യൂറോപ്പിന്‍റെ മാനവസംസ്കാരം നിലനില്‍ക്കുന്നത് ദീര്‍ഘമായ യുദ്ധ പോരാട്ടങ്ങളുടെ, അധിനിവേ ശത്തിന്‍റെ ചരിത്രമാണ്. വര്‍ത്തമാനകാല രാഷ്ട്രീയത്തിലും നമ്മളത് കാണുന്നു. ഞാന്‍ നടന്ന വസന്ത മനോഹാ രിത നിറഞ്ഞ യുക്രെയിനിലൂടെ ഇന്ന് ഇരമ്പിപ്പാഞ്ഞു പോകുന്നത് കൂറ്റന്‍ ടാങ്കുകളും ഇടിവെട്ടുപോലുള്ള മിസ്സൈലുകളുമാണ്. ഇന്നവിടെ മരണത്തിന്‍റെ കല്‍ക്കുമ്പാരങ്ങളും നിലവിളികളുമാണ്. അധികാരം തോക്കിന്‍ കുഴലിലൂടെയെന്ന ഭീതിജനകമായൊരു കാട്ടാള ചിന്ത കടന്നുവന്നിരിക്കുന്നു. ലോക ജനത റഷ്യന്‍ പ്രസി ഡന്‍റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും അദ്ദേഹത്തിനൊപ്പം പല രാജ്യങ്ങളുണ്ടെന്ന് ഐക്യരാഷ്ട്ര സഭയില്‍ കണ്ടു. റഷ്യന്‍ ജനതയും അദ്ദേഹത്തിനൊപ്പമെന്നാണ് അവകാശവാദം.കൊടും തണുപ്പില്‍ സ്വന്തം വീടും നാടും വിട്ട് ജീവനുവേണ്ടി അടുത്ത രാജ്യങ്ങളുടെ അതിര്‍ത്തികളിലേക്ക് നടന്നു തളര്‍ന്നും ശരീരം തളര്‍ന്നും വലിഞ്ഞുനീങ്ങുന്ന പിഞ്ചുപൈതങ്ങളുടെ ദീനരോദനങ്ങള്‍, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ തുടങ്ങി പല ദുരിതങ്ങളും യുദ്ധക്കെടുതികളുടെ കൊടുംങ്കാറ്റില്‍പ്പെട്ടുഴലുന്നവരില്‍ നിന്ന് കേള്‍ക്കുന്നു. ഇന്ത്യാക്കാരും മലയാളി വിദ്യാര്‍ത്ഥികളും അതിന് ഇരകളാകുന്നു.നോര്‍ക്ക ചെയര്‍മാനും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ‘കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. നമ്മുടെ വിദേശ കാര്യമന്ത്രാലയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഏറെ വൈകി’. വൈകിവന്ന ബുദ്ധിയെന്ന് കണ്ണും കാതും തുറന്നിരി ക്കുന്നവര്‍ക്ക് മനസ്സിലാകും. റഷ്യ ഒരു സുഹൃത്തായിരിന്നിട്ടും യുദ്ധത്തെപ്പറ്റി എന്തുകൊണ്ടറിഞ്ഞില്ല?
