LIMA WORLD LIBRARY

ആകുലചിന്തകള്‍ – ജോസ് ക്ലെമന്റ് (Jose Clement)

ആകുലചിന്തകളില്ലാത്ത മനുഷ്യര്‍ അപൂര്‍വമായിരിക്കും. ആകുലചിന്തകൊണ്ട് നമുക്ക് എന്തു നേട്ടമാണുണ്ടാകുന്നതെന്ന് നമ്മളാരും ചിന്തിക്കാറില്ലല്ലോ. ഇതുകൊണ്ട് നമ്മെ രോഗികളാക്കി മാറ്റുമെന്നതില്‍ കവിഞ്ഞ ഒരു നേട്ടവുമില്ല. നേട്ടമില്ലാത്ത ഒരു ചിന്തയും വഹിച്ചു കൊണ്ട് നടന്നിട്ട് എന്തു പ്രയോജനം ? അതുകൊണ്ടാണ് മഹാജ്ഞാനിയായ സോളമന്‍ പോലും പറഞ്ഞത് :

‘Banish all worries from your mind and keep your body free from pain.’ അതേ,നമ്മുടെ മനസ്സില്‍ നിന്ന് എല്ലാ ആകുലചിന്തകളയും ആട്ടിപ്പായിച്ച് നമ്മുടെ ശരീരത്തെ വേദനകളില്‍ നിന്ന് നമുക്ക് സ്വതന്ത്രമാക്കാം. ആകുലചിന്തകള്‍ കൊണ്ട് നമ്മുടെ ഉയരം ഒരിഞ്ചു കൂട്ടാനോ നമ്മുടെ ആയുസ് ഒരു മണിക്കൂര്‍ പോലും നീട്ടാനോ നമുക്ക് കഴിയില്ല. പിന്നെന്തിന് യാതൊരു ഉപയോഗവുമില്ലാത്ത എന്നാല്‍, രോഗാതുരമാക്കുന്ന ഒരു വേദനയെ പുണര്‍ന്നുകൊണ്ട് നടക്കണം? ലഹരിയെ ഇന്നേ ഉപേക്ഷിക്കു എന്ന ബോധവല്ക്കരണ പരസ്യ വാചകം പോലെ ആകുലചിന്തകളെ ഇന്നേ ഉപേക്ഷിക്കൂ നമ്മുടെ ജീവിതത്തില്‍ നിന്ന്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px