ഫേണ്‍ ഹൗസ് – ഡോ. വേണു തോന്നയ്ക്കന്‍ (Dr. Venu Thonnackal)

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കടന്ന ഒരു സന്ദര്‍ശകന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഫേണ്‍ ഹൗസ് (fern house). വിവിധയിനം ടെറിഡോഫൈറ്റകളെ (pterydophytes) ഓരോ ഗൃഹങ്ങളിലായി പ്രദര്‍ശനത്തിന് ക്രമീകരിച്ചിരിക്കുന്നു. അവയെ നമുക്ക് പരിചയപ്പെടാം. സസ്യ രാജ്യത്തിലെ താണ തരം ജീവജാതികളാണ് ടെറിഡോഫൈറ്റകള്‍. ആധുനിക വിത്തുസസ്യങ്ങളുടെ പരിണാമത്തിന് മുമ്പ് ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയ ഒരു പ്രധാന സസ്യവിഭാഗമാണ് ടെറിഡോഫൈറ്റ. വേര്, തണ്ട്, ഇല, എന്നിവ വ്യക്തമായി വികസിച്ച ഒരു വര്‍ഗ്ഗം ചെടികളാണിവ. അവയെ വാസ്‌കുലര്‍ ക്രിപ്‌റ്റോഗാമുകള്‍ (vascular cryptogams) എന്നോ […]
എസ്. പി വെങ്കിടേഷ് പൊഴിച്ച ഗന്ധര്‍വ്വ രാഗങ്ങള്‍ – ജയരാജ് പുതുമഠം

മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ശ്യാം തുടങ്ങിയ വന്‍ മരങ്ങള്‍ക്ക് ശേഷം അഴകണിഞ്ഞ അനുഗ്രഹം ചൊരിഞ്ഞ സംഗീത സംവിധായകനായിരുന്നു നമ്മെ വിട്ടുപോയ എസ്. പി. വെങ്കിടേഷ്. പത്തിരുപത് വര്‍ഷങ്ങളോളം ഒരു തലമുറയുടെ യൗവന-കൗമാര വസന്തങ്ങളില്‍ സംഗീതത്തിന്റെ ശാന്തമായ ചിറകിലേറ്റി വാദ്യഘോഷങ്ങളോടെ പറന്നുനടന്ന മറക്കാനാവാത്ത കലാകാരനായിരുന്നു വെങ്കിടേഷ് എന്ന തെന്നിന്ത്യന്‍ ഭാഷാഗീതനിപുണനായ ഈ കലാകാരന്‍. 1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ വിഖ്യാത മോഹന്‍ലാല്‍ ചിത്രമായ ‘രാജാവിന്റെ മകനി’ലൂടെയാണ് തന്റെ നെഞ്ചിലെ ഈണവുമായ് ‘വിണ്ണിലെ ഗന്ധര്‍വ […]
മണ്ടിപ്പെണ്ണ് – ഡോ. പി.എന്‍ ഗംഗാധരന്‍നായര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം റഷ്യന്‍ സാഹിത്യത്തില്‍ പ്രവൃത്തിച്ച പ്രമുഖ ചെറുകഥാകൃത്തും നാടകകൃത്തുമാണ് ആന്റണ്‍ ചെക്കോവ്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ അറിയപ്പെടുന്ന ചെറുകഥയാണ് ‘മണ്ടിപ്പെണ്ണ് ‘. (A defenceless creature/A silly woman). ചെക്കോവിന്റെ സൂക്ഷ്മമായ ഹാസ്യവും പരിഹാസവും ഒരു ചെറിയസംഭവത്തിലൂടെ സാമൂഹ്യ സത്യങ്ങള്‍ വിളിച്ചു പറയുന്ന രീതിയും ഈ കഥയിലൂടെ അനാവൃതമാകുന്നു. സ്വന്തം ശരീരം തന്നെ തന്റെ നിലനില്‍പ്പിന് തടസ്സമാകുന്ന അവസ്ഥ ഇന്ന് പലവിധത്തില്‍ നേരിടുന്നവളാണ് സ്ത്രീ. ബഹുഭൂരിപക്ഷം സ്ത്രീകളെയും സംരക്ഷിക്കാന്‍ നിയമവും നിയമവാഴ്ചയും അല്ലാതെ നിത്യജീവിതത്തില്‍ […]
രക്തസാക്ഷികള്‍ – ബാലചന്ദ്രന്‍ അമ്പലപ്പാട്ട് (Balachandran Ambalappattu)

