LIMA WORLD LIBRARY

ശ്രീ ജയന്‍ വര്‍ഗീസ് രചിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍

പാടുന്നു പാഴ്മുളം തണ്ട് പോലെ (ഓര്‍മ്മക്കുറിപ്പുകള്‍)

ഔപചാരിക വിദ്യാഭ്യാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ ആരവയറില്‍ മുണ്ട് മുരുക്കേണ്ടി വന്നദരിദ്ര ബാല്യത്തില്‍ പതിനൊന്നാം വയസ്സില്‍ പഠിപ്പുപേക്ഷിച്ചു പാടത്ത് പണിക്കിറങ്ങേണ്ടി വന്ന ഒരാള്‍അവിശ്വസനീയങ്ങളായ അനേകം സാഹചര്യങ്ങളുടെ ഇടപെടലുകളിലൂടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിപ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള വലിയ അംഗീകാരംനേടി നില്‍ക്കുമ്പോള്‍ ആ യാത്രയിലെ അതിതീവ്രമായ അനുഭവങ്ങളുടെ ചോരപ്പാടുകളാണ് ‘ പാടുന്നു പാഴ്മുളംതണ്ട് പോലെ. 100 അദ്ധ്യായങ്ങള്‍ 664 പേജുകള്‍ വില 1000 രൂപ. ‘ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരണം

അഗ്‌നിച്ചീളുകള്‍ (ലേഖനങ്ങള്‍)

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജര്‍മ്മനിയിലെയും മലയാളമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്‌നിച്ചീളുകള്‍. മത – രാഷ്ട്രീയ – ശാസ്ത്ര മേഖലകളില്‍ മധുരം പുരട്ടിയ വിഷങ്ങള്‍ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ മനുഷ്യപക്ഷത്തു നിന്നുള്ള ഒരൊറ്റയാള്‍ പോരാട്ടമാണ് ഈ ലേഖനങ്ങള്‍. ശാസ്ത്രീയം എന്ന പേരില്‍ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന കെട്ടു കാഴ്ചകളില്‍ മനം മയങ്ങി നൈസര്‍ഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊളിച്ച്അപകടത്തിലാവുന്ന മനുഷ്യ വര്‍ഗ്ഗത്തിന് വേണ്ടി പ്രത്യാശയുടെ പ്രകാശനാളവുമായി അവരോടൊപ്പം ചേര്‍ന്ന്ഒരു ചര്‍ച്ച. 2024 ലെ ഫൊക്കാനാ സുകുമാര്‍ അഴീക്കോട് ലിറ്റററി അവാര്‍ഡ് നേടിയ കൃതി. മുന്നൂറോളംപേജുകള്‍ വില 380 രൂപ. ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരണം.

സൂര്യജന്മം (കവിതകള്‍)

മകരക്കുളിരും മാമ്പൂമണവും നിറഞ്ഞു നിന്ന മദ്ധ്യ കേരളത്തിലെ ഒരു നാട്ടിന്‍പുറത്ത് നിന്ന് അറ്റ്‌ലാന്റിക് – പസഫിക് മഹാ സമുദ്രങ്ങളുടെ സംഗമ തീരത്തുള്ള ഈ മനുഷ്യത്താവളത്തില്‍ എത്തിപ്പെടുമ്പോള്‍ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകള്‍ സൃഷ്ടിക്കുന്ന അകത്തെ മുറിവുകളുടെ ചോരപ്പാടുകള്‍ പേറുന്നസഹൃദയനായ ഒരു ഗ്രാമീണ യുവാവിന്റെ ആത്മ തേങ്ങലുകളാണ് സൂര്യജന്മത്തിലെ അതിതീവ്രങ്ങളായ നൂറ് കവിതകള്‍. ‘ ചങ്ങമ്പുഴയ്ക്കു ശേഷം താന്‍ വായിച്ച ഭാവസാന്ദ്രമായ കവിതകളാണ് ജയന്‍ വര്‍ഗീസ് കവിതകള്‍ ‘ എന്ന് ബഹുമാന്യനായ പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍ മലയാളം പത്രത്തിലെ സാഹിത്യ വാരഫലത്തില്‍വിലയിരുത്തിയ കവിതകള്‍. 224 പേജുകള്‍ വില 295 രൂപ. ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരണം.

Towards The Light (നാടകം – വിദേശ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഭാഷാ ഗ്രന്ഥം)

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഭാഷാ ഗ്രന്ഥം അതെഴുതപ്പെട്ട ഭാഷയില്‍ പ്രസിദ്ധീകരിച്ച ചരിത്ര സംഭവം. ലോക നാടക രചനാ സമ്പ്രദായങ്ങളില്‍ഒരു പുത്തന്‍ ദിശാ ബോധം സൃഷ്ടിച്ചു കൊണ്ട് കാര്‍ട്ടൂണ്‍ റിയലിസം എന്ന നൂതന രചനാ രീതിയില്‍മലയാളത്തില്‍ രചിക്കപ്പെട്ട ജ്യോതിര്‍ഗമയ എന്ന നാടകമാണ് ശ്രീ എല്‍ദോസ് വര്‍ഗീസ് ഇംഗ്ലീഷിലേക്ക്‌മൊഴിമാറ്റം നടത്തി ‘Towards The Light ‘ എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇപ്പോള്‍പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ രചനയുടെ മുല്യം കണ്ടത്തിയ CUNY/ City University of New York QCC Arts Gallery സ്വന്തം നിലയില്‍ ഇത് പ്രസിദ്ഗീകരിച്ചു എന്നത് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ലരചയിതാവിനും ലഭിച്ച വലിയ അംഗീകാരമാണ്. കോപ്പികള്‍ CUNY/ QCC Arts Gallery-യിലും ആമസോണിലുംലഭ്യമാണ്. വില 25 ഡോളര്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px