മലയാളി വിദ്യാര്‍ത്ഥികള്‍ കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരയുന്നു. ഇത് മലയാളികളുടെ വിങ്ങലാണ്. എത്രയും വേഗത്തില്‍ ബങ്കറില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടു ത്തണം. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ഒരു പരമാധികാര രാഷ്ട്രം പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ മാത്രമല്ല സംസ്കാരവും അഗ്നിക്കിരയാകുന്നു. നരകതുല്യമായ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടും ലോക പോലീ സെന്നു അവകാശപ്പെടുന്നവര്‍, മനുഷ്യാവകാശ സംരക്ഷകര്‍, ഐക്യരാഷ്ട്ര സഭയടക്കം നോക്കുകുത്തികളായി ധാന്യത്തിലിരുന്ന് മന്ത്രങ്ങള്‍ ഉരുവിടുന്നു, പ്രപഞ്ച തത്വങ്ങള്‍ പഠിപ്പിക്കുന്നു. ബ്രിട്ടന്‍, അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങള്‍ റഷ്യയെ ആക്രമിക്കാന്‍ തയ്യാറാകാത്തതിന്‍റെ പ്രധാന കാരണം അവരുടെ കൈവശമുള്ളത് മാരകമായ ബാലസ്റ്റിക് മിസൈല്‍ ഐസിബിസര്‍മാറ്റ് 2 അല്ലെങ്കില്‍ സാത്താന്‍ 2 ആണ്. 35 മീറ്റര്‍ നീളം, വ്യാ സം മൂന്ന് മീറ്റര്‍, 208000 കിലോഗ്രാം തൂക്കമുള്ള ഈ മിസൈയില്‍ 18000 കിലോമീറ്റര്‍ ദുരം സഞ്ചരിച്ചു് അമേരിക്കന്‍ സിറ്റികളെ അതല്ലെങ്കില്‍ മറ്റൊരു രാജ്യത്തെ തകര്‍ക്കാന്‍ അധികസമയം വേണ്ടി വരില്ല. അമേരിക്കയുടെ കൈവശമുള്ള മിനിറ്റുമാന്‍റെ ഭാരം 36000 കിലോഗ്രാം മാത്രമാണ്. 14000 കിലോമീറ്റര്‍ സഞ്ചരിക്കും. റഷ്യയുടെ കൈവശമുള്ള മിസൈല്‍ ഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ മറ്റൊരു രാജ്യത്തിന് ഇതിനെ കണ്ടെത്താനോ നശിപ്പിക്കാനോ സാധിക്കില്ല. ഇതൊരു പ്രതിസന്ധിയായി വന്‍ശക്തി കളുടെ മുന്നില്‍ നില്‍ക്കുന്നു.
സ്നേഹ സാഹോദര്യത്തിന്‍റെ കാവല്‍ക്കാരായി ഒന്നിച്ചുറങ്ങിയുണര്‍ന്നവര്‍ ഒരു സുപ്രഭാതത്തില്‍ ശത്രു ക്കളായി മാറി സ്വന്തം ഭവനങ്ങളില്‍ നിന്ന് ജനങ്ങളെ ഭയപ്പെടുത്തി ആട്ടിയോടിക്കുന്നു. അവര്‍ വഴിയോരങ്ങ ളില്‍ തളര്‍ന്നു വീഴുന്നു. ഭയപ്പെട്ട് പോകാത്തവരുടെ വീടുകളില്‍ ബോംബും മിസൈല്‍ വീണും മനുഷ്യ ശ രീരങ്ങള്‍ ചതഞ്ഞരഞ്ഞു ലോകത്തോട് വിടപറയുന്നു. നിരായുധരായ പാവങ്ങളെ പടയാളികളാക്കുന്ന പരീക്ഷണങ്ങളും നടക്കുന്നു. കഴിഞ്ഞ നാളുകളില്‍ മനുഷ്യരാശിക്കെതിരെ പ്രാകൃതമായ ക്രൂരതകള്‍ കാട്ടിയ ആരും രക്ഷപ്പെട്ടിട്ടില്ല. ഉഗാണ്ട, ഇറാക്ക്, ലിബിയ, അഫ്ഗാനിസ്ഥാന്‍ അങ്ങനെ പലരും മുന്നിലുണ്ട്. ഇറാക്ക് യുദ്ധകാലത്തു് കുവൈറ്റില്‍ നിന്ന് ജീവരക്ഷാര്‍ത്ഥം സൗദിയിലേക്ക് രക്ഷപ്പെട്ടു വന്ന പലര്‍ക്കും ഞങ്ങള്‍ അഭയം കൊടുത്തത് ഇന്നും ഓര്‍ക്കുന്നു. മഹാത്മാഗാന്ധിയെപ്പോലെ ലോകം കണ്ട മഹാനായ ലെനിന്‍റെ നാട്ടിലിങ്ങനെ സംഭവിക്കുന്നതില്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ലെനിന്‍ സാമ്പ്രാജ്യ ശക്തി കള്‍ക്കെതിരെ, ഏകാധിപതിയായിരുന്ന സാര്‍ ചക്രവര്‍ത്തിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ഇങ്ങനെ യാണ്.’യുദ്ധം വേണ്ട. ഞങ്ങള്‍ക്ക് വേണ്ടത് ആഹാരം. സ്വേച്ഛാധിപത്യം തുലയട്ടെ’ അങ്ങനെ യുദ്ധങ്ങള്‍ക്കെ തിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചൊരു നാട്ടില്‍ നിന്ന് ലെനിന്‍റെ ആശയത്തിന് വിപരീതമായി സ്വേച്ഛാധിപത്യം വരുമോ? അതോ വന്‍ ശക്തികളുടെ അണ്വായുധ ഭീഷണികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളോ.?
