ലഹരിയെന്നത് ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ്. ലഹരി യുടെ അടി മത്യം കൊണ്ട് നമ്മുടെ ഈ ലോകത്ത്, നമ്മുടെ ജീവിതത്തിന് നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നത് ഒരിക്കലും നമ്മുക്ക് തിരിച്ച് പിടിക്കാനാവാത്ത പല സമ്പത്തുകളാണ്. ബാല്യ കൗമാര പ്രായത്തിലുള്ള കുട്ടികളാണ് നമ്മുടെ സമൂ ഹത്തെ നയിക്കേണ്ടവര്‍. നാളെ ഈ സ്വതന്ത്രമായ ഇന്ത്യയ്ക്ക് ഒരു നിലനില്‍പ്പുണ്ടെങ്കില്‍ അതില്‍ നിറഞ്ഞു നില്‍ക്കേണ്ട ജീവശ്വാസമെന്നത് ഇന്നത്തെ ബാല്യ കൗമാരം നയിക്കുന്ന കുട്ടികളാണ്.
അത് ഉറപ്പായും അറിയാവുന്ന ഈ സമൂ ഹത്തെ നശിപ്പിക്കണം എന്ന് ദൃഡനിശ്ചയം എടുത്ത ആളുകളാണ് ഈ കുട്ടികളെ പല പൊടി കൈകളും കാട്ടി ലഹരിയെന്ന ആ ചെകുത്താന്റെ കോട്ടയുടെ വാതില്‍ തുറന്നുകാട്ടി പല മാന്ത്രിക വിദ്യകളിലൂടെ അവരെ ആ കോട്ടക്കുള്ളിലാക്കുന്നു. അതുവരെ വളരെ സന്തോഷ ത്തോടെ ചിരിച്ചും കളിച്ചും മറ്റുള്ളവരെ സ്നേഹിച്ചും നടന്ന ആ കുരുന്നുകള്‍ പിന്നീട് അവരല്ലാ തായി തീരുന്നു. ചെകുത്താനാണ് അവരുടെയുള്ളില്‍ പിന്നീട് പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ തന്നെ അവര്‍ എന്താണ് ചെയ്യുന്നതെന്നുപോലും അവര്‍ അറിയുകയില്ല. പിന്നീടവര്‍ കാണു ന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം മറ്റുള്ളവര്‍ക്ക് വിചിത്രവും സങ്കടമുണ്ടാക്കുന്നതുമായിരിക്കും. പക്ഷേ ലഹരിയില്‍ അടിമപ്പെട്ട ഒരു കുട്ടി അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ സ്വബോധത്തോടെ ചെയ്യുന്നതല്ല. അതുകൊണ്ട് അവര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുകയുമില്ല.
നമ്മള്‍ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന ഒരു ലോകത്തല്ല അവര്‍ ജീവി ക്കുന്നത്. അവരുടേതായ മറ്റേതോ ലോകത്താണ്. അതുകൊണ്ട് അവരോട് പെരുമാറുമ്പോള്‍ സ്വബോധമുള്ള നമ്മള്‍ സൂക്ഷിക്കുക മാത്രമേ ചെയ്യാന്‍ പറ്റു. അവര്‍ക്ക് ആ സമയത്ത് അതൊന്നു ചിന്തിക്കാന്‍ ഉള്ള മനസ്സ് ഒരിക്കലും ഉണ്ടാവുകയില്ല.
ആദ്യമായി ഈ ലഹരി പദാര്‍ത്ഥങ്ങള്‍ ഈ സമൂഹത്തിലേക്ക് കുത്തിനിറയ്ക്കുന്ന ആ പിശാചുക്കളെ ഇല്ലാതാക്കണം. ഒരു കുടുംബത്തില്‍ ഒരു കുഞ്ഞുജനിക്കുമ്പോള്‍ അവനെ എത്രയെത്ര പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ടാണ് ആ മാതാപിതാക്കള്‍ വളര്‍ത്തികൊണ്ടു വരുന്നത്, അവന്‍ നന്നായി വളര്‍ന്നു വന്നാല്‍ ഒരു പക്ഷേ അവര്‍ക്ക് സാധിക്കാത്ത പലസ്വപ്ന ങ്ങള്‍, തങ്ങളുടെ മക്കളിലുടെ സാധിക്കാം എന്ന പ്രതീക്ഷ ഒരുപക്ഷേ അവരില്‍ കാണും അല്ലെങ്കില്‍ നാളെ തന്റെ മകന്‍ അല്ലെങ്കില്‍ മകളാണ് ആ ഉന്നതിയില്‍ നില്‍ക്കുന്നത് എന്ന് പറഞ്ഞ് സന്തോഷിക്കാം അഭിമാനിക്കാം അങ്ങനെ പലതും മനസ്സില്‍ കണ്ടാണ് എത്ര കഷ്ടപ്പെട്ടിട്ടാണെ ങ്കിലും ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നത്.
