യുക്രെയിനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാദൗത്യത്തിന് സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടുന്നുണ്ട്. എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമം 24 മണിക്കൂറും തുടരുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.













