പുസ്തക രചനയിലെ ഭൂതം – കാരൂര്‍ സോമന്‍, ലണ്ടന്‍

Facebook
Twitter
WhatsApp
Email

സര്‍ക്കാരിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ ആത്മകഥ പലര്‍ക്കും പ്രയാസമുണ്ടാക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞത് ചിലരുടെ വിലക്ഷണതകളെ കണ്ടിട്ടാണ്. കര്‍മ്മനിരത നായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്‍റെ നിഴലില്‍ നിറുത്തിയത് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ഗവേഷണ പദ്ധതിയില്‍ സത്യത്തിന് നിരക്കാത്ത നിരവധി കാര്യങ്ങള്‍ അദ്ദേഹം കണ്ടു. പുസ്തകത്തിലൂടെ പുറത്തു വന്ന ചില യാഥാര്‍ഥ്യങ്ങള്‍ വൈകല്യ മനസ്സുള്ളവര്‍ക്ക് മനസ്സിലാകില്ല. ഒരുപക്ഷേ മുഖ്യമന്ത്രി ആഗ്രഹിച്ച മാനസിക വളര്‍ച്ച എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. എന്നാല്‍ കേരളത്തില്‍ ഇറങ്ങുന്ന കച്ചവട പുസ്ത കങ്ങള്‍ ഒരു എഴുത്തുകാരന്‍ ആര്‍ജ്ജിച്ചിരിക്കേണ്ട വിജ്ഞാനവുമായി പുലബന്ധമില്ലാത്തതാണ്. ഭാഷ- സാഹിത്യത്തെപ്പറ്റി അറിവും അനുഭവവുമില്ലത്തവര്‍ പുറത്തിറക്കുന്ന പുസ്തകങ്ങള്‍ ഭാഷയെ അപഹാസ്യമാക്കുന്നു. ഇത്തരത്തില്‍ സ്വയംപ്രകാശനം നടത്തുന്നവരെ നമ്മള്‍ തിരിച്ചറിയേണ്ടതല്ലേ?
ഒരു പൂവ് വിരിയും പോലെ ഭാഷയുടെ സൗന്ദര്യഹരിതവിതാനം വിതക്കുന്നവരേയാണ് സാഹിത്യ കാരന്മാര്‍ കവികള്‍ എന്നറിയപ്പെടുന്നത്. ഒരു കൃതി സാഹിത്യമാകണമെങ്കില്‍ അല്ലെങ്കില്‍ സൗന്ദര്യപൂര്‍ ണ്ണമാകണമെങ്കില്‍ അതിന് പല ഘടകങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ആശയം അല്ലെങ്കില്‍ ആദര്‍ശം. ആ പ്രതിഭകളുടെ കൃതികള്‍ ലോക സാഹിത്യത്തില്‍ ഇന്നും സുഗന്ധ മന്ദഹാസം പരത്തുന്നു. ഇതിനിട യില്‍ മോഹഭംഗം നിറഞ്ഞ കുറെ മനുഷ്യര്‍ എഴുത്തുകാരായി വേഷം കെട്ടി മോഹ നിദ്രയില്‍ നിന്നുണര്‍ന്ന് സ്വന്തമായോ മറ്റുള്ളവരാലോ എഴുതി കൂട്ടുന്ന അതിശയോക്തി കലര്‍ന്നത് അല്ലെങ്കില്‍ സാമൂഹിക പ്രതിബദ്ധതയില്ലാത്ത വിഷയങ്ങള്‍ പ്രാണനിശ്വാസംപോലെ പുസ്തകങ്ങളായി, വാര്‍ത്തക ളായി എരിയും പുളിയും നിറഞ്ഞ ഭക്ഷണം പോലെ വായിക്കപ്പെടുന്നു. ചര്‍ച്ചകള്‍ നടത്തുന്നു. ഈ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പുസ്തകക്കച്ചവടക്കാരും ചാനലുകളും തലച്ചോറില്ലാത്ത സോ ഷ്യല്‍ മീഡിയകളുമാണ്. അവര്‍ അതിനെ ആളിക്കത്തിക്കുന്നു. അതിലെ ഓരോ വിഷയങ്ങളും വരിക ളും ചാറ്റല്‍ മഴയായി പെരുമഴയായി