മങ്ങിയ വെളിച്ചത്തില്‍ വിറങ്ങലിച്ചു കിടക്കുന്ന പാളത്തിലൂടെ അയാള്‍ നടന്നു. പാടത്തിനു നടുവിലൂടെ ഇടത്തേയ്ക്ക് വളവു തിരിഞ്ഞ്, ഇരുട്ടിനെ പകുത്തുമാറ്റിയതുപോലെ തിളങ്ങിക്കിടക്കുന്ന പാളം. വലതുഭാഗത്ത് പൊക്കത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന വെള്ളപൂശിയ വീട്. വീട്ടിലേയ്ക്കുകയറാതെ അയാള്‍ ഇടത്തേയ്ക്കു തിരിഞ്ഞ് വളവിലേയ്ക്കു നടന്നു. കാത്തിരിക്കാനാരുമില്ലാത്ത വീട്ടിലെത്തിയാലും ജനലിലൂടെ ഈവളവിലേയ്ക്ക് നോക്കിയിരിക്കാനേ അയാള്‍ക്കുകഴിയുമായിരുന്നുള്ളു. പേടിപ്പെടുത്തുന്ന നിശബ്ദതയില്‍ കൊതുകുകളുടെ ആരവ ങ്ങള്‍ക്കൊ പ്പം നെടുവീര്‍പ്പുകളുടെ തേങ്ങലുകള്‍പോലെ ഊതിയടിക്കുന്നകാറ്റ്. കരിനാഗങ്ങളുടെചീറ്റലുകള്‍പോലെ ഗദ്ഗദത്തിന്റെ ചിറകടിയൊച്ചകള്‍. ഇരുട്ടില്‍ മിന്നാമിനുങ്ങുകള്‍ ചെന്നായ്ക്കളുടെ കണ്ണുകള്‍പോലെ. പ്രശ്നങ്ങളെ നേരിടാന്‍ കഴിവില്ലാത്തവര്‍ക്ക് ജീവിതത്തില്‍നിന്നും ഒളിച്ചോടാനുള്ള സ്ഥലം. […]
ഇരുളില്‍ തൂങ്ങിയ വഴിവിളക്ക് – സജീവന്‍ കെ.ടി (Sajeevan K.T)

രാത്രിയായി,,, ഭയം പതിവിലധികം കൂടി വന്നു., വഴിവിളക്കുകള്‍ അണയുമ്പോള്‍ അതിലധികം വിഹ്വലത,പേടി….! ബോംബാണ് പൊട്ടിയത്.!ഞാന്‍ എന്റെ മനസ്സില്‍ മെല്ലെ പറഞ്ഞു.,.,ഇത് ചെറിയ സാധനമല്ല. കരണ്ട് പൂര്‍ണ്ണമായും പോയി. കൂടെ കിടന്ന മോന്‍ ഭീകരമായ ഒച്ച കേട്ട് അമ്മയുടെ ചാരത്തേക്ക് മാറി., അവളവനെ കൂടെ ചേര്‍ത്ത് മൂളിപ്പാട്ടോടെ മാറിലേക്ക് ചേര്‍ത്തു.- ബോംബും,പൊട്ടാസും തിരിച്ചറിയാത്ത അവള്‍ക്കെന്തറിയാം.- ബുദ്ധിയെന്തെന്നറിയാത്തവര്‍ തലവെട്ടുന്നു.ദാനശീലമില്ലാത്തവര്‍ കൈ വെട്ടുന്നു.പാവങ്ങള്‍ക്ക് വേണ്ടി രക്തം നല്‍കാന്‍ പാടുപെട്ട് ഓടുന്നവരുടെ കാല്‍ വെട്ടുന്നു.! രാഷ്ട്രീയം തലക്ക് ഭ്രാന്ത് പിടിച്ചവര്‍ക്കിടയില്‍ എന്ത് ചെയ്യാം.! […]
Alzheimer’s: Journey into Amnesiac Death – Leela Thomas Botswana

