LIMA WORLD LIBRARY

നീലിലമ-ലാലി രംഗനാഥ് (നോവല്‍: ഭാഗം 9)

ഡോക്ടറും ശാരിയും നീലുവിന്റെയ ടുത്തേക്ക് വന്നപ്പോള്‍ അവള്‍ ഹാളില്‍ നിന്നും പുറത്തിറങ്ങി, മാനസികാ ശുപത്രിയിലേക്ക് കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു.

‘എന്താ നീലു ബോറടിച്ചോ? നിങ്ങള്‍ക്ക് വൈകുന്നേരം പോയാല്‍ മതിയല്ലോല്ലേ? ഡ്രൈവര്‍ കൊണ്ടുവിടും. നമുക്കിപ്പോള്‍ ഹോസ്പിറ്റലില്‍ പോയി അവിടെല്ലാം നിങ്ങള്‍ ഒന്ന് കണ്ടുവരുമ്പോഴേക്കും ഞാന്‍ പേഷ്യന്‍സിനെ അറ്റന്‍ഡ്‌ചെയ്തിട്ട് വരാം. ഉച്ചകഴിഞ്ഞ് ഞാന്‍ ലീവ് ആണ്.’

‘ശരി ഡോക്ടര്‍ ‘..നീലു ആണ് മറുപടി പറഞ്ഞത്.

അവര്‍ മൂന്നുപേരും റോഡിനെതിര്‍ വശത്തുള്ള ആശുപത്രിയിലേക്ക് നടന്നാണ് പോയത്. നിറയെ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിട്ടുള്ള, ആശ്രമാന്തരീക്ഷം പോലെ ശാന്തതയുള്ള ഒരു സ്ഥലമായാണ് അതിനുള്ളിലേക്ക് കടക്കുമ്പോള്‍ ആര്‍ക്കും തോന്നുന്നത്.

വാച്ച്മാന്‍ ഡോക്ടറെക്കണ്ട്
‘ഗുഡ്‌മോണിങ് മാം’ എന്നു പറഞ്ഞു.. പ്രത്യാഭിവാദ്യം ചെയ്തുകൊണ്ട് ഡോക്ടര്‍ വാച്ച്മാനോട് ചോദിച്ചു.

‘സീത വന്നിട്ടുണ്ടോ?’

‘ഉണ്ട് മാഡം’ വിനയത്തോടെ അയാള്‍ പറഞ്ഞു.
‘സീതയോട് എന്റെ റൂമിലേക്ക് വരാന്‍ പറയൂ.’
എന്നുപറഞ്ഞ് അവര്‍ മൂവരും ഡോക്ടറുടെ റൂമിലേക്ക് നടന്നു. അല്പസമയത്തിനുശേഷം തടിച്ച് നീളം കുറഞ്ഞ, വെള്ള സാരിയും പച്ച ബ്ലൗസുമിട്ട് ഒരു ഇരുനിറക്കാരിയായ മധ്യവയസ്‌ക അവിടേക്ക് വന്നു. അറ്റെന്‍ഡര്‍ സീത ആയിരുന്നു അത്.

‘ആ സീത..
ഇതെന്റെ സുഹൃത്തിന്റെ സഹോദരിയും കൂട്ടുകാരിയുമാണ്. ഇവര്‍ക്ക് ഹോസ്പിറ്റലെ ല്ലാം ഒന്ന് കാണിച്ചു കൊടുക്കു.

‘ശരി മാഡം.’. എന്ന് പറഞ്ഞിട്ട്, നീലുവിനോടും ശാരിയോടുമായി ‘വരൂ’ എന്ന് പറഞ്ഞ് മറ്റൊരു കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെയുമിവിടെയും, മരത്തണലിലും മറ്റുമായി പത്തിരുപതോളം ബുദ്ധിമാന്ദ്യമുള്ള പുരുഷന്മാരും സ്ത്രീകളും ഇരിക്കുന്നുണ്ടായിരുന്നു.ചിലര്‍ നടക്കുന്നുമുണ്ട്.
ചിലരുടെ മുഖത്ത് ഭയം, മറ്റുചിലരില്‍ ചുറ്റിലുമൊന്നും ശ്രദ്ധിക്കാതെയുള്ള ഒരു പ്രത്യേക ഭാവം, വേറെ ചിലര്‍ ദുഃഖക്കടലിലാ ഴ്ന്ന മിഴികളുമായി വിദൂരതയില്‍ കണ്ണുനട്ടിരിക്കുന്നു. തികച്ചും മനസ്സിന്റെ അസ്ഥിരതയില്‍ ലോകമറിയാതെ ജീവിക്കുന്നവര്‍. കൂടെ വന്ന സ്ത്രീയോട് ശാരി ചോദിച്ചു.

