LIMA WORLD LIBRARY

പ്രമീളാദേവിയുടെ കവിതാസമാഹാരം പ്രഭാവര്‍മ പ്രകാശനം ചെയ്തു

സുധാകരന്‍ ചന്തവിള

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.കെ എം എബ്രഹാം ഐ.എ.സിന്റെ പി.എ ആയ ശ്രീമതി. പ്രമീളാദേവി എഴുതി ഒരുമ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഉദയാമൃതം സര്‍വ്വം പ്രണയാമൃതം’ എന്നാല്‍ കവിതാസമാഹാരം മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ശ്രീ. കെ. എം.എബ്രഹാം ഐ.എ.എസ്, മലയാളത്തിലെ പ്രസിദ്ധ കവിയൂം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ശ്രീ. പ്രഭാവര്‍മ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ശ്രീ കെ. എം. എബ്രഹാം ഐഎഎസ് ഏതാനും വാക്കുകളിലൂടെ പ്രമീളാദേവിയെ അനുഗ്രഹിച്ചു. ശ്രീ. പ്രഭാവര്‍മ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെ കാവ്യ സന്നിദ്ധ്യത്തെക്കുറിച്ചും അതില്‍ പ്രമീളാദേവിയുടെ പങ്കും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതകളെയും കുറിച്ച് സവിശേഷമായി പ്രസംഗിച്ചു. ഒരുമ പബ്ലിക്കേഷന്‍സിന്റെ എഡിറ്ററും കവിയുമായ സുധാകരന്‍ ചന്തവിള ആമുഖ പ്രസംഗവും പ്രമീളാദേവി മറുമൊഴി പ്രസംഗവും നടത്തി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശ്രീ.പി.ശശി, പ്രൈവറ്റ് സെക്രട്ടറി ശ്രീ. പ്രദീപ്കുമാര്‍ മറ്റു സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെയും പ്രമീളാദേവിയുടെ സൗഹൃദയത്തില്‍പ്പെട്ട ജീവനക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പുസ്തക പ്രകാശനത്തിന് കൂടുതല്‍ മിഴിവ് പകര്‍ന്നു. ഒപ്പം ഒരുമ പബ്ലിക്കേഷന്‍സിന്റെ മാനേജരായ ഗുല്‍ഷാദും ആദ്യവസാനം വരെ സജീവ സാന്നിധ്യമായി നിലകൊണ്ടു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അര്‍ത്ഥവത്തായും മനോഹരമായും പുസ്തക പ്രകാശനം സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം കവി പ്രമീളാദേവിക്കും ഒരുമ പബ്ലിക്കേഷന്‍സിനും ഒരുപോലെ സന്തോഷവും അഭിമാനവും പകരുന്നതാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px