പെയ്തിറങ്ങി മനുഷ്യ മനസ്സിനെ മുക്കികൊല്ലുന്നു. ഒടുവില്‍ പ്ര തീക്ഷിച്ചതൊക്കെ ജലോപരിതലത്തില്‍ വെളുപ്പിച്ചെടുക്കുന്നു. ഒരു വിഷയത്തെ അല്ലെങ്കില്‍ ഒരാശ യത്തെ സത്യസന്ധമായി ആവിഷ്കരിക്കാനറിയാത്തവര്‍ ഭാഷയെ വീര്‍പ്പുമുട്ടിക്കുക മാത്രമല്ല സമൂഹ ത്തില്‍ അസ്വസ്ഥതയും പടര്‍ത്തുന്നു. ഇത്തരം കച്ചവട പുസ്തകങ്ങള്‍ പലരുടേയും സ്വകാര്യതകളെ ചൂടപ്പം പോലെ വിറ്റു കാശുണ്ടാക്കുന്നു. ഇതെല്ലം കാട്ടുന്നത് ഒരു സുന്ദരിയുടെ ചരണതല സ്പര്‍ശനം ചിലര്‍ക്ക് ആനന്ദ ലഹരി നല്‍കുന്നു. രാഷ്ട്രീയ രംഗം മാറ്റിനിര്‍ത്തിയാല്‍ ശിവശങ്കര്‍ എഴുതിയ സത്യവും മിഥ്യയും നിറഞ്ഞ പുസ്തകത്തിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? ഇത് ചിലരുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ നേടാനുള്ള ആത്മോന്നധിയുടെ അനിവാര്യതയും വായ്ത്താരിപോരുമല്ലാതെ എന്താണ്?
ആശയങ്ങള്‍ പ്രകാശിപ്പിക്കാനില്ലാത്തവര്‍ക്ക് നാണ്യവും ശബ്ദവും കൊടുക്കുന്നത് മറ്റുള്ളവ രുടെ മനസ്സ് സംഘര്‍ഷമാക്കാനാണ്. സത്യങ്ങള്‍ മറച്ചുപിടിച്ചു് ഒരേ ഈണത്തില്‍ പാടുന്നതുപോലെ ചാനല്‍ ചര്‍ച്ചകളില്‍ ഇവരുടെ വാക്കുകള്‍ ചേരുവകള്‍ നിറച്ചു ഒരേ ഈണത്തിലാണ്. ഓരോരുത്ത രുടെ കച്ചവട താല്പര്യങ്ങളും വിഷയങ്ങളുടെ ദാരിദ്ര്യവും വിശപ്പും ദാഹവും ഇതിലൂടെ വെളിപ്പെ ടുന്നു. ഈ സമയം മനസ്സിലേക്ക് വന്നത് മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായിരുന്ന ആത്മീയാചാര്യന്‍ ശ്രീശങ്കരാചാര്യര്‍ സൂത്ര- ഭാഷ്യത്തെപറ്റി പറയുന്നത് ജഗത്തിന്‍റെ പരമകാരണമായ ബ്രഹ്മത്തെക്കുറിച്ചാണ്.അതില്‍ കാലത്തിനനുസരിച്ചു് പലതും മാറ്റി മറിക്കാന്‍ അധികാരത്തിലുള്ളവര്‍ ക്ക് അവകാശമുണ്ട്. ആ സൂത്രവും ഭാഷ്യവും പഠിച്ച നമ്മുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വ്യ ക്തിപരമായ അടുപ്പം വെച്ചാണ് ദുബായിലേക്ക് ഗള്‍ഫ് സുന്ദരിക്കൊപ്പം നല്ലൊരു ജീവിതം കെട്ടിപ്പടു ക്കാന്‍ തീരുമാനിച്ചത്. ആ കാര്യത്തില്‍ ഞാനും സ്വപ്നക്കൊപ്പമാണ്. ഒരു പെണ്ണിന് മധുര വാഗ്ദാന ങ്ങള്‍ നല്‍കി വഞ്ചിക്കുന്നത് ആണത്വമുള്ള പുരുഷന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല. പ്രണയസാഗരത്തില്‍ ധ്യാനനിമഗ്നരായി കിടക്കുന്നവര്‍ക്ക് സ്വപ്ന ഇതിലൂടെ ഒരു താക്കിത് നല്‍കുന്നു. പ്രണയം അമൃതായി തോന്നും. അപകടം അതില്‍ ഒളിഞ്ഞിരിക്കുന്നു. പ്രാണന്‍ പോയാലും മാനം കളയരുത്.