‘ഇവരില്‍ ആരെങ്കിലും ആക്രമണ സ്വഭാവമുള്ളവരുണ്ടോ.?’

‘ചിലപ്പോഴൊക്കെ ബഹളം വയ്ക്കാറുണ്ട്. അമ്മയെക്കാണണം ഭര്‍ത്താവിനെ കാണണം മക്കളെക്കാണണം എന്നൊക്കെ പറഞ്ഞ്.അങ്ങനെ ബന്ധുക്കളൊന്നും വരാറില്ല. ഡോക്ടര്‍ ഒരു സേവനം പോലെയാണ് ഈ ആശുപത്രിയി നടത്തുന്നത്. നല്ലവരായ കുറെ നാട്ടുകാരുടെയും ഗവണ്‍മെന്റിന്റെയും സഹായമുണ്ട് ഡോക്ടര്‍ക്ക്. അത്ര നല്ല സ്വഭാവമുള്ള ആളാണ് പരിമള ഡോക്ടര്‍. പിന്നെ വക്കീലായ ഭര്‍ത്താവിന്റെ എല്ലാ പിന്തുണയും.

ഏകദേശം ഒരു മണിക്കൂറോളം അവര്‍ അവിടമെല്ലാം ചുറ്റി നടന്നു കണ്ടിട്ട്,തിരികെ വന്ന് വിസിറ്റേഴ്‌സ് റൂമിലിരുന്നു. മ്ലാനമായിരുന്നു അപ്പോഴെല്ലാം നീലുവിന്റെ മുഖം. ശാരി അവളോട് പറഞ്ഞു.

‘ എടി.. ഇവരെയൊക്കെ കാണുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യമുള്ളവരാണെന്ന് തോന്നുന്നില്ലേ?അവരുടെ നഷ്ടങ്ങളോ ദുഃഖങ്ങളോ ഒന്നും മനസ്സ് നഷ്ടപ്പെട്ട അവര്‍ക്ക് തിരിച്ചറിയാന്‍ പോലും ആകുന്നില്ല.എന്ത് കഷ്ടാല്ലേ?

സംസാരത്തിനിടയില്‍ നീലുവിന്റെ ഫോണ്‍ ശബ്ദിച്ചു. ഡല്‍ഹിയില്‍നിന്ന് സന്ദീപ് വിളിച്ച് വിശേഷങ്ങളന്വേഷിക്കുമ്പോള്‍ വൈകുന്നേരമേ തിരിച്ചു പോകുന്നുള്ളുവെ ന്ന് അവള്‍ പറയുന്നുണ്ടായിരുന്നു.
……………………………

ഊണ് സമയമായപ്പോഴേക്കും ഡ്യൂട്ടി കഴിഞ്ഞ് ഡോക്ടറുമെത്തി. അവര്‍ മൂന്നു പേരും വീട്ടിലേക്ക് നടന്നു.

ഡൈനിങ് ടേബിളില്‍ തമിഴ് രീതിയിലുള്ള ഭക്ഷണങ്ങള്‍ നിരന്നപ്പോള്‍ ഡോക്ടര്‍ തമാശയായി പറഞ്ഞു.

‘ ഇന്ന് രാമേട്ടനോട് ഭക്ഷണം ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നിട്ടും വേലമ്മയാണല്ലോ പാചകം? തൈര് സാദവും സാമ്പാറും..എല്ലാം തമിഴ് സ്‌റ്റൈല്‍. ‘

അപ്പോഴും ഒരു തമാശയാസ്വദിക്കാനുള്ള മൂഡിലെത്തിയിരുന്നില്ല നീലുവെന്നവളുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി.

ഊണുകഴിഞ്ഞ് ചെറിയ വിശ്രമത്തിനുശേഷം ഡോക്ടര്‍ നീലുവിന്റെയും ശാരിയുടെയുമടുത്ത് വന്ന് ചോദിച്ചു.
‘ഉച്ചയുറക്കം പതിവുണ്ടോ?’

‘ഏയ് ഇല്ല ഡോക്ടര്‍.’ രണ്ടുപേരും ഒരുമിച്ചാണത് പറഞ്ഞത്.

എങ്കില്‍ നീലു ഒന്ന് വരു. എനിക്കു കുറച്ചുനേരം അനിയത്തിക്കുട്ടിയോടൊന്നു സംസാരിക്കാനൊരാഗ്രഹം.

ശാരിക്ക് കാണാന്‍ വേണ്ടി ടിവി ഓണ്‍ ചെയ്തു കൊടുത്തിട്ട് ഡോക്ടര്‍ നീലു വിനെയും കൊണ്ട് സ്വന്തം കിടപ്പുമുറിയിലേക്കാണ് പോയത്.

