തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒട്ടകപക്ഷികളോ? – കാരൂര്‍ സോമന്‍, ലണ്ടന്‍

Facebook
Twitter
WhatsApp
Email

സിനിമ കാലത്തിന്‍റെ, കാലദോഷത്തിന്‍റെ മാധ്യമമായി മാറുകയാണോ? മണ്ണിലെ നരകജീവിതത്തില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനി യല്‍ പരലോകത്തിരുന്ന് വിലപിക്കുന്നത് ‘പിതാവേ ഇവരോട് ക്ഷമിക്കേണമേ’ യെന്നാണ്. 2022-ലെത്തി നില്‍ക്കുമ്പോള്‍ സിനിമകളുടെ ഭാഷ മാറി, കഥ മാറി, വേഷം മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുര്‍മോഹി കളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവര്‍ സിനിമയുടെ പഴകിയ മട്ടുപ്പാവില്‍ ഇന്നും ജീവിക്കുന്നു.സിനിമയുടെ തിരശ്ശീലയില്‍ വെള്ളിമേഘങ്ങളെപ്പോലെ അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാര്‍ത്തുള്ള സുന്ദരീ-സുന്ദരന്മാരുടെ പോയ്മുഖങ്ങള്‍, കായിക-കാലിക-ജാലവിദ്യകള്‍ ചിത്രീകരിക്കാന്‍ ആരും മുന്നോട്ട് വരാറില്ല. എന്‍റെ ‘കവിമൊഴി’യില്‍ പ്രസിദ്ധി കരിച്ച ‘കാലയവനിക’ എന്ന നോവലില്‍ ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്. അതിലെ രംഗവിവരണങ്ങള്‍ സിനിമാലോകത്തെ സ്വഭാവ സങ്കീര്‍ണ്ണതകളെ തുറന്നുകാട്ടുന്നതിനാല്‍ സിനിമ യുടെ അലിഖിത നിയമങ്ങള്‍ അതൊരു പ്രദര്‍ശന വസ്തുവാക്കില്ല. മനുഷ്യ മനസ്സില്‍ ധാരാളം ഭൂതങ്ങള്‍ ജീവിച്ചിരിക്കുന്നത് മനുഷ്യരിലെ ആത്മബോധം വികസിക്കാത്തതുകൊണ്ടാണ്. അതിനവര്‍ ചെയ്യേണ്ടത് നമ്മി ലൊളിഞ്ഞിരിക്കുന്ന ദുരാഗ്രഹം മാറ്റി നല്ല കര്‍മ്മം ചെയ്യുകയാണ് വേണ്ടത്.
ചലച്ചിത്രത്തിന്‍റെ ജൈത്രയാത്ര ആരംഭിക്കുന്നത് 1954-ല്‍ പ്രസിഡന്‍റിന്‍റെ വെള്ളിമെഡല്‍ നേടിയ പി.ഭാസ്കരന്‍ സംവിധാനം ചെയ്ത ‘നീലക്കുയില്‍’ എന്ന ചിത്രമെങ്കിലും 1965-ല്‍ ‘ചെമ്മീന്‍’ എന്ന ചിത്രത്തിന് സ്വര്‍ണ്ണ മെഡല്‍ ദേശീയ പുരസ്ക്കാരമായി കിട്ടിയപ്പോഴാണ് മലയാള സാഹിത്യത്തിന്‍റെ കലാമൂല്യം, മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടത്.എന്‍റെ ആദ്യ നോവല്‍ ‘കണ്ണീര്‍പ്പൂക്കള്‍’ (എസ്.പി.സി.എസ്/എന്‍.ബി.എസ്-1990) അവതാരികയെഴുതിയ തകഴി ശിവശങ്കരപ്പിള്ള സാറുമായി ‘ചെമ്മിന്‍’ സിനിമയിലഭിനയിക്കുന്ന സത്യന്‍, മധു, ഷീലയെപ്പറ്റി പറഞ്ഞതിനൊപ്പം ഇന്നത്തെ താരാധിപത്യമൊന്നും അന്നില്ലായിരുന്നുവെന്നും തകഴി സൂചിപ്പിച്ചു. മദ്യപാനം ചിലര്‍ക്ക് ആനന്ദം നല്കുന്നതുപോലെ സിനിമ ഭോഗ്യവസ്തുക്കളില്‍ ചില പെണ്‍കുട്ടികള്‍ മധുരമധു രമായി വഴുതിവീഴുന്നു.സിനിമാ രംഗം ചില വമ്പന്മാരുടെ കൈകളിലായതിനാല്‍ പെണ്‍കുട്ടികള്‍ അനുസരി ക്കാനൊരുങ്ങി നില്‍ക്കണമെന്നാണോ?

