LIMA WORLD LIBRARY

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം – മേരി അലക്‌സ്‌ (Maniya)

കുറച്ചു നേരമൊക്കെ ചുറ്റിത്തിരിഞ്ഞ് കുറേ ഫോട്ടോകളു മെടുത്ത് കിട്ടിയ ബഗിയില്‍ ഞങ്ങള്‍ താഴെ എത്തി. മ്യൂസിയത്തില്‍ വരയാടിന്റ രൂപവും ഭിത്തിയില്‍ ഒറ്റയും കൂട്ടവുമായുള്ള പിക്ചറും കണ്ട് ഞങ്ങളെ കാത്ത് ബസ് ബേയില്‍ ഇരുന്ന ഷാജിയെയും കൂട്ടി കഫെയില്‍ കയറി. ഓര്‍ഡര്‍ ചെയ്ത സമയം കൊണ്ട് അത്യാവശ്യം ടോയ്ലെറ്റില്‍ പോകേണ്ടവര്‍ പോയി മടങ്ങി. ഓര്‍ഡര്‍ ചെയ്ത ഒരോ ഉഴുന്നു വടയും കാപ്പിയും, മക്കള്‍ അടുത്ത കഫേയില്‍ നിന്ന് വാങ്ങി കൊണ്ടു വന്ന എന്തോ സ്‌പെഷ്യലും കഴിച്ച്, ബസ് കാത്തിരുന്നു.

 

ബസ് വന്നു. ക്യു നിന്ന നിലയില്‍ ക്യു ആയി തന്നെയാണ് ബസില്‍ കയറുന്നത്. ബസ് സ്ലോപ്പില്‍ നിര്‍ത്തിയിരുന്നതു കൊണ്ട് എനിക്കു അതില്‍ കയറാന്‍ വളരെ ബുദ്ധിമുട്ടനുഭവപ്പെട്ടു.ഒരു കമ്പിയില്‍ പിടിച്ച് ഒരു കാലെടുത്തു വച്ചു.മറ്റേ കമ്പിയില്‍ പിടിച്ച് അടുത്ത കാല്‍ വച്ചു പക്ഷെ എനിക്കു പിടി ശരിയാകുന്നില്ല ഞാന്‍ വീണു പോകുമെന്ന നിലവരെയായി.മുന്നില്‍ കയറി പോയ ഷാജി തിരികെ വന്ന് കൈ നീട്ടി തന്നു. എനിക്കു കൈ വിടുവിച്ചു ഷാജിയുടെ കയ്യില്‍ പിടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാനും. മകളും കൊച്ചു മകളും താങ്ങി പിടിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ പിന്നിലേക്ക് നടുവടിച്ച് വീഴുക തന്നെ ചെയ്യുമായിരുന്നു.ബസ്സിന്റ ഹെല്‍പ്പര്‍ പെട്ടെന്നു ഒരു സ്റ്റെപ്പ് കൊണ്ടു വന്ന് ഫുട്ട് ബോര്‍ഡിനോട് ചേര്‍ത്തു വച്ച് എന്നെ ബസില്‍ കയറാന്‍ സഹായിച്ചു. ഡ്രൈവര്‍ ആ ബോയിയെ വിളിച്ച് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനും മക്കളും തീര്‍ച്ചയായും ബുദ്ധിമുട്ടിയേനെ.

 

എല്ലാവരെയും ഇരുത്തി മാത്രമേ വണ്ടി വിടു. കാരണം കുത്തനെ ഇറക്കം.വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡും. ബസ്സ് വീണ്ടും താഴേക്ക്. വണ്ടി ഓടിക്കൊണ്ടിരുന്നപ്പോഴെല്ലാം മകള്‍ എന്നെ ശകാരിച്ചു കൊണ്ടി രുന്നു. സാരി ഉടുത്തിറങ്ങിയതിനു. കടം വാങ്ങിയ ഡ്രസ്സ് ഇടാഞ്ഞതിനു. അങ്ങനെ അങ്ങനെ.ആ ഡ്രസ്സ് ഇട്ട് തലേന്ന് മുഴുവന്‍ യാത്ര, രാത്രിയില്‍ അതിട്ടുറക്കം. ഷിബുവിന്റെ വീട്ടില്‍ വെള്ളമില്ലാഞ്ഞിട്ടാണ് എല്ലാവരും കുളിച്ചു റെഡിയായിരിക്കാന്‍ അവന്‍ പറഞ്ഞേല്‍പ്പിച്ചത്.അവള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ബസില്‍ നിന്നിറങ്ങി നേരെ കയറുന്നത് ഒരു ഷോപ്പിംഗ് സെന്ററിലേക്കാണ്. എവിടെ ടൂര്‍ പോയാലും ഓര്‍മ്മക്കായി ഒരു മോണുമെന്റ്, അതും ഫ്രിഡ്ജില്‍ പതിക്കുന്ന തരം,വാങ്ങുന്ന പതിവുണ്ടവള്‍ക്ക്.ഒപ്പം കൊച്ചു മോളും ഞാനും മദാമ്മയും ചേര്‍ന്ന് എല്ലാവര്‍ക്കും ആവശ്യമുള്ളത്
തിരഞ്ഞു കണ്ടെത്തി.

