‍ നിന്നും ലഹരി മാഫിയകള്‍ പണം തേടുകയും ചെയ്യും. എന്തി നേറെ പറയണം കേക്കിന്റെ രൂപത്തില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ലഹരി നല്‍കുന്ന ഒരു പ്രവണതയാണ് കണ്ടു വരുന്നത്. ഇതൊരു തുടര്‍ക്കഥയാകുമ്പോള്‍ മാനവരാശിയുടെ ചരിത്രം തന്നെ മാറുമോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.ലഹരി മനുഷ്യനെ മാനസികമായും ശാരീരി കമായും തകര്‍ക്കുന്നു. അത് നമ്മളില്‍ പല അസ്യസ്ഥകളും ഉണ്ടാക്കുന്നു. അത് മനസ്സിലാക്കുക എന്നതാണ് ഇന്നത്തെ സമൂഹത്തിന് ആദ്യം വേണ്ടത്.
ചിന്തിച്ച് വിവേകം നേടുക എന്ന വരി എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ഈ വരികളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ലഹരിയെപ്പറ്റി ചിന്തിച്ചാല്‍ തന്നെ ലഹരി എന്താ ണെന്ന് മനസ്സിലാക്കാന്‍ കഴിയും.
കൗമാര പ്രായത്തില്‍പ്പെട്ട കുട്ടികളെപ്പറ്റി നോക്കുമ്പോള്‍ പ്രത്യേകമായ ഒരു എടുത്തു ചാട്ടത്തിന്റെ സമയമാണത്. ശരിയേതെന്നോ തെറ്റേതെന്നോ ശരിയായി ചിന്തിക്കാന്‍ കഴിയാത്ത പ്രായം. സ്വന്തം മാതാപിതാക്കള്‍ പറയുന്നതിനേക്കാള്‍ കൂട്ടുകാര്‍ പറയുന്നത് ഗൗരവത്തോടെ ചിന്തിക്കുന്ന പ്രായം.മാതാപിതാക്കള്‍ പറയുന്നത് തെറ്റും കൂട്ടുകാര്‍ പറയുന്നത് ശരിയും എന്നാ ണവര്‍ ചിന്തിക്കുന്നത്. പല വര്‍ണ്ണങ്ങളുടെ ലോകത്തേക്കും മായങ്ങളുടെ ലോകത്തേക്കും ആക ര്‍ഷകരാകുന്ന പ്രായം. ആ പ്രായത്തെ കുട്ടികള്‍ എന്തിലേക്കും അടിമപ്പെട്ടു പോവാന്‍ സാധ്യത വളരെ കൂടുതലാണ്. ആ സമയത്ത് അവരെ തേടിയുള്ള ലഹരി മാഫിയകളുടേയും കൂട്ടുകാരു ടേയും പ്രലോഭനങ്ങള്‍ തികച്ചും അവരെ ഒരു ലഹരിക്ക് അടിമപ്പെട്ടവരാക്കി മാറ്റും. നമ്മുടെ ജീവിതമാണ്, നമ്മളാണ് സൂക്ഷിക്കേണ്ടത്. ഓരോ ചുവടും കരുതിയിരിക്കണം.
ബാല്യകാലത്തുള്ള കുട്ടികളിലും ഇത് അധികരിച്ചിരിക്കുകയാണ്.നിസ്വാര്‍ത്ഥരായ അവ രുടെ പിഞ്ചുമനസ്സിലേക്ക് കുത്തി വെയ്ക്കുന്ന ഈ വിഷം അവരുടെ ഭാവിയെത്തന്നെ തകര്‍ ക്കുന്നതാണ്. ശരിക്കുള്ള ലഹരി എന്താണെന്ന് ഇന്നത്തെ ജനതയ്ക്ക് അറിയില്ല. യഥാര്‍ത്ഥ ലഹരി കുടുംബത്തോടും കൂട്ടുകാരോടും ഒത്ത് സന്തോഷിച്ച് ജീവിക്കുന്നതാണ്. അതാണ് ലഹരി അപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണവും സന്തോഷവും നിറഞ്ഞതാകുന്നത്. എന്നാല്‍ നമ്മളെ നശിപ്പിക്കുന്ന കഞ്ചാവ്, മയക്ക് മരുന്ന്, കൂള്‍, ഹാന്‍സ്, എം.ഡി.എം.എ അതൊന്നുമല്ല യഥാര്‍ത്ഥ ലഹരി.
സര്‍ക്കാര്‍ അതിനുള്ള നിയമങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും ലഹരി പൂര്‍ണ്ണമായി നശിപ്പി ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ കുട്ടികള്‍ ലഹരിക്ക് അടിമകളായി അടിമകളാക്കുകയാണ്. സാമൂ ഹ്യമായി ബന്ധമില്ലാതെ നിശന്ധതയിലേക്ക് ആഴ്ന്ന് ഇന്നത്തെ പുതുതലമുറ നശിക്കുകയാണ്. കുട്ടികള്‍ക്ക് കൃത്യസമയത്ത് ബോധവത്ക്കരണ ക്ലാസ്സുകള്‍ നല്‍കണം. സര്‍ക്കാര്‍ അതിന് നിബന്ധനകള്‍ വെക്കണം. ലഹരി വിരുദ്ധദിനം ആചരിക്കുന്നുണ്ട് എങ്കിലും അതിന്റെ പ്രാധാന്യം അറിയിച്ച് കുട്ടികള്‍ക്ക് കൃത്യസമയത്ത് സര്‍ക്കാര്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ നല്‍കണം. നമ്മുടെ ഭാരതം വികസിക്കണം. ലഹരിക്ക് അടിമകളാകുന്ന പിഞ്ചുബാല്യങ്ങളുടെ അസ്ഥമിക്കുന്ന പുഞ്ചിരി ഇനിയുമുണ്ടാകരുത്. നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഭാരതം വികസി ക്കട്ടെ. ലഹരി വിമുക്ത ഭാരതം സാദ്ധ്യമാകട്ടെ. നമുക്ക് ലഹരിക്കെതിരെ ഒരുമിച്ച് കൈകോര്‍ത്ത് പരിശ്രമിക്കാം.
ഫിദ ഷാജഹാന്‍ (ക്ലാസ്സ് -9)
VHSS, ചത്തിയറ, താമരക്കുളം











