കൊടിയ മര്‍ദ്ദനത്തിന്റെ നോവുകള്‍ സമ്മാനിക്കുന്നത്-അഡ്വ: ചാര്‍ളി പോള്‍

‘എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ .വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പി — കഷ്ടമുണ്ട്..’……നോട്ട്ബുക്കിന്റെ താളില്‍ അശരണയായ ഒരു 9 വയസ്സുകാരി എഴുതിയ, ഉള്ളുലയ്ക്കുന്ന തീരാ നോവിന്റെ വരികളാണിത്. ‘എന്റെ അനുഭവം ‘ എന്ന് പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നത് തന്നെ പൊള്ളുന്ന അനുഭവമാണ്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മര്‍ദ്ദനത്തിന്റെ വിവരം ആ നോട്ട്ബുക്ക് […]
തിരിച്ചറിവ്-ജിഷ കെ റാം

ഞാന്‍ മരിച്ചാല്‍ അവസാനമായി ഒരിക്കല്‍ക്കൂടി നീയെന്നെ കാണാന്‍ വരണം കരുതലിന്റെ കമ്പിളിപ്പുതപ്പുകൊണ്ട് ഭദ്രമായി നീ പൊതിഞ്ഞു സൂക്ഷിച്ച എന്റെ ശരീരം ഒന്നുകൂടി സൂക്ഷിച്ച് നോക്കണം അപ്പോള്‍ …. എന്റെ കണ്ണില്‍ നിനക്കായ് ഉറക്കമൊഴിച്ച രാവുകളുടെ നിലാവെളിച്ചം ഇനിയും കെടാതെ നില്‍ക്കുന്നതു കാണാം … എന്റെ ചുണ്ടുകള്‍ക്കുള്ളില്‍ നിന്നോട് പറയാന്‍ ബാക്കിവെച്ച കഥകള്‍ തിക്കിത്തിരക്കുന്നത് കാണാം… എന്റെ നെഞ്ചില്‍ ചെവിയോര്‍ത്താല്‍ നിന്നെ മാത്രം സ്‌നേഹിച്ചിട്ടും നിന്റെ കുറ്റപ്പെടുത്തല്‍ കേട്ട് വേദനിച്ച ഹൃദയത്തിന്റെ പതംപറച്ചിലുകള്‍ കേള്‍ക്കാം … ഒന്നുകൂടി കാതോര്‍ത്താല്‍ […]
പിള്ളേരോണം-പ്രീതി നായര്‍

പിള്ളേര്‍ക്ക് മാത്രമായി ഒരോണം. ഓണത്തുമ്പികളുടേയും ഓണപ്പാട്ടിന്റെയും ഓര്‍മ്മകളുണര്‍ത്തുന്ന പിള്ളേരോണം കര്‍ക്കിടക മാസത്തിലെ തിരുവോണ നാളിലാണ് ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണ ദിനം പോലെ ചെറിയ സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ചെറിയ പൂക്കളം ഒരുക്കുന്ന ചടങ്ങുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഉണ്ണിയപ്പം ഈ ദിനത്തിലെ പ്രധാന വിഭവമാണ്. പണ്ടുകാലങ്ങളില്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലി മന്നന്റെ എങ്കില്‍ കര്‍ക്കിടകത്തിലെ തിരുവോണം വാമനന്റെ തെന്നും പക്ഷമുണ്ട്. ദുരിതവും പട്ടിണിയും തുടര്‍ച്ചയായി പെയ്യുന്ന […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 8)

സിന്ധു നിസ്സഹായതയോടെ കന്യാസ്ത്രീയെ നോക്കി. മനസ്സും ശരീരവും എങ്ങോ തിരക്കില്‍പ്പെട്ടൊഴുകുന്നു. സ്വന്തം മകനും പത്ര വാര്‍ത്ത കണ്ടുകാണും. മറ്റുള്ളവരെപ്പോലെ അവനും അമ്മയെ പ്രതിക്കൂട്ടില്‍ നിറുത്തിയിരിക്കുന്നു. മക്കള്‍ക്കാവശ്യം മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവുമെങ്കില്‍, ഇവിടെ എനിക്കിപ്പോള്‍ ആവസ്യം അവന്റെ വിശ്വാസമാണ്. അമ്മയ്ക്ക് ഇഷ്ടാനുസരണം ജീവിക്കാമെങ്കില്‍ എന്തുകൊണ്ട് മകന് ആയിക്കൂടാ എന്നായിരിക്കും ഒരുപക്ഷേ അവന്റെ ചിന്ത? ഇതൊക്കെ കുട്ടികളെ തെറ്റായ പാതയിലേക്ക് വഴിനടത്തുന്ന കാര്യങ്ങളല്ലേ എന്നായിരുന്നു കന്യാസ്ത്രീയുടെ നോട്ടത്തില്‍. ഇങ്ങനെയൊരു ചുറ്റുപാടില്‍ മകനെ എങ്ങനെ നേരിടും? അവനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നിട്ട് […]
Symphonies over hills and dales – Dr. Aniamma Joseph (memories-9)

My Appachen My Appachen! Like Ammachy he never called me, or any of my siblings by any terms of endearment. In Malayalam, we have a common endearing term for boys ‘Mon’ and girls ‘Mol’. Never did he call us by those terms. But we could realize his intense love in his heart for us. He […]
സാഗരസംഗമം- സുധ അജിത്ത് (നോവല്‍-പാര്‍ട്ട് 14)

