കടലില്‍ കാണാതായ കൂട്ടുകാരനെ കണ്ടുമുട്ടിയത് പോലെ,
കാട്ടില്‍ കുടുങ്ങിയ കൂട്ടുകാരനെ കണ്ടുമുട്ടിയത് പോലെ,
ഏതോ രാജ്യത്ത് ഒറ്റപ്പെട്ട കൂട്ടുകാരനെ കണ്ടുമുട്ടിയത് പോലെ,
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ ബഹിരാകാശത്ത് വെച്ച് കൂട്ടുകാര്‍ കാണുന്നു…
കെട്ടിപ്പിടിക്കുന്നു…
പൊട്ടിച്ചിരിക്കുന്നു…
തമാശകള്‍ പറയുന്നു…
എന്റെ കുട്ടിക്കാലത്ത് വീടിന് മുന്നിലൂടെ ഇരുമ്പ് വളയം റോഡിലുരയുന്ന,
കാളയുടെ കാലിലെ ലാടത്തിന്റെ ശബ്ദത്തോടെ കാളവണ്ടി പോകുന്നത് കണ്ടിട്ടുണ്ട്…
അന്നു മുതല്‍ ഇന്നു വരെ
എന്തെന്ത് മാറ്റങ്ങള്‍…
കഴക്കൂട്ടത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്ന ലാഘവത്തോടെ ഭൂമിയില്‍ നിന്ന് അമ്പിളി അമ്മാവന്റെ നാട്ടില്‍ മനുഷ്യര്‍ അന്തിയുറങ്ങുന്നു,
കഥകള്‍ പറയുന്നു,
കൂട്ടുകാര്‍ കൂട്ടുകാരെ തേടി പോകുന്നു…
ഇനി ഗ്രൂപ്പുകളുടെ വാര്‍ഷികവും കല്യാണ വിരുന്നുകളുമൊക്കെ ആകാശത്തായിരിക്കുംനടക്കുക…
റേഡിയോയിലൂടെ ആളുകള്‍ എങ്ങനെയാണ് പാടുകയും പറയുകയും ചെയ്യുന്നതെന്ന് അതിശയത്തോടെ ചിന്തിച്ചിരുന്ന എന്റെ കുട്ടിക്കാലത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്…
എന്തായാലും എട്ട് ദിവസത്തെ യാത്രക്ക് പോയി എട്ട് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന് എത്രയും പെട്ടെന്ന് സുരക്ഷിതയായി ഭൂമിയില്‍ എത്തിയതില്‍ അതീവ സന്തോഷം…
About The Author
No related posts.