ലോകശക്തികള്‍ കാഴ്ചക്കാരാകുകയും നിരപരാധികള്‍ ബങ്കറുകളില്‍ ഭക്ഷണമില്ലാതെ, നല്ല വായു കിട്ടാതെ നരകിക്കുന്നു, നിരപരാധികള്‍ രക്തം വാര്‍ന്നു മരിക്കുന്നു. നഗരങ്ങള്‍ മിസൈലുകളാല്‍ കത്തിപ്പ ടരുന്നു. ആ കത്തി നശിക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യ ശരീരങ്ങളും മറ്റ് ജീവജാലങ്ങളും കത്തി ചാമ്പലാകുന്നു. റഷ്യന്‍ ജനത തെരെഞ്ഞെടുത്ത ഒരു ഭരണാധികാരി അധികാരത്തിന്‍റെ മട്ടുപ്പാവിലിരിന്നു കൊണ്ട് കലാപക്കൊടി ഉയര്‍ത്തുന്നത് സ്വന്തം ജനതക്ക് വേണ്ടിയെന്ന് പറഞ്ഞാല്‍ നിറഞ്ഞ കണ്ണുകളോടെ അത് കണ്ടിരിക്കും. ഒരു വ്യക്തിയായാലും രാജ്യമായാലും ജീവന്‍റെ സുരക്ഷ പ്രധാനമാണ്. യുക്രെയിന്‍ പ്രസിഡന്‍റ് ഒരു യുദ്ധം ഉണ്ടാകുന്നതിന് മുന്നേ തന്നെ പ്രതിരോധം സൃഷ്ഠിക്കാനോ റഷ്യയുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനോ ശ്രമിച്ചില്ല. അത് നയതന്ത്ര ബന്ധങ്ങളുടെ, ഭരണാധിപന്‍റെ പരാജയമാണ്. കരുത്തുള്ള ഒരു രാജ്യത്തിന് കൂടുതല്‍ ആയുധങ്ങളും പട്ടാള സംഖ്യാബലമുള്ളതുകൊണ്ട് ആയുധമില്ലാത്തവനെ കറി യിലെ വേപ്പിലപോലെ കാണുന്നത് മൂഢത്വമാണ്. വത്തിക്കാനില്‍ നിന്ന് പോപ്പ് അറിയിച്ചത് ‘യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്‍റെയും പരാജയമാണ്’. പക്വതയില്ലത്ത ഭരണാധിപന്മാര്‍ ജീവനെക്കാള്‍ മറ്റൊന്നില്ലെന്ന് തിരിച്ചറിയണമായിരിന്നു. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍, അവരുടെ സൈനിക ശക്തിയായ നാറ്റോ അതില്‍ യുക്രെയിന്‍ അംഗത്വമെടുത്താല്‍ റഷ്യക്ക് ഭീഷണി എന്നൊക്കെ പറഞ്ഞാല്‍ സ്വന്തം ഭീതിയുടെ ശക്തി വെളിപ്പെടുത്തുകയല്ലേ? അവര്‍ യൂറോപ്യന്‍ യൂണിയനൊപ്പം നില്‍ക്കണോ റഷ്യ ക്കൊപ്പം നില്‍ക്കണോ എന്നത് ആ രാജ്യത്തിന്‍റെ സ്വാതന്ത്ര്യമല്ലേ?