ഡോക്ടര്‍ കട്ടിലില്‍ ഇരുന്നിട്ട് അടുത്തു കിടന്ന കസേര ചൂണ്ടി കാണിച്ച്
‘മോളിരിക്കൂ ‘..എന്ന് പറഞ്ഞു.

‘ മോളെ.. ഞാന്‍ ചോദിക്കുന്നതിന് ഉത്തരം മോള്‍ക്ക് എന്ത് മനസ്സില്‍ തോന്നുന്നുവോ അത് തുറന്നു പറയണം.. ട്ടോ.’
അവള്‍ മൂളിക്കൊണ്ട് തലയാട്ടി.
അല്പം ഗൗരവഭാവത്തില്‍ ഡോക്ടര്‍ തുടര്‍ന്നു.

‘ സന്ദീപുമായി ശാരീരികമായി ഒരു ബന്ധവും പുലര്‍ത്താന്‍ മോള് സമ്മതിച്ചിട്ടില്ലെന്ന് എനിക്കറിയാം. എന്താ കാരണം? ‘

‘സന്ദീപിനോട് എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിലൊഴികെ ഒന്നിനും എനിക്ക് വിരോധമില്ല ഡോക്ടര്‍. പല ദിവസങ്ങളിലും അതിനുള്ള ശ്രമം ഞാനെ തിര്‍ക്കുമ്പോള്‍ സന്ദീപൊന്നും പറയാറില്ലായിരുന്നു. പക്ഷേ ഈ അടുത്തിടെയാണ് തീവ്രമായ ഒരാഗ്രഹം സന്ദീപിലുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് അതൊരു പൊട്ടിത്തെറിയായി മാറിയത്. സൂര്യയെ മാത്രമേയാസ്ഥാനത്ത് എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ റൃ. എന്റെ ദേഹത്തു സന്ദീപിന്റെ വിരലുകളിഴയുമ്പോള്‍ എനിക്കസഹനീയമായി തോന്നും..’

‘ സൂര്യ മരിച്ചുപോയെന്ന് നീലു വിശ്വസിക്കുന്നില്ലേ? ‘
‘ ഉണ്ട്’.. അവളുടെ ശബ്ദമിടറി.

‘ മരിച്ചുപോയ ഒരാളിനു വേണ്ടി ഒരു തെറ്റും ചെയ്യാത്ത മറ്റൊരാളുടെ ജീവിതം നശിപ്പിക്കുന്നത് തെറ്റല്ലേ? വെറുതെ മനസ്സിന്റെ ചില ചിന്തകള്‍ കൊണ്ട് മാത്രം.. അതില്‍ മുറുകെ പിടിക്കുന്നത് കൊണ്ട് മാത്രമല്ലേ മോളെ സന്ദീപിനെ ഒഴിവാക്കുന്നത്? ഇന്ന് ഹോസ്പിറ്റലില്‍ വന്നപ്പോള്‍ മോള് കണ്ടില്ലേ.. ചിന്തിക്കാന്‍ പോലും ശക്തിയില്ലാത്ത കുറെ മനുഷ്യരെ?
നമ്മളൊക്കെ ചിന്താശക്തിയുള്ളവരായിരിക്കുന്നതിന് ദൈവത്തോട് നമ്മള്‍ നന്ദി പറയണം.
മോളൊരുപാട് വായിക്കുമായിരുന്ന ആളല്ലേ? ശാരി പറഞ്ഞു ഓഷോയുടെ വചനങ്ങള്‍ പറഞ്ഞു പലപ്പോഴും കൂട്ടുകാരെയെല്ലാം നീ അമ്പരപ്പിച്ചിട്ടുണ്ടെന്ന്.
‘ഓസ്‌കാര്‍ വൈല്‍ഡ് ‘ജീവിതത്തെക്കുറിച്ച് പറഞ്ഞത് നീലുവിന് അറിയുമോ?

ഒരു നിമിഷം ചിന്തിച്ചിട്ട് അവള്‍ ഇല്ലെന്നു പറഞ്ഞു.

‘ ജീവിതം ഒരു ചതുരംഗപ്പലകയാണ്. അതിലെ ഓരോ കരുക്കളും ദൈവം നീക്കുന്നു. ‘
ഇതാണദ്ദേഹം പറഞ്ഞത്. നമ്മളും ആ സത്യമുള്‍ക്കൊള്ളണം.
‘ടോള്‍സ്റ്റോയ് പറഞ്ഞതെന്താ?.. സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെന്ന്.’
ജീവിതത്തിലെ അനുഭവങ്ങളെല്ലാം നമ്മള്‍ പോസിറ്റീവായ ചിന്തകളോടെയെടുത്ത് ആസ്വാദ്യകരമാക്കണം.