എന്നാല്‍ പതിയെ അതെല്ലാം ചോര്‍ന്നു പോയിക്കൊണ്ടിരിക്കയാണ് എന്ന് അറിയുമ്പോള്‍ അവര്‍ മനം നൊന്തില്ലാതാകുന്നതില്‍ പ്രത്യേകതയൊന്നുമില്ല. ഒരു കുട്ടി നശിക്കാന്‍ തുടങ്ങി യാല്‍ ഒരു കുടുംബമാണ് ഇല്ലാതായിപ്പോകുന്നത്. അങ്ങനെ ദിവസം തോറും എത്രയെത്ര കുടുംബങ്ങളുടെ കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. അതുപോലെ എപ്പോഴും നല്ല കൂട്ടുകെട്ടുകളില്‍ മാത്രം എത്തിചേരുക നിലനിര്‍ത്തുക അതും ഒരു തരത്തില്‍ കൗമാരക്കാരുടെ ഒരു ലഹരി തന്നെയാണ്. ചീത്ത കൂട്ടുകെട്ടില്‍ പോയിപ്പെട്ടാല്‍ അത് ശരിയല്ല എന്ന് മനസ്സിലാക്കി പിന്മാറുക. പറ്റുമെങ്കില്‍ കൂട്ടുകാരെ നല്ല വഴികള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. കൗമാര പ്രായമെ ന്നത് ജീവിതത്തിലെ വളരെ മനോഹരമായതും എന്നാല്‍ ഏറ്റവും അപകടവും പിടിച്ചതുമാണ്.
അതിനാല്‍ പലരുടെയും വാക്കുകള്‍ കേട്ട് ഓരോ കാര്യത്തിന് ഇറങ്ങി തിരിക്കുന്നതിന് പല പ്രാവിശ്യം ആലോചിക്കുക. നമ്മുടെ ഉയര്‍ച്ചയ്ക്ക് ചോര നീരാക്കി കഷ്ടപ്പെടുന്ന നമ്മളെ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന ആ പാവങ്ങളുടെ നമ്മുടെ അച്ചനമ്മമാരുടെ മുഖം മനസ്സിലോര്‍ക്കുക. അപ്പോള്‍ നമ്മള്‍ക്ക് നല്ല തീരുമാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. എപ്പോഴും നമ്മുടെ മതാപിതാക്കളായിരിക്കണം നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരോട് എല്ലാം തുറന്ന് പറയണം. അവരാകുമ്പോള്‍ ഒരിക്കലും നമ്മുടെ നാശത്തിനായ് ഒന്നും തന്നെ പറയുകയില്ല. അവയൊന്നുമില്ലാത്തതിന്റെ കുറവു മൂലമാണ് ഇന്ന് നമ്മള്‍ കാണുന്ന കേള്‍ക്കുന്ന അനുഭവി ക്കുന്ന പല മോശപ്പെട്ട അനുഭവങ്ങള്‍ക്കും കാരണമാകുന്നത്.
കൗമാരപ്രായത്തില്‍ അതുവരെ യില്ലാത്ത പലതിനോടും നമ്മുക്ക് ഇഷ്ടവും താത്പര്യവും എല്ലാം തോന്നും.അവയില്‍ എപ്പോഴും നല്ലതിനെ തിരഞ്ഞെടുക്കുവാന്‍ ബാക്കിയുള്ളവയെ പിന്‍തള്ളാന്‍ ഒരു പരിധിവരെയെങ്കിലും നമ്മള്‍ ശ്രമിക്കണം. അവിടെയാണ് നമ്മള്‍ ശരിക്കും വിജയിച്ചു എന്ന് പറയാന്‍ സാധിക്കുക. കൗമാര പ്രായമാണ് കൂട്ടുകാര്‍ നമ്മളെ പലതിനും കൂട്ടുപിടി ക്കുക ആരെയും അതുകൊണ്ട് കണ്ണടച്ച് വിശ്വസിക്കരുത്. അവര്‍ ചെയ്യുന്നതും നല്ലതാണെന്ന് നമുക്ക് ഒരിക്കലും പറയാന്‍ കഴിയുകയില്ല.
