LIMA WORLD LIBRARY

ഓണം, ഒരു ഓര്‍മ്മപ്പെടുത്തല്‍-സ്വപ്ന അനു ബി ജോര്‍ജ്

കൂട്ടായ്മയുടെയും കുടുംബബന്ധങ്ങളുടെയും,ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമയങ്ങള്‍!ഓണം ഇന്ന് എന്നാണെന്നു,ഏതുദിവസം വരും എന്നു,മറ്റും കലണ്ടറില്‍ നോക്കിവേണം അറിയാന്‍ ഇന്നത്തെക്കാലത്ത്. അമേരിക്കയിലും ഗള്‍ഫിലും ഇന്ന് അലുമി കൂട്ടായ്മകളുടെയും,പ്രവസി സംഘനകളുടെയും ഒന്നിനൊന്നു മെച്ചപ്പെടുത്താനായുള്ള നെട്ടോട്ടങ്ങള്‍!എന്നാല്‍ ഒരുകാര്യം വ്യക്തമാണ്, ആത്മാര്‍ത്ഥതയോടെ എല്ലാ രീതികളോടുംകൂടി ഓണം ഇന്നും പ്രവാസലോകത്തുതന്നെയാണ് ആഘോഷിക്കുന്നത് തീര്‍ച്ച. നാടിന്റെ ഓര്‍മ്മകള്‍ ആണോ അതോ സ്വന്തം ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ആണൊ എന്നറിയില്ല!

മതിലുകളെക്കൊണ്ട് തിരിച്ച് ജീവിക്കുന്ന ഒരു സമയം ആണിന്ന്, ഒരു കരച്ചില്‍ കേട്ടാല്‍ അടുത്ത വീട്ടില്‍ ഓടിയെത്തുന്നകാലം കഴിഞ്ഞു.മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നമ്മള്‍ക്കുള്ള സമാധാനം കൂടി ഇല്ലാതാകും എന്നുള്ള ചിന്ത മുന്നിട്ടു നില്‍ക്കുന്നു.അവരവരുടെ ജീവിതവുമായി നാലുചുവരുകള്‍ക്കുള്ളിലുള്ള ജീവിതം! അതിന്റെ മതിലുകള്‍ ഭേദിക്കപ്പെടുന്നത്,വെറും ഇമെയിലുകളിലുടെയും, വാട്ട്‌സ്അപ്പ് മെസ്സേജികളിലൂടെയും മാത്രം!ഫോണ്‍ സന്ദേശങ്ങള്‍ മാത്രം. ഇല്ല, ഫോണ്‍ വിളികള്‍ ഇല്ലെയില്ല!

നാടിന്റെ നന്മക്കും ഉയര്‍ച്ചക്കും വേണ്ടി നാം ഓണം ആഘോഷിക്കുന്നത് നന്നാണ്,അത് നാടിനെത്തന്നെ ഒന്നിപ്പിക്കുന്നു. ഓണത്തിനായി എല്ലാവരും ഒത്തുചേരുന്നു.പരസ്പരബന്ധം ഒന്നുകൂടി ഉറക്കുന്നു. ചേട്ടന്റെയും അനിയന്റെയും കുട്ടികള്‍ അന്യോന്യം അറിയുന്നില്ല! പലനാടുകളില്‍ പലദേശങ്ങളില്‍ ജീവിക്കുന്ന ഇവര്‍ ഒത്തുകൂടുന്നത് ഓണത്തിന് കുടുബവീട്ടില്‍ അല്ലെങ്കില്‍ തറവാട്ടില്‍.ആ കാഴ്ചയിലും ബന്ധത്തിലുംനിന്ന് ഒരു ആത്മവിശ്വാസം വളരുന്നു.കുട്ടികള്‍ക്ക് അവരുടെ അനിയനും ചേട്ടനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു. ”എനിക്ക് സപ്പോര്‍ട്ട് ഉണ്ട്, ഞാനെന്നെ വ്യക്തിക്കുള്ള ബലവും ശക്തിയും വീണ്ടൂം ഉറപ്പിക്കപ്പെടുന്നു. ഓണം എന്ന ആഘോഷം മനസ്സിന്റെ ധൈര്യവും ശരീരത്തിന്റെ ശക്തിയും വീണ്ടെടുക്കാന്‍ ഒരോരുത്തരെയും സഹായിക്കുന്ന ഒന്നാണ്.