ഡോക്ടര്‍ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടിട്ട് ദയനീയമായ മുഖഭാവത്തോടെ അവരുടെ കയ്യില്‍ പിടിച്ചവള്‍ ചോദിച്ചു.
‘ ഞാനെന്ത് ചെയ്യണം ഡോക്ടര്‍?

‘ മോള് സന്ദീപിനെ എല്ലാ അര്‍ത്ഥത്തിലും ഭര്‍ത്താവായി ഉള്‍ക്കൊള്ളണം. ഉടനെ എന്ന് ഞാന്‍ പറയുന്നില്ല. കുറേശ്ശെ കുറേശ്ശെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. ഇതാണ് എന്റെ ഭര്‍ത്താവ്.. എന്റെ പുരുഷന്‍.. എന്ന്.
വിസ്മൃതിയിലായ ദിവസങ്ങളെ താലോലിക്കരുത്. ഇന്നില്‍ ജീവിക്കണം. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ചങ്ങലക്കിടണം. ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ.? ‘

‘ഉവ്വ്.. ഞാന്‍ ശ്രമിക്കാന്‍ ഡോക്ടര്‍.’

‘ശ്രമിച്ചാല്‍ മാത്രം പോരാ. എല്ലാ അര്‍ത്ഥത്തിലും നിങ്ങളൊന്നാകണം. കൊച്ചു കൊച്ചു വിശേഷങ്ങള്‍ പരസ്പരം കൈമാറി വൈകുന്നേരങ്ങളില്‍ ഒരുമിച്ചൊരു നടത്തം.. അരിച്ചിറങ്ങുന്ന തണുപ്പിനെ ഒരു ഷോളിനുള്ളിലൊ ളിപ്പിക്കാന്‍ സന്ദീപിന്റെ നെഞ്ചിലെ ചൂടിനെ കൂട്ടുപിടിക്കണം. തൊട്ടും തലോടിയും ഉമ്മ വച്ചുമുണര്‍ത്തുന്ന മോളുടെ വികാരങ്ങള്‍ അതിന്റെ പാരമ്യതയില്‍ സന്ദീപിന്റെ ഹൃദയ താളങ്ങളാവാഹിച്ച്,കിതപ്പിന്റെ വേഗത കൂട്ടി,സ്വര്‍ഗ്ഗ സമാനമായ നിമിഷങ്ങളിലലി ഞ്ഞുചേരണം. കിതപ്പടങ്ങുമ്പോളവിടെ മോളുടെ ശരീരത്തെത്തഴുകുന്ന സന്ദീപിന്റെ കരങ്ങളുടെ ചൂട് നീ അറിയണം. രണ്ടുപേരും ഒരുമിച്ചനുഭവിക്കുന്ന രതിയിലൂടെയാണ് സംതൃപ്തമായ കുടുംബബന്ധങ്ങളുടലെടു ക്കുന്നത്.മോളതിലേക്ക് എത്തിച്ചേരണം.

വളരെ ശ്രദ്ധയോടെ ഡോക്ടറെ കേട്ടിരിക്കുന്ന നീലുവിനോട് ഡോക്ടര്‍ക്ക് വല്ലാത്തൊരു വാത്സല്യം തോന്നിയത് പോലെ..

ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു.
‘ മോളുടെ മനസ്സിന് എല്ലാ ആഗ്രഹങ്ങളും ഉണ്ട്. പക്ഷേ ഉപബോധ മനസ്സിന്റെ കപടതയാണ് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നത്.
ജീവിതം ഒരു തീവണ്ടി യാത്ര പോലെയാണെന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങേണ്ടവര്‍ ഇറങ്ങും. പുതിയവര്‍ കയറും. ആ തത്വങ്ങളെല്ലാം നമ്മള്‍ ഉള്‍ക്കൊള്ളണം. ഞാന്‍ സന്ദീപിനോടും സംസാരിക്കുന്നുണ്ട്. മോള്‍ സന്തോഷമായിരിക്കു. മനസ്സിന്റെ ഈ തോന്നല്‍ നമ്മള്‍ മാറ്റിയെടുക്കും. ഇനി എന്നെരണ്ടാളും കൂടിയൊന്ന് കാണാന്‍ വരണം ട്ടോ.. അന്ന് ഞാന്‍ കാതിലൊരു രഹസ്യം ചോദിക്കുമ്പോള്‍ ഒരു നാണം വിരിയണം നിന്റെ മുഖത്ത്..

ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും അവളുടെ മുഖം അല്പം തെളിഞ്ഞിരുന്നു.
‘ ശരി നീലു . ‘ എന്ന് പറഞ്ഞ് രണ്ടുപേരും പുറത്തേക്ക് വന്നപ്പോള്‍ നീലുവിന്റെ മുഖത്ത് അല്പം തെളിമയുണ്ടായത് ശാരി തിരിച്ചറിഞ്ഞു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px