Where is the mirror? Is there a friend standing there? I rummage through old memories amnesia must be conquered, a lost life restored. Take me back to the old me. Don’t force me to look. Let me rest. Just be with me. Flickering movements before my eyes visions ripple like water lines, fade, lose meaning. […]
ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം – മേരി അലക്‌സ് (Maniya)

കുറച്ചു നേരമൊക്കെ ചുറ്റിത്തിരിഞ്ഞ് കുറേ ഫോട്ടോകളു മെടുത്ത് കിട്ടിയ ബഗിയില്‍ ഞങ്ങള്‍ താഴെ എത്തി. മ്യൂസിയത്തില്‍ വരയാടിന്റ രൂപവും ഭിത്തിയില്‍ ഒറ്റയും കൂട്ടവുമായുള്ള പിക്ചറും കണ്ട് ഞങ്ങളെ കാത്ത് ബസ് ബേയില്‍ ഇരുന്ന ഷാജിയെയും കൂട്ടി കഫെയില്‍ കയറി. ഓര്‍ഡര്‍ ചെയ്ത സമയം കൊണ്ട് അത്യാവശ്യം ടോയ്ലെറ്റില്‍ പോകേണ്ടവര്‍ പോയി മടങ്ങി. ഓര്‍ഡര്‍ ചെയ്ത ഒരോ ഉഴുന്നു വടയും കാപ്പിയും, മക്കള്‍ അടുത്ത കഫേയില്‍ നിന്ന് വാങ്ങി കൊണ്ടു വന്ന എന്തോ സ്‌പെഷ്യലും കഴിച്ച്, ബസ് കാത്തിരുന്നു. […]
ആകുലചിന്തകള്‍ – ജോസ് ക്ലെമന്റ് (Jose Clement)

ആകുലചിന്തകളില്ലാത്ത മനുഷ്യര്‍ അപൂര്‍വമായിരിക്കും. ആകുലചിന്തകൊണ്ട് നമുക്ക് എന്തു നേട്ടമാണുണ്ടാകുന്നതെന്ന് നമ്മളാരും ചിന്തിക്കാറില്ലല്ലോ. ഇതുകൊണ്ട് നമ്മെ രോഗികളാക്കി മാറ്റുമെന്നതില്‍ കവിഞ്ഞ ഒരു നേട്ടവുമില്ല. നേട്ടമില്ലാത്ത ഒരു ചിന്തയും വഹിച്ചു കൊണ്ട് നടന്നിട്ട് എന്തു പ്രയോജനം ? അതുകൊണ്ടാണ് മഹാജ്ഞാനിയായ സോളമന്‍ പോലും പറഞ്ഞത് : ‘Banish all worries from your mind and keep your body free from pain.’ അതേ,നമ്മുടെ മനസ്സില്‍ നിന്ന് എല്ലാ ആകുലചിന്തകളയും ആട്ടിപ്പായിച്ച് നമ്മുടെ ശരീരത്തെ വേദനകളില്‍ നിന്ന് നമുക്ക് […]
കുഞ്ഞു കൃഷീവലന്‍ – ശ്രീകല മോഹന്‍ദാസ്