സ്വപ്നക്ക് നഷ്ടപ്പെട്ട പെണ്‍ബുദ്ധി ഇനിം ആന വലിച്ചാലൂം തിരിക വരില്ല. പ്രാവ് വെടിഞ്ഞ കൂടു പോലെ ആ ഹൃദയം ശൂന്യമായി. ഇനിയും ആ കൂട്ടിലേക്ക് ചേക്കേറുന്ന പാമ്പ്, പ്രാവ് ആരെന്നറി യില്ല. ഇനിയും പ്രണയപ്രഹരത്തിന് പിറകെപോയിട്ട് കാര്യമില്ല. രണ്ട് പേരും കേരള വികസനത്തിന് ഈന്തപഴം വഴിയോ ലൈഫ് മിഷന്‍ വഴിയോ പദ്ധതിയിട്ടതാണ്. എത്രയോ കോടികള്‍ ശത്രുക്കള്‍ നശിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലുടെ പാവം പ്രളയബാധിതര്‍ക്ക് കിട്ടേണ്ട വീടുകള്‍ അട്ടിമറിച്ച വരെ, കമ്മീഷന്‍ വാങ്ങിയവരെ നിയമത്തിന് മുന്നില്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഓരോരോ പേരുകളില്‍ എത്രയോ പേര്‍ എത്രയോ കോടികള്‍ കീശയിലാക്കുന്നു. ഇത് വല്ലതും പ്രളയത്തില്‍ മുങ്ങിപ്പോയ പാവങ്ങള്‍ അറിയുന്നുണ്ടോ?
‘അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ആന വഴി എന്തെല്ലാം മലയാളികള്‍ പ്രതീക്ഷിച്ചു. നിര്‍ഭാഗ്യവശാല്‍ ആന മെലിയുക മാത്രമല്ല ചെരിഞ്ഞു പോയി. ആനയെ മുന്‍നിര്‍ത്തി കാശാക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ ആനപ്പിണ്ഡത്തെവരെ ഭയക്കുന്നു. ഇങ്ങനെ സമൂഹത്തെ ആകര്‍ഷിക്കാന്‍ സ്വന്തം കയ്യിലിരിക്കുന്ന കാശുകൊടുത്തു് പുസ്തകം പടച്ചിറക്കി സ്ഥലം എം.എല്‍.എ.വിളിച്ചു് പ്രകാ ശനം നടത്തി പത്രക്കാരന് കള്ളും കാശും കൊടുത്തു് പത്രവാര്‍ത്ത വരുത്തി ഞെളിഞ്ഞു നടക്കുന്നവര്‍ ധാരാളമുണ്ട്. ഇതൊക്കെ കാണുമ്പൊള്‍ ഓര്‍മ്മ വരുന്നത് 2018-ല്‍ ഇതുപോലെയൊരു വാര്‍ത്ത ഞാനും കണ്ടു. നാലര പേജ് ഇന്‍റര്‍നെറ്റ് ഞാന്‍ കോപ്പി ചെയ്തു എന്നതിന്‍റെ പേരില്‍ ഒരാള്‍ ചോദിച്ചത് ഒരു കോടി രൂപ. അത് പത്ര വാര്‍ത്തയാക്കി. ആ വാര്‍ത്ത കള്ളും കോഴിക്കാലും കീറിമുറിച്ചു് കാശു വാങ്ങി ഒരു പത്ര റിപ്പോര്‍ട്ടര്‍ എഴുതിവിട്ടത് എന്‍റെ അന്‍പത് പുസ്തകങ്ങളില്‍ 38 പുസ്തകങ്ങള്‍ കോപ്പിയടിച്ചത്. 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സ് മാധ്യമം പത്രത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് എന്‍റെ ഒരു ഒളിമ്പിക്സ് ഇന്‍ഫോര്‍മേറ്റീവ് പുസ്തകം ‘കളിക്കളം’ ആദ്യമായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കുന്നത്. 2018-ന് മുന്‍പ് വിരലില്‍ എണ്ണാനുള്ള വൈഞ്ജാനിക പുസ്തകങ്ങളാണ് എനിക്കുള്ളത്. അന്‍പത് പുസ്തകങ്ങളുമില്ല. ഈ വ്യാജ വാര്‍ത്ത കൊടുത്ത മദ്യപാനിയെ കോടതിയില്‍ വെള്ളം കുടിപ്പിക്കാനുള്ള അവസരം നാട്ടിലെ ഒരു പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ തടഞ്ഞു. കേരള ത്തിലെ ചില പത്രങ്ങളും അവരുടെ വ്യാജ വാര്‍ത്തകളും ഒന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.