സമൂഹത്തിന്‍റെ ശാന്തി, സമാധാനം കാറ്റില്‍പറത്തുന്ന ഏത് ഭരണാധിപനായാലും അവരുടെ പട്ടുമെ ത്തകളില്‍ നിന്ന് വലിച്ചിറക്കി ഇരുട്ടറകളില്‍ പാര്‍പ്പിക്കയോ നാടുകടത്തുകയോ ചെയ്യണം. സാര്‍ ചക്രവര്‍ത്തി മാരുടെ കാലങ്ങളില്‍ അങ്ങനെ നടന്നിട്ടുണ്ട്. ഭരണകൂടങ്ങളുടെ അപ്പക്കഷണം തിന്ന് ജീവിക്കുന്ന മനുഷ്യ ക്കോലങ്ങള്‍ ലോകമെങ്ങുമുണ്ട്. അവര്‍ക്ക് മാത്രമേ ഹിംസക്ക് തംബുരു മീട്ടാന്‍ സാധിക്കു. അങ്ങനെ റഷ്യ ക്ക് വീണമീട്ടാന്‍ വന്ന രാജ്യമാണ് ചൈന. അതിനവര്‍ ലക്ഷ്യം വെക്കുന്നത് തായ്വാന്‍ ആണ്. ആ രാജ്യത്തെ കീഴ്പ്പടുത്തിയാല്‍ റഷ്യ ഒപ്പം നില്‍ക്കുമെന്നവര്‍ ചിന്തിക്കുന്നു. കയ്യൂക്കുള്ളവന് എന്തുമാകാം എന്ന ചിന്തയാ ണ് ഇവരെ ഭരിക്കുന്നത്. അധിനിവേശം ആരും നടത്താന്‍ പാടില്ലെന്നുള്ള ഇന്ത്യയുടെ അഹിംസ നിലപാടാണ്. ഐക്യ രാഷ്ട്ര രക്ഷാ സമിതിയിലും ഐക്യരാഷ്ട്ര സഭയിലും പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതും നിഷ്പ ക്ഷ നിലപാട് സ്വീകരിച്ചതും ചിലര്‍ക്ക് എതിര്‍പ്പുണ്ട്. 141 രാജ്യങ്ങള്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ 35 രാജ്യങ്ങള്‍ വിട്ടുനിന്നതും 5 രാജ്യങ്ങള്‍ എതിര്‍ത്തതും പലരും ആശങ്കയോടെ കാണുന്നു. ഇന്ത്യക്ക് മറ്റൊരു നിലപാട് ദീര്‍ഘകാല സുഹൃത്തായ റഷ്യക്കെതിരെ എടുക്കാന്‍ സാധിക്കില്ല. അയല്‍ രാജ്യങ്ങള്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ രക്ഷക്ക് വന്നിട്ടുള്ളത് റഷ്യയാണ്. റാഞ്ചിയിലെ എച്.ഈ, സി. ഇന്ത്യയുടെ ആയുധ നിര്‍മ്മാണ ഫാക്ടറി റഷ്യയുടെ സഹകരണത്തോടെ നടക്കുന്ന സ്ഥാപനമാണ്. ദുര്‍ഗ്ഗ പൂജ അവധിക്കാലമാണ് പൊതുജന ങ്ങള്‍ക്ക് അവിടേക്ക് പ്രവേശനമുള്ളു. മൈലുകള്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ആയുധപ്പുരയിലെ ഭീമന്‍ ആയുധങ്ങള്‍ കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്.എത്രയെത്ര ആയുധ ഇടപാടുകള്‍ റഷ്യയുമായി ഇന്ത്യ നടത്തുന്നു.
മനുഷ്യര്‍ രക്തത്തില്‍ ജീവന്‍ പിടയുമ്പോള്‍, യുദ്ധക്കെടുതികളില്‍ വലയുമ്പോള്‍ റഷ്യയുടെ ഭൂതകാല ത്തിലേക്ക് ആരും ഉറ്റുനോക്കും. സേച്ഛാധിപതികളും ബൂര്‍ഷ്വ രാജാക്കന്മാരും അവരുടെ വര്‍ഗ്ഗതാല്പര്യ ങ്ങള്‍ക്ക് വേണ്ടി പാവങ്ങളെ കൊന്നൊടുക്കുകയും നിയമങ്ങളെ പിച്ചിച്ചീന്തിയെറിയുകയും ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍റെ നഷ്ടപ്പെട്ട പ്രഭാവം വീണ്ടടുക്കാനോ, തീവ്ര ദേശീയത വളര്‍ത്താനോ, നാറ്റോയില്‍നിന്ന് രക്ഷപെടാനോ, ഭരണാധികാരികളുടെ സങ്കുചിത താല്പര്യങ്ങളായ പാവ സര്‍ക്കാരുകളെ സ്ഥാപിക്കാനോ എന്നതെല്ലാം ഒരു ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ എന്നതാണ് യുക്രെയിന്‍റെ ഇന്നത്തെ അവസ്ഥ. ചത്ത ശരീരത്തില്‍ കുത്തുന്നതുപോലെയാണ് റഷ്യയുടെ പടനീക്കങ്ങള്‍. അതിലൂടെ പാവം ജനത പട്ടിണിയില്‍ പിടയുന്നു, ജീവനായി നിലവിളിക്കുന്നു. അതില്‍ കര്‍ണ്ണാടക ഹവേരി സ്വദേശി നവീന്‍ കുമാര്‍ റഷ്യന്‍ സേന നടത്തിയ കര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. പഞ്ചാബി മെഡിക്കല്‍ രോഗബാധിതനായി മരിച്ചു. ഇനിയും എത്ര ഇന്ത്യക്കാര്‍ മരിക്കുമെന്നറിയില്ല. ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്യ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നതിന്‍റെ നിജസ്ഥിതി ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധിക്കണം. നമ്മുടെ രാജ്യത്തു് എന്തുകൊണ്ടവര്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല? യുക്രെയിനി ലെ 43 മെഡിക്കല്‍ കോളേജിലേക്ക് നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് പോകുന്നു? ഇത് കേരളവും പഠനവി ഷയമാക്കേണ്ട കാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ പരാജയങ്ങളാണ് നമ്മുടെ കുട്ടികള്‍ വിവിധ സംസ്ഥാന ങ്ങളിലും രാജ്യങ്ങളിലും പഠിക്കാന്‍ ഇടയാകുന്നത്. വിദ്യാഭ്യാസ കച്ചവടം മാറ്റി കുട്ടികളുടെ കഴിവുകള്‍ കണ്ടെ ത്തി അവര്‍ക്ക് ആവശ്യമായി പഠനപദ്ധതികളുണ്ടാക്കാന്‍ സാമൂഹ്യബോധമുള്ള വിദ്യാസമ്പന്നര്‍ കടന്നുവരണം. ഇന്നുള്ളവരില്‍ കാണുന്ന അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എങ്ങനെ സംഘടനകള്‍ വളര്‍ത്തി വലു താക്കാം, സമരകോലാഹലങ്ങള്‍ നടത്താം, കത്തികുത്തു നടത്താം, പഠിക്കാതെ റാങ്കുകള്‍ വാങ്ങാം, പാര്‍ട്ടി കളുടെ ചിലവില്‍ ഉദ്യോഗം കിട്ടാം, എല്‍കെജി മുതല്‍ എങ്ങനെ കൈക്കൂലി ഡോനേഷന്‍ വാങ്ങാം, അതിന്‍റെ പങ്ക് എത്ര കിട്ടാം ഇങ്ങനെ അരക്ഷിത-അറിവിന്‍റെ വെളിച്ചം നല്‍കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് പുരോഗമനാശയങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ അറിവും വിവേകവുമുള്ളവര്‍ കടന്നു വന്നാല്‍ ധാരാളം വിദ്യാസ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകും വിദേശത്തേക്കുള്ള കുട്ടികളുടെ ഒഴുക്ക് അവസാനിക്കും. ഭരണാധിപന്മാര്‍ മരുഭൂമിയുടെ സംരക്ഷണം ഏറ്റെടുക്കാതെ മാതൃഭൂമിയുടെ സംരക്ഷകരാകണം. അതിമോഹം, അടിച്ചമര്‍ത്തല്‍ നല്ലൊരു ഭരണാധിപന് ചേര്‍ന്നതല്ല. മനുഷ്യരെയും പ്രകൃതിയെ ഞെരിച്ചുകൊന്നുകൊണ്ടുള്ള പൊളിച്ചടുക്കല്‍ വികലമായ മനസ്സുള്ളവരുടെ കാഴ്ചപ്പാടുകളാണ്. ഈ സമയം മഹാനായ ലെനിന്‍ എഴുതി യ ‘ഗ്രാമങ്ങളിലെ ദരിദ്രരോട്’ എന്ന ലേഖനമാണ് ഓര്‍മ്മയില്‍ വരുന്നത്. എനിക്കും ആ ചോദ്യമാണുള്ളത് ‘യുക്രെയിനിലെ പാവങ്ങളോട്’ ഇത്ര ക്രൂരത വേണോ? ലോകജനത ആഗ്രഹിക്കുന്നത് യുക്രെയിനില്‍ സമാ ധാനം പുലരണം. നമ്മുടെ ഭരണാധിപന്മാര്‍ യുദ്ധങ്ങളുടെ ശില്പികളാകാതിരിക്കട്ടെ.














ഇത്രയും ഉൾക്കൊണ്ട് എഴുതാൻ ആർക്കു സാധിക്കും