ഞങ്ങളുടെ ഫ്‌ളൈറ്റ് ഡല്‍ഹിയിലെത്തുമ്പോള്‍ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്തുമ്പോഴുള്ള കാലാവസ്ഥാ വ്യതിയാനം ഫ്‌ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു. കേരളത്തില്‍ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്ഥയിലും മാറ്റങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥയില്‍ കനത്ത വേനല്‍ച്ചൂടാവും അനുഭവപ്പെടുക. സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തില്‍ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി പാപങ്ങള്‍ ചെയ്തു കൂട്ടുന്ന മനുഷ്യരെ […]
ഓണം, ഒരു ഓര്‍മ്മപ്പെടുത്തല്‍-സ്വപ്ന അനു ബി ജോര്‍ജ്

കൂട്ടായ്മയുടെയും കുടുംബബന്ധങ്ങളുടെയും,ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമയങ്ങള്‍!ഓണം ഇന്ന് എന്നാണെന്നു,ഏതുദിവസം വരും എന്നു,മറ്റും കലണ്ടറില്‍ നോക്കിവേണം അറിയാന്‍ ഇന്നത്തെക്കാലത്ത്. അമേരിക്കയിലും ഗള്‍ഫിലും ഇന്ന് അലുമി കൂട്ടായ്മകളുടെയും,പ്രവസി സംഘനകളുടെയും ഒന്നിനൊന്നു മെച്ചപ്പെടുത്താനായുള്ള നെട്ടോട്ടങ്ങള്‍!എന്നാല്‍ ഒരുകാര്യം വ്യക്തമാണ്, ആത്മാര്‍ത്ഥതയോടെ എല്ലാ രീതികളോടുംകൂടി ഓണം ഇന്നും പ്രവാസലോകത്തുതന്നെയാണ് ആഘോഷിക്കുന്നത് തീര്‍ച്ച. നാടിന്റെ ഓര്‍മ്മകള്‍ ആണോ അതോ സ്വന്തം ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ആണൊ എന്നറിയില്ല! മതിലുകളെക്കൊണ്ട് തിരിച്ച് ജീവിക്കുന്ന ഒരു സമയം ആണിന്ന്, ഒരു കരച്ചില്‍ കേട്ടാല്‍ അടുത്ത വീട്ടില്‍ ഓടിയെത്തുന്നകാലം കഴിഞ്ഞു.മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അഭിപ്രായങ്ങള്‍ […]
അന്ന് പെയ്ത മഴയില്‍-പൂന്തോട്ടത്ത് വിനയകുമാര്‍

ഡല്‍ഹിയിലെ ആ വലിയ ഹോസ്പിറ്റലിന്റെ നാലാം നിലയിലേക്ക് വിബിന്‍ തോമസ് എന്ന ചെറുപ്പക്കാരന്‍ ലിഫ്റ്റിന് കാത്തു നില്‍ക്കാതെ സ്റ്റെപ്പുകള്‍ കയറി. അവന്‍ പൊതുവെ അങ്ങനെയായിരുന്നു.ലിഫ്റ്റില്‍ ഇപ്പോഴും തിരക്കായിരിക്കും,രോഗികള്‍ ,ബന്ധുക്കള്‍ , സന്ദര്‍ശകര്‍ അങ്ങനെ.ഒരാള്‍ അതില്‍ കുറഞ്ഞാല്‍ അത്രയുമാകുമല്ലോ. അങ്ങനെ ചിന്തിക്കുന്ന ഒരാളായിരുന്നു അവന്‍. ഡല്‍ഹി എന്ന മഹാ നഗരത്തിലെത്തിയിട്ട് ഇപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.വെറും ആറായിരം രൂപ സാലറിയില്‍ കയറിയ തനിക്ക് ഇപ്പോള്‍ മുപ്പതിനായിരം കിട്ടുന്നു.ശരി തന്നെ, പക്ഷെ ജീവിതം കളര്‍ ആകുന്നില്ലെന്നവന് പലപ്പോഴും തോന്നിയിരുന്നു. തന്റെ സെക്‌സഷനില്‍ […]
ആരാണ് യേശു..? (വിചിന്തനം) – ജയന്‍ വര്‍ഗീസ്

രണ്ടായിരം സംവത്സരങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഒരു യഹൂദ യുവാവായിരുന്നു യേശു. പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാര നുകത്തിനടിയില്‍ അടിമത്തം അനുഭവിച്ചിരുന്നദരിദ്രവാസികള്‍ക്കിടയില്‍ വിമോചനത്തിന്റെ വിളിയൊച്ചയുമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇത്കാണുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങള്‍ അദ്ദേഹത്തെ രക്ഷകന്‍ എന്ന് വിളിക്കുകയുംആ രക്ഷകന്‍ നയിക്കുന്ന വഴിയിലൂടെ ഇന്നിനെക്കാള്‍ മെച്ചപ്പെട്ട നാളെ എന്ന സ്വര്‍ഗ്ഗം സ്വപ്നംകാണുകയും ചെയ്തു. കരുതല്‍ എന്ന് അര്‍ത്ഥം വരുന്ന സ്‌നേഹത്തിന്റെ പ്രായോഗികപരിപാടികളിലൂടെ വരണ്ടുണങ്ങിയ സ്വന്തം മനസ്സുകളുടെ പാഴ്‌നിലങ്ങളില്‍ നിന്ന് വിതയ്ക്കാതെയുംകൊയ്യാതെയും കൂട്ടിവയ്ക്കാതെയും സമൃദ്ധിയുടെ കതിര്‍ക്കുലകള്‍ കൊയ്‌തെടുക്കാനാകുമെന്ന്അദ്ദേഹം പറയുകയും പ്രവര്‍ത്തിക്കുകയും സ്വജീവിതത്തില്‍ […]



