ചിഞ്ചിലം കിളി ചേറ്റുവയൽക്കിളി
തേൻമാവിൻ കൊമ്പത്തെ
കാട്ടുകുയിൽ കിളി
തുഞ്ചന്റെ നെഞ്ചിൽ
പറന്നു കളിച്ചൊരു
ശാരികപ്പൈങ്കിളി,
ചാരുശീലേ വരു
ആതിരപ്പാട്ടൊന്നു പാടാമോ?
തിരുവാതിര പാട്ടൊന്നു പാടാമോ?
ആതിരപ്പാട്ടു പഠിച്ചത് നീ
മലയാള അക്ഷരവെട്ടത്തു നിന്നല്ലോ.
അച്ചെറു ചൂടിൽ വളർന്നപ്പോൾ
നിനക്കായിരം വർണ്ണ ചിറകുവച്ചു..
മലയാളമക്ഷരചൂടിൽ വളർന്നപ്പോൾ
നിനക്ക് ആടിപ്പറക്കാൻ
നാടുകിട്ടീ
അങ്ങനെ കിട്ടിയ നാട്ടിൽ
നിനക്കെന്നും
പൊന്നോണം തന്നെ
പൊന്നോണം , ഈ
പൊന്നോണ നാടിന്റ
താരക മുത്തേ
എന്റെ മലയാളം വാഴ്ക വാഴ്ക.