എതു ദേശത്താണെങ്കിലും ഓണത്തിനു നാട്ടിലെത്തുക,കുട്ടികള്‍ക്കായി അഛനമ്മമാര്‍ക്കായി. ഓണപ്പൂക്കളം ഇടുമ്പോഴും എല്ലാവരുടെയും ഒത്തൊരുമ പ്രകടമാകുന്നു,കുട്ടികളും മുതിര്‍ന്നവരും എല്ലാവരും ചേന്നിടുന്ന പൂക്കളങ്ങള്‍! എല്ലാവരും ചേര്‍ന്നുള്ള പാചകം അമ്മച്ചിമാരുടെ വകയായ ഭരണികളില്‍ മാസങ്ങള്‍ക്കു മുന്‍പ് കെട്ടിയുണ്ടാക്കിവെച്ചിരുന്ന അച്ചാറുകള്‍. അമ്മാച്ചന്മാരും അമ്മാവിമാരും മറ്റും എത്തിച്ചേരുന്ന ഓണസദ്യ. ജാതിമതഭേദമില്ലാതെ എല്ലാമതസ്ഥരുടെ വീടുകളില്‍ സന്തോഷത്തിന്റെ അലയടികള്‍ ഉയരുന്നു.കൂട്ടികളുടെ ഒച്ചയും ബഹളവും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ കൂടിക്കാഴ്ചകള്‍ തന്നെ എത്രയോ മനോഹരമായിത്തീരുന്നു.എല്ലാവരും ഓരോവര്‍ഷവും തീര്‍ച്ചയായും ഇതിനായി തയ്യാറെടുക്കേണ്ടതാണ്. അന്യദേശത്ത് നമ്മളോരൊരുത്തരും ഉണ്ടാക്കിയെടുക്കുന്നബാങ്ക്ബാലന്‍സുകളെക്കാള്‍ ഒക്കെ ഉപരിയായി, അവര്‍ക്ക് നമ്മള്‍ നല്‍കുന്ന ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ വലുതാണ്.
അറിയാതെ,പറയാതെ,വീണ്ടും വന്നു ഈ മസ്‌കറ്റിലെ കൊടും ചൂടില്‍ ഓണം. കുട്ടികളുടെ നിര്ബരന്ധം, ‘ഇലയില്ത്തരന്നെ’ഓണം’ ഉണ്ണണം, ആകട്ടെ എന്നു വിചാരിച്ചു. സ്‌കൂളില്‍ അത്തപ്പുക്കളം ഇട്ടതിന്റെ, സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു.എല്ലാ കൂട്ടങ്ങളും പോയി വാങ്ങി എത്തി.നമ്മുടെ നാട്ടില്‍ കാണുന്നതിലും കൂടുതല്‍ പച്ചക്കറി,ലുലു സെന്ററില്‍ ഉണ്ടൊ എന്നു തോന്നിപ്പോയി.തൂശനിലയും തുമ്പപ്പൂവും പൂക്കളത്തിനുള്ള പൂക്കള്‍വരെ പാക്കറ്റില്‍ കിട്ടുന്നു.എല്ലാം വാങ്ങി വീട്ടില്‍ എത്തി.വാരാന്ദ്യ പതിപ്പായ, ‘weekend’ ല്‍ കിടക്കുന്നു ഓണസദ്യകളുടെ പൊടിപൂരം.എത്ര തരം വേണം,എത്ര കൂട്ടാന്‍ വേണം,18 ഓ 21 ഓ ചോദിക്കേണ്ട താമസം,വീട്ടില്‍ വരെ കൊണ്ടുത്തരും. നമ്മള്‍ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം മതി..

ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100,150 പേര്ക്കു എല്ലാ കൂട്ടുകാരും വീട്ടുകാരും ചേര്ന്നു സദ്യയൊരുക്കി ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും പൊയകാല സുഖസ്മരണയായി ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്.പിന്നെ ഇതെല്ലാം ചെയ്താല്‍, ആരോര്കാു നാ എന്ന ദു:ഖം മറുവശത്ത്! പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്ന്നു കേള്ക്കു ന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്ത്തി ക്കുന്നു എന്നറിയില്ല.പ്രാവസത്തിന്റെ ഇടയില്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്മ്മ കളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും, അതിലേറ്റവും ഓര്മ്മ് നില്ക്കു ന്നതിലൊന്നാണ് ഓണം.

