LIMA WORLD LIBRARY

ആരാണ് യേശു..? (വിചിന്തനം) – ജയന്‍ വര്‍ഗീസ്‌

രണ്ടായിരം സംവത്സരങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഒരു യഹൂദ യുവാവായിരുന്നു യേശു. പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാര നുകത്തിനടിയില്‍ അടിമത്തം അനുഭവിച്ചിരുന്നദരിദ്രവാസികള്‍ക്കിടയില്‍ വിമോചനത്തിന്റെ വിളിയൊച്ചയുമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇത്കാണുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങള്‍ അദ്ദേഹത്തെ രക്ഷകന്‍ എന്ന് വിളിക്കുകയുംആ രക്ഷകന്‍ നയിക്കുന്ന വഴിയിലൂടെ ഇന്നിനെക്കാള്‍ മെച്ചപ്പെട്ട നാളെ എന്ന സ്വര്‍ഗ്ഗം സ്വപ്നംകാണുകയും ചെയ്തു.

കരുതല്‍ എന്ന് അര്‍ത്ഥം വരുന്ന സ്‌നേഹത്തിന്റെ പ്രായോഗികപരിപാടികളിലൂടെ വരണ്ടുണങ്ങിയ സ്വന്തം മനസ്സുകളുടെ പാഴ്‌നിലങ്ങളില്‍ നിന്ന് വിതയ്ക്കാതെയുംകൊയ്യാതെയും കൂട്ടിവയ്ക്കാതെയും സമൃദ്ധിയുടെ കതിര്‍ക്കുലകള്‍ കൊയ്‌തെടുക്കാനാകുമെന്ന്അദ്ദേഹം പറയുകയും പ്രവര്‍ത്തിക്കുകയും സ്വജീവിതത്തില്‍ പ്രയോഗിക്കുകയും ചെയ്തപ്പോള്‍പക്ഷിക്കൂട്ടങ്ങളെപ്പോലെ ജനം അദ്ദേഹത്തെ പിന്‍പറ്റി. തങ്ങളുടെ താവളങ്ങളില്‍ നിന്ന് അടിമകള്‍കൊഴിഞ്ഞു പോകുന്നതറിഞ്ഞ പുരോഹിത വര്‍ഗ്ഗം അധികാരികളുടെ ഒത്താശയോടെ അദ്ദേഹത്തെക്രൂരമായി വധിച്ചു-ഇതാണ് സംഭവിച്ചത്.

താന്‍ ദൈവമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത യേശുവിനെ ദൈവമാക്കിയത് എഴുത്തുകാരാണ്. തന്റെ പിതാവാണ് ദൈവം എന്ന അദ്ദേഹത്തിന്റെ ന്യായം എല്ലാ മനുഷ്യരെ സംബന്ധിച്ചുംതാത്വികമായി സത്യമാകുന്നു. തങ്ങളുടെ നായകന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിഅനുയായികളായ എഴുത്തുകാര്‍ പ്രയോഗിച്ചിരിക്കാന്‍ ഇടയുള്ള പൊടിക്കയ്കളായിരിക്കണംചിലയിടങ്ങളില്‍ അവിശ്വരസനീയമായി മുഴച്ചു നില്‍ക്കുന്നത്.

യേശു ജീവിച്ചിരുന്നതിനു തെളിവില്ലെന്ന് വാദിക്കുന്ന സ്വതന്ത്ര ചിന്തകര്‍ക്ക് വേണ്ടി വിഖ്യാത റഷ്യന്‍സാഹിത്യ പ്രതിഭ ദയസ്‌ക്കോവിസ്‌ക്കിയൂടെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. ‘ യേശു ഒരുകഥാപാത്രമാണെങ്കില്‍ ആ കഥാപാത്രത്തെ നെഞ്ചില്‍ ചേര്‍ത്തു വച്ച് ഞാനതിനെ പിന്‍പറ്റും ‘ എന്നായിരുന്നു ആ വാക്കുകള്‍.

യേശു രണ്ടാമത് വരും എന്നുള്ളത് മനുഷ്യ രാശിയുടെ സജീവമായ വര്‍ണ്ണ സ്വപ്നമാണ്. താനൊഴികെയുള്ള സകല ലോകത്തെയും അപരന്‍ എന്നര്‍ത്ഥം വരുന്ന അയല്‍ക്കാരന്‍ എന്ന്വിളിക്കുകയും തന്റേതായ തുല്യ നിലയില്‍ യാതൊരു കുറവുമില്ലാതെ അവനെയും കരുതണം എന്നക്രൈസ്തവ പ്രഖ്യാപനം യേശുവിന്റേതായി പുറത്തു വരികയും ചെയ്തപ്പോള്‍ ഇത്‌നടപ്പിലാവുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങി വരും എന്നറിഞ്ഞതിനാലാണ് രണ്ടാമത് വരുന്നയേശുവിനെ ജനം സ്വപ്നം കണ്ടത്.

ബാലസിംഹങ്ങളുടെ അണപ്പല്ലുകളെണ്ണുന്ന കുട്ടികളും അണലി മാളങ്ങളില്‍ കയ്യിട്ടു രസിക്കുന്നശിശുക്കളും ജീവിക്കുന്ന ആ സ്വര്‍ഗ്ഗത്തില്‍ അമ്മസിംഹങ്ങള്‍ പാലൂട്ടുന്ന ആട്ടിന്‍ കുട്ടികള്‍തുള്ളിച്ചാടി നടക്കും. ഇതിലൂടെ യേശു വിഭാവനം ചെയ്ത ലോകം ഈ പാഴ്മണ്ണില്‍ നടപ്പിലാവുന്നുഎന്നതിനാല്‍ അതാണ് പ്രായോഗിക തലത്തിലുള്ള – രണ്ടാം വരവ്.

അനുയായികളെ ഭയപ്പെടുത്തി പണം തട്ടാനുള്ള ചതുരുപായമാണ് സര്‍വ മതങ്ങളും മുന്നോട്ടുവയ്ക്കുന്ന ലോകാവസാനം. സപ്ത സാഗരങ്ങളിലെ അളവില്ലാത്ത മഹാജലത്തില്‍ നിന്നുള്ള ഒരുതുള്ളി പോലുമില്ലാത്ത ഈ ഭൂമി ഒരിക്കലും നശിക്കുവാന്‍ പോകുന്നില്ല. കാലാനുസൃതമായമാറ്റങ്ങള്‍ സ്വഭാവികമായും ഉണ്ടായേക്കാം.

എന്നാല്‍ ഇവിടെ നശിക്കാന്‍ പോകുന്നത് തിന്മയാണ്. മഴവില്ലും മനുഷ്യ മോഹങ്ങളും വിരിഞ്ഞുനില്‍ക്കുന്ന ഈ നക്ഷത്രപ്പാറയില്‍ തിന്മയുടെ സര്‍വ്വനാശം സംഭവിച്ചു കഴിയുമ്പോള്‍ അതിരുകളുംലേബലുകളുമില്ലാതെ മനുഷ്യനും മനുഷ്യനും തോളോടുതോള്‍ ചേര്‍ന്ന് നിന്ന് പരസ്പ്പരം കരുതുന്നമണ്ണിലെ സ്വര്‍ഗ്ഗം നടപ്പിലാകും. ! അവിടെ അനശ്വരനായി യേശുവുണ്ടാവും. അത് ശരീരം ധരിച്ചമനുഷ്യനായിട്ടല്ല, അന്ന് ജീവിച്ചിരിക്കുന്നവരുടെ അകമനസ്സ് കുളിര്‍പ്പിന്നുന്ന ആശയങ്ങളുടെ ആത്മസത്തയായി – അതാണ് രണ്ടാം വരവ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px