ഞാനും ഒരു കൗമാരകാരിയാണ് ഇപ്പോള്‍ ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതും അത്ര മനോഹരമായ അവസ്ഥകളിലൂടെയൊന്നുമല്ല. പല പ്രശ്നങ്ങളും നമ്മളെ അലട്ടിക്കൊ ണ്ടേയിരിക്കുന്നു. ഇതുവരെയും നേരിട്ടിട്ടില്ലാത്ത പല പ്രശ്നങ്ങളും ഇപ്പോള്‍ നേരിടുന്നുണ്ട്. ഒന്നിലും ഒരു ഉറച്ച തീരുമാനം എനിക്ക് എടുക്കാന്‍ കഴിയാറില്ല. ഒരു കാരണവുമില്ലാതെ സങ്ക ടവും ദേഷ്യവുമെല്ലാം ഉണ്ടാകുന്നുണ്ട്. അപ്പോഴെല്ലാം സത്യാവസ്ഥകള്‍ പറഞ്ഞു.മനസ്സിലാക്കി എന്നെ സമധാനിപ്പിച്ച് കൂടെ നില്‍ക്കുന്നത് എന്റെ അമ്മയാണ്. അച്ഛന്‍ എന്നെ ഒരിക്കലും ശ്വാസിക്കാറില്ല. പക്ഷേ സ്നേഹത്തിന്റെ ഭാഷയില്‍ സൗമ്യമായി എന്നോട് സംസാരിക്കാറുണ്ട്. അവരുടെ ആ വാക്കുകളാണ് പിന്നെയും എല്ലാം മറന്ന് എന്റേയും അവരുടേയും സ്വപ്നങ്ങളെ മനസ്സില്‍ കണ്ട് പറക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഞാന്‍ എന്ത് കള്ളത്തരങ്ങള്‍ കാണിച്ചാലും എന്റെ അമ്മ വളരെ വേഗംതന്നെ അത് കണ്ടുപിടിക്കും. അതിനാല്‍ ഞാന്‍ വലുതായിട്ട് ഉടായിപ്പു് പരിപാടികള്‍ കാണിക്കാറില്ല. ഇതുപോലെ എല്ലാ മാതാപിതാക്കളും എപ്പോഴും ശ്വാസിക്കുക മാത്രം ചെയ്യാതെ ഒരു സുഹൃത്തിനെ പോലെ കണ്ട് പെരുമാറിയാല്‍ പകുതി മക്കളും നല്ല വഴി യില്‍ തന്നെ സഞ്ചരിക്കും മക്കള്‍ക്ക് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കളില്‍ ഉണ്ടായിരിക്കണം. അന്നേരമേ അവരുടെ ജീവിതത്തില്‍ അര്‍ത്ഥമുണ്ടാവുകയുള്ളു. ഒരിക്കലും കുട്ടികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന് കരുതി മക്കളായ നമ്മളും ശ്രദ്ധിച്ചു ഈ സമൂഹത്തിലെ ദുഷ്ടതകള്‍ മനസ്സിലാക്കിയേ ജീവിക്കാവു.
കൗമാരമെന്നത് വളരെ കുഴപ്പം പിടിച്ച എന്നാല്‍ ജീവിത ത്തിലെ നെടുംതൂണുമായ ഒരു കാലഘട്ടമാണ്. വളരെ ശ്രദ്ധിച്ചു മാത്രം ഓരോ കാര്യത്തിലും ഏര്‍പ്പെടുക.നമ്മള്‍ പോലും അറിയാതെ പല പ്രശ്നങ്ങളിലും നമ്മള്‍ പെട്ടു പോകും. അങ്ങനെ ആവാതെ സൂക്ഷിക്കുക.ഞാനും അങ്ങനെ തന്നെ ആയിരിക്കും. നല്ല ലഹരി വിമുക്തമായ ഒരു തലമുറ വരും തലമുറയ്ക്ക് നല്‍കാനായ് നമ്മുക്ക് പ്രയത്‌നിക്കാം.
നന്ദന (ക്ലാസ്സ് -10)
VHSS, ചത്തിയറ, താമരക്കുളം.












Wow what a great thought 👏 👍