പരാജയങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല-ഡോ.പി.എന്‍ ഗംഗാധരന്‍ നായര്‍

പരാജയപ്പെടാനായി മാത്രം ആരും ഇവിടെ ജനിക്കുന്നില്ല. പരാജയങ്ങള്‍ക്ക് നമ്മെ നോവിക്കാനേകഴിയൂ, തോല്‍പ്പിക്കാനാവില്ല. അവസരങ്ങള്‍ അപ്രതീക്ഷിതമായി വരുമ്പോള്‍ അവയെ സ്വീകരിക്കാനും ധീരമായി നേരിടാനും തയ്യാറായിക്കണമെന്ന് മാത്രം. പോലീസ് മേധാവി ആയിരുന്ന ശ്രീ അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് ന്റെ ശിഷ്യനായിരുന്ന ജോര്‍ജ് മാത്യു മൂന്നുതവണ ഐ എ എസ് പരീക്ഷയില്‍ തോറ്റു. പിന്നെ അയാള്‍ ഡല്‍ഹിയില്‍ ചെന്ന് ഐ എ എസ് കോച്ചിംഗ് സെന്റര്‍ തുടങ്ങി. 450 ഓളം കുട്ടികള്‍ പല വര്‍ഷങ്ങളിലായി ഇതുവരെ അവിടെ നിന്നും […]
കാലം പോയ പോക്കേ-ഉല്ലാസ് ശ്രീധര്‍

കടലില്‍ കാണാതായ കൂട്ടുകാരനെ കണ്ടുമുട്ടിയത് പോലെ, കാട്ടില്‍ കുടുങ്ങിയ കൂട്ടുകാരനെ കണ്ടുമുട്ടിയത് പോലെ, ഏതോ രാജ്യത്ത് ഒറ്റപ്പെട്ട കൂട്ടുകാരനെ കണ്ടുമുട്ടിയത് പോലെ, ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ ബഹിരാകാശത്ത് വെച്ച് കൂട്ടുകാര്‍ കാണുന്നു… കെട്ടിപ്പിടിക്കുന്നു… പൊട്ടിച്ചിരിക്കുന്നു… തമാശകള്‍ പറയുന്നു… എന്റെ കുട്ടിക്കാലത്ത് വീടിന് മുന്നിലൂടെ ഇരുമ്പ് വളയം റോഡിലുരയുന്ന, കാളയുടെ കാലിലെ ലാടത്തിന്റെ ശബ്ദത്തോടെ കാളവണ്ടി പോകുന്നത് കണ്ടിട്ടുണ്ട്… അന്നു മുതല്‍ ഇന്നു വരെ എന്തെന്ത് മാറ്റങ്ങള്‍… കഴക്കൂട്ടത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്ന ലാഘവത്തോടെ ഭൂമിയില്‍ നിന്ന് […]
രാസമാറ്റങ്ങള്‍-ജയന്‍ വര്‍ഗീസ്

നിദ്ര നിതാന്തമാം നിദ്ര യതിലൊരു നിത്യ പ്രകാശ വിലാസം ! ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളില്‍ പൊന്നിന്‍ ചിലമ്പൊലി നാദം ! ഒന്ന് ചേരാതെ പിണങ്ങും കണികയോ – ടൊന്നുണരാനൊരു മന്ത്രം ! സിങ്കുലാരിറ്റി കവിള്‍ ചോപ്പിലാദ്യമായ് ഇംഗിത പ്രേമാര്‍ദ്ര മുത്തം ! സത്യ പ്രപഞ്ചമായ് ശില്‍പ്പിതന്‍ കൊത്തുളി ചുറ്റിക താള ലയാസം ! ബിഗ് ബാംഗിള്‍ സിങ്കുലാരിറ്റി തന്‍ ഹൃത്തടം പൊട്ടിപ്പിളര്‍ന്നു വികാസം ! നക്ഷത്ര പാറയില്‍ വായു കുമിളയാം തൊട്ടിലിലെന്നെയുറക്കാന്‍ എത്ര ശതകോടി […]
കാളിദാസന്റെ പ്രണയവര്‍ണ്ണങ്ങള്‍-വൃന്ദ പാലാട്ട്

ശ്രീ മങ്കൊമ്പു ഗോപാലകൃഷ്ണന് ബാഷ്പാഞ്ജലി അര്‍പ്പിച്ചു കൊണ്ട്.. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഗാനം ”കാളിദാസന്റെ കാവ്യഭാവനയെ…….” യേശുദാസ് ഹിന്ദിയില്‍ പാടി തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കിയത് അന്ധനായ സംഗീതജ്ഞന്‍ രവീന്ദ്ര ജെയിന്‍ ആയിരുന്നു. കണ്ണിന് കാഴ്ച്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് ആരെയാണ് എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ രവീന്ദ്ര ജെയിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല , ‘ യേശുദാസ് ‘ എന്ന് പറയാന്‍ . അങ്ങനെയിരിക്കെ മലയാളത്തില്‍ ഒരു കൈ നോക്കിക്കൂടെ […]
നീലിലമ-ലാലി രംഗനാഥ് (നോവല്‍: ഭാഗം 9)

ഡോക്ടറും ശാരിയും നീലുവിന്റെയ ടുത്തേക്ക് വന്നപ്പോള്‍ അവള്‍ ഹാളില്‍ നിന്നും പുറത്തിറങ്ങി, മാനസികാ ശുപത്രിയിലേക്ക് കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. ‘എന്താ നീലു ബോറടിച്ചോ? നിങ്ങള്‍ക്ക് വൈകുന്നേരം പോയാല്‍ മതിയല്ലോല്ലേ? ഡ്രൈവര്‍ കൊണ്ടുവിടും. നമുക്കിപ്പോള്‍ ഹോസ്പിറ്റലില്‍ പോയി അവിടെല്ലാം നിങ്ങള്‍ ഒന്ന് കണ്ടുവരുമ്പോഴേക്കും ഞാന്‍ പേഷ്യന്‍സിനെ അറ്റന്‍ഡ്‌ചെയ്തിട്ട് വരാം. ഉച്ചകഴിഞ്ഞ് ഞാന്‍ ലീവ് ആണ്.’ ‘ശരി ഡോക്ടര്‍ ‘..നീലു ആണ് മറുപടി പറഞ്ഞത്. അവര്‍ മൂന്നുപേരും റോഡിനെതിര്‍ വശത്തുള്ള ആശുപത്രിയിലേക്ക് നടന്നാണ് പോയത്. നിറയെ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിട്ടുള്ള, ആശ്രമാന്തരീക്ഷം […]
THE ARC (Novel) Chapter 12 – Dr. Aniamma Joseph

Students of M.A.Final Year had a desire. To come to my home. They have been telling me about it for a long time. Though I was very happy about their visit, I had some apprehension about Roy’s response. He might behave to them in his usual coldness. Anyway, they did come. Both girls and boys […]