ഭാഷ സാഹിത്യത്തെ സംബന്ധിച്ചു് എഴുതിക്കൂട്ടുന്നതെല്ലാം സാഹിത്യമോ പുസ്തകമോ ആകില്ല. പല മാനങ്ങളിലൂടെയാണ് സാഹിത്യ പ്രതിഭകള്‍, എഴുത്തുകാര്‍, എഴുത്തുകള്‍ രൂപപ്പെടുന്നത്. അത് ഒരു സുപ്രഭാതത്തില്‍ മുളച്ചു വരുന്നതല്ല. എഴുത്തുകളില്‍ കൊള്ളേണ്ടത് തള്ളേണ്ടത് ഇവര്‍ക്കറിയില്ല എന്ന് തോന്നാറുണ്ട്. സാഹിത്യ ശില്പശാലകളോ സാഹിത്യ രംഗത്തെ ഗുരുക്കന്മാരോ ഇവര്‍ക്കില്ല. ഇതെല്ലം കണ്ട് അമ്പരന്നിരിക്കുന്ന സര്‍ഗ്ഗ പ്രതിഭകളുമുണ്ട്. ഏതൊരു സാഹിത്യ സൃഷ്ടിയും എഴുത്തു കാരന്‍റെ ആത്മാവില്‍ ആളിപ്പടരുന്ന അനുഭൂതിയാണ്. ആ ദിവ്യാനുഭുതി നിറഞ്ഞ സൗന്ദര്യധാരയുടെ പ്രവാഹം ഇന്ന് കുറഞ്ഞിരിക്കുന്നു. അതിന് പ്രധാന കരണങ്ങളായുള്ളത് ഇന്നത്തെ സോഷ്യല്‍ മീഡിയയും സ്വാധിന വലയത്തിലൂടെ പുസ്തകങ്ങളിറക്കുന്ന പുരസ്കാരങ്ങള്‍ കൊടുക്കുന്ന സാം സ്കാരിക സ്ഥാപനങ്ങളും മാധ്യമങ്ങളുമാണ്. സാഹിത്യ സാംസ്കാരിക പക്ഷത്തേക്കാള്‍ ഇന്നുള്ളത് എഴുത്തുകാര്‍ ഓരോ പാര്‍ട്ടികളായി പക്ഷങ്ങളായി മാറി കുതന്ത്രങ്ങളിലൂടെ അധികാര സ്രേണികളില്‍ കയറുകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും അവരുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കാ നുള്ള പദ്ധതി തയ്യാറാക്കുകയുമാണ്. ഇതിലൂടെ അര്‍ഹരായ എഴുത്തുകാര്‍ തള്ളപ്പെടുന്നു. അതിനെ തള്ളിപറയാനോ എതിര്‍ക്കാനോ ആരും മുന്നോട്ട് വരുന്നില്ല. സാംസ്കാരിക രംഗത്ത് നടക്കുന്ന ഈ ചുഷണം സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. ഭാഷ സാഹിത്യത്തിന്‍റെ പൊതുബോധത്തെ ഓരോ പക്ഷ ത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് അനീതിയാണ്.നാം നേടിയെടുത്ത അക്ഷര വെളിച്ചം നിരക്ഷരതയിലേ ക്ക് കൂപ്പുകുത്തുകയാണോ?
