ദീപു ആർ.എസ് ചടയമംഗലം
എഴുത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ ആചരിക്കാൻ ഒരു എഴുത്തുകാരന് സാധിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്.
ഉത്തർപ്രദേശിലെ മാധവ നഗറിൽ ജനിച്ച ശ്രീ സുധാംശു ചതുർവേദി എന്ന
ഇന്ത്യൻ സാഹിത്യത്തിലെയും കേരള സാഹിത്യത്തിലെയും ഈ കോഹിനൂർ രത്നം
125 ലധികം സ്വതന്ത്ര പുസ്തകങ്ങൾ മലയാള ഭാഷയിലും അന്യ ഭാഷകളിലുമായി നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്.
“കാളിദാസ സാര സർവ്വസ്വം ” പോലെ, “വാല്മീകിരാമായണം ” പോലെ, “ഭാരതം വേദ കാലങ്ങളിൽ “പോലെ അതി ഗഹനവും ആഴത്തിൽ ഭാഷാസ്വാധീനം ആവശ്യമുള്ളതുമായ ഗഹന ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും, വേദോപനിഷത്ത്കൾക്ക് ഭാഷ്യം ചമയ്ക്കുകയും,
രചിക്കുകയും ചെയ്തിട്ടുണ്ട്.
പ്രൗഢഗംഭീരവും ഘന തീക്ഷ്ണവുമായ സാഹിത്യ ഗ്രന്ഥങ്ങളോടൊപ്പം അനേകം കവിതാ ഗ്രന്ഥങ്ങളും, ബാലസാഹിത്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
p കേശവദേവ് ന്റെ ഓടയിൽ നിന്ന്, തകഴിയുടെ കയർ അടക്കമുള്ള അനേകമനേകം ഉദാത്തമായ മലയാള കൃതികളുടെ ഹിന്ദിയിലേക്കും അന്യ ഭാഷകളിലേക്കുമുള്ള വിവർത്തനങ്ങൾ മലയാളഭാഷയ്ക്ക് സംഭാവന ചെയ്ത ഈ ചരിത്ര പുരുഷൻ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്,ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് education അവാർഡ്,ഉത്തർപ്രദേശ് ഹിന്ദി സംസ്താൻ അവാർഡ് , വചസ്പതി, സാഹിത്യ രത്‌ന തുടങ്ങിയവ നൽകി നമ്മുടെ സർക്കാരുകളും വിവിധ സംഘടനകളും ആദരിച്ചിട്ടുണ്ട്.
1943 ഫെബ്രുവരി 15 ന് ജീവിത യാത്ര ആരംഭിച്ച അദ്ദേഹത്തിന്റെ കുട്ടിക്കാലം കയ്പ്പേറിയതായിരുന്നു. വർണ്ണ രഹിതമായ ജീവിതത്തിൽ പുസ്തകങ്ങളെ വെളിച്ചമാക്കിയ അദ്ദേഹം
തികഞ്ഞ ഒരു ഹിന്ദി വാദിയായി വളർന്നു.
1962 ൽ ശ്രീ ജവഹർലാൽ നെഹ്റുവിനെ കണ്ടുമുട്ടുകയും അവിടെ നടന്ന സംവാദത്തിൽ ഹിന്ദി ഭാഷ എല്ലാ സംസ്ഥാനങ്ങളുടെയും അംഗീകൃത ഭാഷയാക്കണം എന്നാവശ്യപ്പെട്ടു. എന്നാൽ ദീർഘചക്ഷുവായ നെഹ്റു അത് സാധിക്കില്ലെന്നും. ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർ തങ്ങളുടെ ഭാഷയെ തങ്ങളുടെ ജീവനേക്കാൾ വിലമതിക്കുന്നവരാണെന്നും, ആയതിനാൽ ഈ ആവശ്യം അംഗീകരിക്കാൻ
സാധ്യമല്ലെന്നും അറിയിച്ചു. തുടർന്ന് തർക്കിച്ച ശ്രീ സുധാംശു വിനോട്, ” താങ്കൾ ദ്രാവിഡ ഭാഷയായ മലയാളത്തിൽ
ഒരു പുസ്തകം എഴുതി കാണിക്കൂ എന്നിട്ട് വരൂ നമുക്ക് അതേപ്പറ്റി ആലോചിക്കാം ”
എന്നുണർത്തിച്ചു.
വാശിയോടെ ശ്രീ സുധാംശു ജി മലയാള ഭാഷ പഠിക്കാൻ നിശ്ചയിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിൽനിന്നും എം എ മലയാളവും,MA സംസ്കൃതവും, ഹിന്ദിയും പാസായി.
