എറണാകുളം: സാഹിത്യകാരി ശ്രീകല മോഹന്‍ദാസിന്റെ ഒമ്പതാമത്തെ പുസ്തകം ‘പുംകൃതി കാമന്‍’ (കഥാസമാഹാരം ) എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സി. രാധാ കൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ശ്രീ. എം.ആര്‍ രാജാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ശ്രീ. ജി. കെ. പിള്ള തെക്കെടത്ത് പുസ്തകം സ്വീകരിച്ചു.
കണ്ണന്‍ നായര്‍ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ശ്രീ. സി. എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. ഇ. എം. ഹരിദാസ്, കവിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ. ഷാജി ഇടപ്പള്ളി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. അദ്ധ്യാപികയും പ്രഭാഷകയുമായ ഡോ. ശാലിനി സ്വാഗതവും. ബാലസാഹിത്യകാരന്‍ ശ്രീ. പ്രശാന്ത് വിസ്മയ കൃതജ്ഞതയും അര്‍പ്പിച്ചു.. കുമാരി മറിയം മാത്യു ഈശ്വര പ്രാര്‍ത്ഥന ആലപിച്ചു. ശ്രീമതി ശ്രീകല മോഹന്‍ദാസ് മറുമൊഴിയേകി.