ആഹാ! ഇതേതാ ഈ കുഞ്ഞു കൃഷീവലന്‍.. കുഞ്ഞി പാന്റ് മുട്ടിനോളം തെറുത്തു വെച്ചു കയ്യില്ലാത്ത ബനിയനുമിട്ടു.. തലയില്‍ ടര്‍ക്കി കൊണ്ടൊരു വട്ട ക്കെട്ടും കെട്ടി കയ്യില്‍ കൈക്കോട്ടുമായി നില്‍ക്കുകയാണു കുഞ്ഞു കുട്ടന്‍.. ആ നില്‍പ്പു കണ്ടാല്‍ കൊത്തിക്കി ളക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നു തോന്നിപ്പോകും… വണ്‍ ടൂ ത്രീ റെഡി പറകയേ വേണ്ടൂ, അടുത്ത നിമിഷം കൈക്കോട്ടോണ്ടു നിലത്തു കൊത്തുന്ന ലക്ഷണമുണ്ടു… സ്‌കൂളിലെ ഫാന്‍സി ഡ്രസ്സ് മത്സരത്തി നൊരുങ്ങി നില്‍ക്കുകയാണു കുഞ്ഞു കുട്ടന്‍. സ്റ്റേജില്‍ നില്‍ക്കുമ്പൊഴത്തെ പേടിയോ പകപ്പോ […]
പ്രാണന്‍ – മാലൂര്‍ മുരളി (Maloor Murali)

സ്‌നേഹത്തോടെ മൊഴിയേണം സ്‌നേഹമായിപ്പുലരണം സ്‌നേഹമൊന്നേ സമൂഹത്തിന്‍ സിരകള്‍ക്കൂര്‍ജ്ജമായത്. നേടണം വിജയത്തെ നാം നേരാം പാതയിലെപ്പൊഴും നേരു കെട്ടു പ്രവര്‍ത്തിപ്പോര്‍ നരകക്കുഴി താണ്ടിടും… ശരി,ഏതെന്നറിയാനുള്ള ശരിയാര്‍ന്നൊരു പുസ്തകം ശരിയായുള്ളിലെത്തിച്ചാല്‍ ശീലിക്കും മാര്‍ഗ്ഗരേഖകള്‍…. പരക്കെ ഏവര്‍ക്കും സുഖമായ് ഭാരതത്തില്‍ വസിക്കുവാന്‍ പ്രാപ്തമാം ലിഖിത ഗ്രന്ഥത്തിന്‍ പേരത്രേ ഭരണഘടന താന്‍ . കുലമോ ജാതികീഴ്‌മേലോ കലഹം മത വൈര്യമോ ഏതും കൂടാതെ പുലരേണ്ട- സോദരര്‍ ഭാരതീയര്‍ നാം. പഠിക്കേണമേവരും മേലില്‍ പാഠമാക്കേണ്ട പുസ്തകം പരമപുണ്യമതായുള്ള പരസ്‌നേഹ നിദര്‍ശനം. രാജ്യനീതികള്‍ ഓരോന്നും അറിയാനുള്ളായുധങ്ങളായ് […]
ജഹനാര – അഡ്വ. എ. നസീറ (Adv. A Nazeera)

എന്നത്തെക്കാളും വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു ജഹനാര. മുഹിയദ്ദീനെ1. ശപിക്കാതിരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു അവള്‍. അവനുമായുള്ള അനുരഞ്ജനത്തെയോര്‍ത്ത് കബറിനകത്തുകിടന്ന് വീര്‍പ്പുമുട്ടാത്ത നിമിഷങ്ങളില്ല. പിതാവിന്റെ മരണം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് കാവല്‍ ക്കാരെയോ അകമ്പടി ഉദ്യോഗസ്ഥരെയോ കൂട്ടാതെ മുഹിയദ്ദീന്‍ ലാല്‍ഖിലയിലേയ്ക്കു കടന്നു വന്നതെന്ന് അവള്‍ ഓര്‍ത്തു. മുറാദിനെയും സഹോദരപുത്രന്‍മാരെയും ഗ്വാളിയര്‍ കോട്ടയില്‍ വെച്ച് പിര്‍നീര്‍ വിഷം കൊടുത്ത് കൊന്നത്, അച്ഛനെ തടവിലിട്ടത്, ദാരയെ വക വരുത്തിയത്……… അതെല്ലാമോര്‍ത്ത് അവളന്ന് സ്വര്‍ണ്ണതളികയില്‍ മുത്തുകളും രത്‌നങ്ങളുമായി കാത്തു നിന്നിരുന്നു. വരവേല്‍ക്കാനായിരുന്നില്ല. ധനമോഹിയായ സഹോദരന്റെ […]