സന്തോഷ് ട്രോഫിയില്‍ കേരളം – ബംഗാള്‍ ക്ലാസിക് ഫൈനല്‍. മണിപ്പൂരിനെ 3–0ന് തോല്‍പിച്ചാണ് ബംഗാള്‍ ഫൈനലിലെത്തിയത്. രണ്ടാം മിനിറ്റില്‍ തന്നെ സുധീര്‍സിങ്ങിലൂടെ ബംഗാള്‍ മുന്നിലത്തി. അഞ്ചുമിനിറ്റിനകം മുഹമ്മദ് ഫര്‍ദിന്‍ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ദിലിപ് ഒറനാണ് മൂന്നാം ഗോള്‍ നേടിയത്. 46ാം തവണയാണ് ബംഗാള്‍ ഫൈനലില്‍ ഇടംപിടിക്കുന്നത്. 2018ലാണ് അവസാനമായി കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത്. പെനല്‍റ്റി ഷൂട്ടില്‍ കേരളത്തിനായിരുന്നു കിരീടം. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
About The Author
No related posts.