 

പുറത്തിറങ്ങിയപ്പോള്‍ അവിടെ ഒരു കൂട്ടം. നടുവില്‍ ഒരു ചെറിയ പാമ്പും. കാടിറങ്ങി വന്നതാണ് തിരിച്ചു കാട്ടില്‍ത്തന്നെ വിടണം. അതാണ് നിയമം. ഒരു പോലീസ് കാരന്‍ ഒരു പ്ലാസ്റ്റിക് ജാര്‍ സംഘടി പ്പിച്ച് അതിനെ ഉള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്നു. വനം വകുപ്പിന്റെ വണ്ടി വന്നു കിടക്കുന്നു. ചുറ്റി നിന്നവരെ എല്ലാം അവിടെ നിന്നും മാറ്റുന്നു. ചെറുതാണെങ്കിലും വിഷമുള്ള ഇനമാണെങ്കിലോ ! ന്യൂസിലാന്‍ഡില്‍ പാമ്പുകള്‍ ഇല്ല. മദാമ്മ വന്നിട്ട് നമ്മുടെവീട്ടുവളപ്പില്‍ പാമ്പുണ്ടോ എന്നന്വേഷിച്ചിരുന്നു. കാണാനുള്ള ആഗ്രഹത്തില്‍ പറമ്പിലേക്ക് ഇറങ്ങാന്‍ അനുവാദ വും ചോദിച്ചിരുന്നു.മരങ്ങള്‍ മാത്രമുള്ള, കൃഷിയിറക്കാതെ കിടക്കുന്ന ഭൂമി. മരുന്നടിച്ചാലും, ആളെ നിര്‍ത്തി വെട്ടിച്ചാലും ഇട തൂര്‍ന്നു വളര്‍ന്ന് നിറയെ കാടായി മാറും. എന്തെങ്കിലും കണ്ടു പേടിക്കയോ തൊടുകയോ ചെയ്താല്‍! അനുവാദം കൊടുത്തില്ല.പകരം ചെറുതാണെങ്കിലും ഒന്നിനെ കാണാന്‍ പറ്റി .

 

ഇരുട്ടുന്നതിനു മുന്‍പേ കോട്ടേജില്‍ എത്തണം.അന്നും ഷിബുവിന്റെ വീട്ടില്‍ നിന്നാണ് ഡിന്നര്‍.ആഷയുടെ കൈപ്പുണ്യത്തിന്റ വിരുത് ഒരിക്കല്‍ ക്കൂടി അനുഭവിക്കാന്‍ പറ്റും എന്നതില്‍ ഏവര്‍ക്കും സന്തോഷം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെ എന്നും അവരെ ബുദ്ധിമുട്ടിക്കുന്നതില്‍ വൈക്ലബ്യ വും. എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. ഇനി ഒരു രാത്രി കൂടിയേ ഉള്ളു അതു നമ്മുടെ വീതമാവട്ടെ.
കോട്ടേജില്‍ എത്തി.കാപ്പി തിളപ്പിച്ച് എല്ലാവര്‍ക്കും കൊടുത്ത്
കൈവശമുണ്ടായിരുന്ന സ്‌നാക് സും കഴിച്ച് അല്പം വിശ്രമിച്ച് ഓരോരുത്തരായി കുളിക്കാന്‍ കയറി.ഷിബു മകന്‍ സോജു മോനുമായി വന്ന് എല്ലാവര്‍ക്കുമായി അവന്റ വീതം ഒരോ പാക്കറ്റ് തേയില ഗിഫ്റ്റായി
വിതരണം ചെയ്തു.മോനെ അവിടെ വിട്ടിട്ട് പോകാനാണ് വന്നത്. കളിക്കാന്‍ അവന്റെ വീതം ചീട്ടുമായാണ് അവനും.ഷിബു യാത്ര പറഞ്ഞു പോയി, ആഷയേയും കൂട്ടി ഫുഡുമായി തിരിച്ചെത്താന്‍.പിറ്റേന്ന് ഷിബു ലീവ് ആണ്. ഞങ്ങളെയും കൊണ്ട് മറയൂര്‍ കാണാന്‍ പോകാന്‍.
പോകുന്ന വഴിയാണ് ആഷയുടെ ഔട്ട് ലെറ്റ്. അതും കണ്ട് എന്തെങ്കിലും വാങ്ങേണ്ടവര്‍ക്ക് വാങ്ങുകയും ചെയ്ത് പോകാം. അതായിരുന്നു തീരുമാനം. ഫുഡ് വരാന്‍ സമയം ഏറെയുണ്ട്.

 

കുളി കഴിഞ്ഞവര്‍ കൂടിയിരുന്നു കളിയും ആരംഭിച്ചു.പിള്ളാരും മദാമ്മയും തലേന്ന് മോന്‍ പഠിപ്പിച്ച അവരുടെ പുതിയ കളി. ഞങ്ങള്‍ മുതിര്‍ന്നവര്‍ നമ്മുടെ രീതിയിലുള്ള ട്വന്റി എയ്റ്റ്. മോളും ഷാജിയും ഒരു സെറ്റ്. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും അടുത്ത സെറ്റ്. ഞങ്ങളെ കുണുക്കു വപ്പിച്ച് ഫോട്ടോയും എടുത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോഴേക്ക് ഷിബുവും ആഷയും ഫുഡുമായി എത്തി. അന്ന് ബിരിയാണിയായിരുന്നു ആഷയുടെ വെറൈറ്റി ഡിന്നര്‍. ഞങ്ങള്‍ എല്ലാവരും മദാമ്മയുള്‍പ്പെടെ വളരെ എന്‍ജോയ് ചെയ്തു കഴിച്ചു. കുറേ നേരം കൂടെ ചെലവഴിച്ച ശേഷം പിറ്റേന്ന് ഒരുങ്ങിയിരിക്കാന്‍ പറഞ്ഞിട്ട് അവര്‍ പോയി.അന്നത്തെ അവരോടൊത്ത് താമസം മോളും കൊച്ചുമോളുമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px