ശ്രീശങ്കരാചാര്യര്‍ ആത്മാവിന്‍റെ ദിവ്യശക്തികൊണ്ട് പ്രപഞ്ചത്തെ തിരിച്ചറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വപ്നയുടെ സൗന്ദര്യ ലഹരിയില്‍ തിരിച്ചറിവുള്ളനായി മാറി. പ്രതിപക്ഷ പാര്‍ട്ടികള്‍ സകല ശക്തികളുമെടുത്തു് പ്രതിരോധിച്ചെങ്കിലും സര്‍ക്കാരിന്‍റെ അവതാരമായ ശിവശങ്കറെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം തിരികെ വകുപ്പ് തലവനായി ജോലിയില്‍ പ്രവേ ശിച്ചപ്പോള്‍ മനസ്സിലായി. അത് വെറുതെയല്ല സത്യം സര്‍ക്കാരിന് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഏത് സര്‍ക്കാരായാലും മനുഷ്യരുടെ വ്യക്തിബന്ധങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ട്. അതുമല്ല ഈ സെക്രട്ടറി വഴി സര്‍ക്കാരിന് പേരുദോഷമല്ലാതെ ഒരു ഗുണവും ലഭിച്ചില്ല. ജയിലില്‍ കിടന്ന സ്വപ്ന നവരാത്രിയാഘോഷം പോലെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടൂ. പ്രതികാരബുദ്ധിയോടെ ജയിലില്‍ കിടന്ന വേദനകളകറ്റാന്‍ ഒളിപ്പിച്ചു വെച്ചതെല്ലാം പുറത്താക്കി. ശിവശങ്കര്‍ വായിലൊഴിച്ചുകൊടുത്ത പാലും തേനും ഇപ്പോള്‍ കായ്പ്പായി മാറി. ആദ്യം നടപ്പാക്കിയ അധികാരയന്ത്രം ഇപ്പോള്‍ തുരുമ്പ് പിടിച്ചിരിക്കു ന്നതിനാല്‍ ഇനിയും തന്ത്രങ്ങള്‍ മാത്രമേ ശിവശങ്കറിന്‍റെ കൈവശമുള്ളു. 175 പേജുകളുള്ള ആന പുസ്തകത്തില്‍ പറഞ്ഞെതെല്ലാം കള്ളം എന്നും അതിനേക്കാള്‍ വലുപ്പമുള്ള പുസ്തകം വേണ്ടിവ ന്നാല്‍ ഇറക്കുമെന്ന് ശിവശങ്കറിന്‍റെ സ്വപ്ന സുന്ദരി പറഞ്ഞപ്പോള്‍ കേരളത്തിലെ പഠനനിലവാരം മെച്ചപ്പെടുത്താനല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ച പഴ പുസ്തകങ്ങള്‍, കൂടെ നടന്ന് കുതികാല്‍ വെട്ടുന്നവരുടെ, കന്യാസ്ത്രീകളുടെ കിടപ്പറ രഹസ്യങ്ങള്‍ വായിക്കാനാണ് ചില തല്പര കക്ഷികള്‍ക്ക് താല്‍പര്യമെന്ന് തോന്നുന്നു. ഇങ്ങനെ ഭാഷയെ ജൈവ-അജൈവ സംരക്ഷണ ശാലകളുണ്ടാക്കി പേരിനും പെരുമക്കും നടത്തുന്ന വിഭ്രാന്ത ഭാവനകളെ പുസ്തകമാക്കി പുതുതലമുറ യുടെ ജ്ഞാന മണ്ഡലം നശിപ്പിക്കരുത്. ഭാഷ സാഹിത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അനുഭൂതി സാമഗ്ര്യത്തെ പ്രദാനം ചെയ്യാന്‍ ഭാവനയില്ലാത്തവര്‍ അവരുടെ മനോമാലിന്യങ്ങളെ തള്ളി വിട്ട് അസഹി ഷ്ണതയുണ്ടാക്കരുത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *