LIMA WORLD LIBRARY

കുഞ്ഞു കൃഷീവലന്‍ – ശ്രീകല മോഹന്‍ദാസ്

ആഹാ! ഇതേതാ ഈ കുഞ്ഞു
കൃഷീവലന്‍..
കുഞ്ഞി പാന്റ് മുട്ടിനോളം തെറുത്തു വെച്ചു
കയ്യില്ലാത്ത ബനിയനുമിട്ടു..
തലയില്‍ ടര്‍ക്കി കൊണ്ടൊരു വട്ട ക്കെട്ടും കെട്ടി
കയ്യില്‍ കൈക്കോട്ടുമായി നില്‍ക്കുകയാണു കുഞ്ഞു കുട്ടന്‍..
ആ നില്‍പ്പു കണ്ടാല്‍ കൊത്തിക്കി ളക്കാന്‍
തയ്യാറായി നില്‍ക്കുകയാണെന്നു
തോന്നിപ്പോകും…
വണ്‍ ടൂ ത്രീ റെഡി പറകയേ വേണ്ടൂ,
അടുത്ത നിമിഷം കൈക്കോട്ടോണ്ടു
നിലത്തു കൊത്തുന്ന ലക്ഷണമുണ്ടു…
സ്‌കൂളിലെ ഫാന്‍സി ഡ്രസ്സ് മത്സരത്തി
നൊരുങ്ങി നില്‍ക്കുകയാണു കുഞ്ഞു കുട്ടന്‍.
സ്റ്റേജില്‍ നില്‍ക്കുമ്പൊഴത്തെ പേടിയോ
പകപ്പോ ഒന്നും അവനില്ല കേട്ടോ..
സാധാരണ ഈ പ്രായത്തില്‍ ചില കുഞ്ഞുങ്ങള്‍ക്കു
ആളുകളെ കാണുന്നതു ഭയമാണു..
സ്റ്റേജില്‍ കയറ്റി വിട്ടാല്‍ അതേ സ്പീഡില്‍
കരഞ്ഞോണ്ടു തിരികെ പോരും..
ഇത് പക്ഷെ അവന്റെ അമ്മാമ്മ അവനു
നല്ല ധൈര്യം കൊടുത്ത മട്ടുണ്ടു..
മിക്കവാറും കുഞ്ഞന്റെ അമ്മാമ്മ സ്റ്റേജിന്റെ സൈഡില്‍ നില്‍ക്കുന്നു മുണ്ടാവും..
അപ്പൊ പിന്നെ അവനാരെ പേടിക്കാ നാണു…
താഴെ വരുമ്പോ ഐസക്രീം വാങ്ങി ത്തരാമെന്ന ഓഫറൊക്കെ
അമ്മാമ്മ കൊടുത്തിരിക്കാനാണു
സാധ്യത…??
പക്ഷെ അവന്റെ മുഖ ഭാവം കണ്ടിട്ടു
കൊച്ചിന് നല്ല ധൈര്യമുണ്ടെന്നു തോന്നുന്നുണ്ടു…
വേണ്ടി വന്നാല്‍ ആ കൈക്കോട്ടുമായി
ഒരു സിനിമാറ്റിക് ഡാന്‍സൊക്കെ കളിക്കുവാനുള്ള ചാന്‍സും കാണു ന്നുണ്ടു…
എന്തായാലും അമ്മാമ്മേടെ ചക്കര വാവ
നല്ല സുന്ദരന്‍ മിടുക്കന്‍ കുട്ടനാണല്ലേ ….

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px