കേരളത്തിലേക്ക് വന്ന അദ്ദേഹത്തിന് തൃശ്ശൂർ കേരളവർമ്മ കോളേജിൽ അഡ്മിഷൻ ലഭിച്ചു.ജോലിയിൽ തുടരവേ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിലും മലയാളത്തിലും ഡോക്ടറേറ്റ് നേടി. കേരളവർമ്മ കോളേജിലെ പ്രിൻസിപ്പാളായി വിരമിച്ചശേഷം മലയാള സാഹിത്യ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തി. ശ്രീ തിക്കോടിയന്റേയും, പ്രൊഫസർ എം കൃഷ്ണൻ നായരുടെയും, തകഴിയുടെയും കേശവദേവ്ന്റെയും, ഗുരു നിത്യചൈതന്യയതിയുടെ യുമൊക്കെ അടുത്ത സുഹൃത്തായി മാറിയ അദ്ദേഹം മലയാളത്തിൽ നിന്നുള്ള പല വിശിഷ്ട ഗ്രന്ഥങ്ങളും ഹിന്ദിയിലേക്കും മറ്റ് അന്യഭാഷകളിലേക്കും വിവർത്തനം ചെയ്യുകയും, സ്വതന്ത്ര രചനകൾ നിർവഹിക്കുകയും ചെയ്തു.
പ്രശസ്ത ബോളിവുഡ് സിനിമാനടൻ ശ്രീ അമിതാബച്ചന്റെ പിതാവായ ഹരിവംശറായ് ബച്ചന്റെയും, ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ശ്രീമാൻ ശങ്കർ ദയാൽ ശർമ്മയുടെയും സച്ചിതാനന്ദന്റെയും, ഓം ചേരിയുടെയുമൊക്കെയായുള്ള അടുത്ത സൗഹൃദം മലയാള ഭാഷയുടെ നന്മയ്ക്കായും, വളർച്ചയ്ക്കായും അദ്ദേഹം ഉപയോഗിച്ചു.
ശ്രീ V R sahani എഴുതിയ എ ബുക്ക് ഓൺ
റഷ്യൻ കോൺസ്റ്റിട്യൂഷൻ എന്ന കൃതി ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു കൊണ്ടാണ് അദ്ദേഹം സാഹിത്യരംഗത്തേക്ക് പ്രവേശിക്കുന്നത്.
കാളിദാസ സാഹിത്യ സർവ്വസ്വം, ഭാഷ നാടക സർവ്വസ്വം, എന്നീ കൃതികൾ സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
“അമൃതും വിഷവും ” പോലുള്ള കൃതികൾ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്കും, മുൻപ് സൂചിപ്പിച്ചതുപോലെ കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത,” ഖണ്ഡകാവ്യം, ഓ ചന്തുമേനോൻ “ഇന്ദുലേഖ ” നോവൽ അടക്കമുള്ള മലയാളത്തിന്റെ ഹൃദയം തൊട്ട് ഭാഷാ പിതാക്കന്മാർ രക്ത ചിത്രം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ ഹിന്ദിയിലേക്കും വിവർത്തനം ചെയ്തത് സാഹിത്യ ആത്മീയതയുടെ ഔന്നത്യത്തിലേക്ക് നടന്നു പോയി.
നിരാഹാര ആയി നിരവധി വർഷങ്ങൾ ജീവിച്ച് ലോകത്തിന് ആത്മീയചൈതന്യം പകർന്ന ശ്രീ ശ്രീ യോഗിനി മാതാവിന്റെ ശിഷ്യനായിരുന്ന ശ്രീ Dr.സുധാംശു ചതുർവേദി തികഞ്ഞ പണ്ഡിതനും, തത്വജ്ഞാനിയും, യോഗിയും കൂടെയാണ്.
തൊണ്ണൂറുകളിൽ വ്യാപാരിക്കുമ്പോഴും 20 കാരന്റെ ചെറുപ്പത്തോടെ
അദ്ദേഹം സാഹിത്യത്തിൽ സജീവമാണ്.
ഇപ്പോൾ ന്യു ഡൽഹിയിലെ നോയിഡയിൽ താമസിക്കുന്ന ശ്രീമാൻ ചതുർവേദിക്ക് ഇന്ദുലേഖ ശർമയും, അമൃതാംശു ചതുർ വേദി എന്നീ രണ്ടു മക്കളാണ്. ഹിന്ദിയിലെ മഹാകവിയായ അനൂപ് ശർമയുടെ പുത്രി സുധാ ചതുർവേദിയാണ് ഭാര്യ.
ജീവിതസായാഹ്നത്തിലെ ഏകാന്തതയിലും അക്ഷരങ്ങളുടെ സ്വർഗ്ഗീയ ലോകത്ത് അഭയം കണ്ടെത്തിയ ഈ മഹാമനീഷി തന്റെ എഴുത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിവർത്തകരിലും ഗ്രന്ഥകർത്താക്കളിലും ഒരാളായ
ശ്രീ Dr.സുധാംശു ചതുർവേദി തന്റെ രചനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മലയാള ഭാഷയ്ക്ക് നൽകിയ നിസ്തുല സംഭാവനകളെ മലയാളം ഒരിക്കലും വിസ്മരിക്കുകയില്ല എന്നത് നിസ്തർക്കമാണ്.
About The Author
No related posts.