ലുലുവില്‍ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു.രാവിലെതന്നെ എന്റെ കുട്ടികളുടെ വക പൂക്കളം ഒരുങ്ങി. ‘കൂടെ ഞാനും ചേച്ചി’ എന്ന അനിയന്റെ സഹായവാഗ്ദാനം മറികടന്നു,അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി നിന്ന ചെറിയകുട്ടി’happy onam’ എഴുതി.സ്‌കൂളിലെ പൂക്കളം കോംബറ്റീഷനില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍,തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയെന്നു തോന്നുന്നു.അല്ലങ്കില്‍ കലയെ കൊലയയാക്കുന്നവനാണ്, ഈ സന്തതി.സ്‌കൂളില്‍ മറ്റുള്ളവരുടെ പൂക്കളത്തിനു കടലാസും കുങ്കുമവും രംഗോളി പൊടികളും കളര്‍ ചേര്ത്തള ഉണക്കത്തേങ്ങാപ്പൊടികളും മറ്റുള്ള കുട്ടികള്‍ ഉപയോഗിച്ചപ്പോള്‍ സ്‌കൂളിന്റെ പൂന്തോട്ടത്തില്‍ നിന്നു പറിച്ച ബൊഗെന്വിേല്ലായും നന്ദ്യാര്വടട്ടത്തിന്റെ വകഭേദങ്ങളും മറ്റും ചേര്ത്തുിവെച്ചുണ്ടാക്കി ഒന്നാം സമ്മാനം അടിച്ചെടുത്തു, ഈ 5 ആം ക്ലാസ്സുകാര്‍.ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി.എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്ത്ഥിനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്മ്മാകള്‍ അയവിറക്കി.ഓര്മ്മ്കളിലും, പോയകാലങ്ങളിലുമായി ജീവിതം നിലനില്ക്കില്ലെ,പുതിയ ഓര്മ്മ കളും പുതിയ ആഘോഷങ്ങളും ആയി ജീവിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഓണത്തെ വരവേല്ക്കായനായി തയ്യാറെടുത്തു നില്ക്കുമന്ന മനസ്സുമായി.

രടിക്കുറിപ്പ് വര്‍ഷങ്ങള്‍ക്കു ശേഷം:- ഓണം പ്രവാസിക്ക് നല്‍കുന്ന സന്തോഷങ്ങള്‍ക്ക് അതിരില്ല,അളന്നു തൂക്കാനും പറ്റില്ല!നാട്ടിലെത്തുന്ന എല്ലാ അന്യദേശവാസികള്‍ക്കും ഫോട്ടൊയും സെല്‍ഫിയും അടുത്ത ഒരു വര്‍ഷത്തേക്ക് അയവിറക്കാനുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു നീങ്ങൂന്നു.ഇതിനൊക്കെ ഇടക്ക് എല്ലാവരും മറന്നുപോകുന്ന ഒരു വ്യക്തിയുണ്ട്,അമ്മ!എല്ലാവീട്ടിലും വിരുന്നുകാരായി ആരൊക്കെയെത്തും,ആര്‍ക്കൊക്കെ സമ്മാനങ്ങള്‍ വാങ്ങണം വീട്ടുജോലിക്കാര്‍ക്ക് ഓണക്കോടിവാങ്ങണം പലചര്‍ക്കു കടക്കാര്‍ക്ക് പായസം കൊടുത്തുവിടണം!പ്രവാസി അമ്മമാര്‍ക്കും ലിസ്റ്റ് ധാരാളം.അടുത്തുള്ള അമേരിക്കക്കാരനും അറബി വീട്ടിലും പായസം എങ്കിലും എത്തിക്കണം,അഥവാ ഊണിനെത്തുകയാണെങ്കില്‍ മേശയിലായിരിക്കണം ഇല ഇടേണ്ടത്!ഇങ്ങനെ എന്തെല്ലാം ചിന്തകളും ആലോചനകളും പ്ലാനുകള്‍ക്കും ശേഷം കാലുനീട്ടി ഓണഊണുകഴിഞ്ഞ് ഒന്ന് നടുനിവര്‍ക്കുംബോള്‍ കാലും തിരുമിക്കൊടുക്കാന്‍പോലും ആരും ഓര്‍ക്കാത്ത ഒരു കാലത്തേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു!പിന്നെല്ലെ ഓണക്കോടിയും ആശംസകളും വാക്കുകളും ചേര്‍ത്ത് അമ്മയൊരുക്കുന്ന പായസങ്ങള്‍ക്ക് മെംബൊടി ചേര്‍ക്കുന്ന വാക്കുകള്‍!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px