ഫ്രഞ്ച് സഹോദരന്മാരായ ഔഗസ്റ്റ്-ലൂയിലെയര്‍മാര്‍ സിനിമാറ്റഗ്രാഫ് കണ്ടുപിടിച്ചതോടെ ലോക മെങ്ങും തിരശ്ശീലയിലേക്ക് ദൃശ്യങ്ങള്‍ വിക്ഷേപണം ചെയ്തു തുടങ്ങി. നമ്മുടെ നാട്ടിലും കുഞ്ചാക്കോ, പദ്മരാ ജന്‍, കെ.ജി.ജോര്‍ജ്, ടി.വി.ചന്ദ്രന്‍, ഹരിഹരന്‍, പവിത്രന്‍, രാമുകാര്യാട്ട്, ജി.അരവിന്ദന്‍, എം.ഡി.വാസുദേവന്‍ നായര്‍, ഫാസില്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഐ.വി.ശശി, ഷാജി എന്‍.കരുണ്‍, കെ.എസ്.സേതുമാധവന്‍, സിബി മലയില്‍, ബ്ലെസ്സി, സത്യന്‍ അന്തിക്കാട്,ലോഹിതദാസ്, ശ്യാമപ്രസാദ് തുടങ്ങി എത്രയോ ചലച്ചിത്രകാ രന്മാരിലൂടെ മലയാള സിനിമക്ക് കലാമൂല്യമുള്ള ജീവിത കഥകള്‍ക്ക് പുതുജീവന്‍ നല്‍കി ആസ്വാദകരുടെ മനസ്സില്‍ ഇടം തേടി. ഇന്ന് ചിലരുടെ ലക്ഷ്യം പേരുണ്ടാക്കണം കലാസൃഷ്ടിയേക്കാള്‍ സമ്പത്താണ് പ്രധാനം.ആ കൂട്ടത്തില്‍ ചലച്ചിത്ര-തൊഴില്‍ തിരശ്ശീലക്കുള്ളില്‍ സ്ത്രീകളോട് കാട്ടുന്ന ബീഭത്സതയുടെ, ചൂഷണങ്ങളുടെ ചുരുളുകള്‍ നിവര്‍ത്താന്‍ വ്യക്തിത്വമുള്ള സ്ത്രീകള്‍പിന്തിരിഞ്ഞോടാതെ സ്ത്രീകളെ പിച്ചിച്ചീന്തിയെറിയു ന്നവര്‍ക്കെതിരെ ശബ്ദമില്ലത്തവരുടെ ശബ്ദമായി രംഗത്ത് വന്നിരിക്കുന്നു. തൊഴില്‍ രംഗത്ത് നടക്കുന്ന ദുരൂഹ തകള്‍ മാറ്റി സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറത്തു കൊണ്ടുവരുമോ?

ആദ്യ കാലങ്ങളില്‍ മലയാള സിനിമകള്‍ ഇന്ത്യന്‍ സിനിമക്ക് തന്നെ മാതൃകയായിരിന്നു. അന്ന് ധനത്തിന് ഒരു വേലിയുണ്ടായിരുന്നു. ആ വേലി ധര്‍മ്മ നീതിയായിരിന്നു. ഇന്ന് സിനിമയില്‍ ധനം കള്ളപ്പണമായാലും പെരുകി. മനുഷ്യരുടെ അത്യാര്‍ത്തി, ആഡംബര ജീവിതം, ശരീരം പങ്കിട്ടാലും ജീവിതാനന്ദം തുടങ്ങിയവയില്‍ മനുഷ്യര്‍ മുങ്ങിപ്പോകുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി ഭ്രാന്തുപിടിച്ചു നടക്കുന്നവരാണ് പൈശാചിക മായി പിച്ചിച്ചീന്തുന്നത്.അതൊന്നും പുറത്തുപറയാതെ ഭീരുക്കളായ പെണ്‍കുട്ടികള്‍ നമ്മുടെ മുന്നില്‍ നിത്യവും മരിച്ചുകൊണ്ടിരിക്കുന്നു. കലാ സാഹിത്യ രാഷ്ട്രീയ വേദികളില്‍ കാണപ്പെടുന്നതുപോലെ ‘നീ എന്‍റെ പുറം ചൊറിയുക, ഞാന്‍ നിന്‍റെ പുറം ചൊറിയാം’ എന്ന സിന്താന്തം ചിലരുടെ സ്വകാര്യതാല്പര്യങ്ങള്‍ക്കായി ശരീരം ബലികൊടുക്കാന്‍ തയ്യാറല്ല എന്നതിന്‍റെ തെളിവാണ്.സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന പല മേഖലകളിലും പല സ്ത്രീകളും ഒട്ടകപക്ഷിയെപ്പോലെയാണ്. ആരും കാണാതിരിക്കാന്‍ തല മണ്ണില്‍ പൂഴ്ത്തിവെക്കും. ഒരു പക്ഷെ ജീവിത ഭദ്രത നോക്കിയും വിദൂരഭാവിയെ ഓര്‍ത്തു തീരുമാനങ്ങള്‍ എടുക്കാതെ പൊരുത്തപ്പെട്ടു പോകുന്നു. ഇവിടെ സ്ത്രീപീഡകര്‍ക്ക് മുന്നില്‍ സ്ത്രീകള്‍ തടവുകാരായി മാറുന്നു. സ്ത്രീകളെ വരിഞ്ഞു കെട്ടിയിരിക്കുന്ന ഈ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ സര്‍ക്കാരുകളാണ് മുന്നോട്ട് വരേണ്ടത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നിലനിര്‍ത്താന്‍ ജനങ്ങളെ വിഭജിച്ചു നിര്‍ത്തുന്നതുപോലെ സ്ത്രീകളെ വിഭജിക്കരുത്.
ഈ അവസരം ഓര്‍മ്മയിലെത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പെയിനില്‍ കണ്ട കാളപ്പോരാണ്. അതെന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ എന്ന യാത്രവിവരണത്തിലുണ്ട്. സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന മേഖലകളില്‍ ചിലര്‍ പെണ്‍കുട്ടികളെ കാളപ്പോരിനൊരുക്കുന്നതുപോലെ മെരുക്കിയെടുക്കുന്നു. ഒരിക്കല്‍ ആ കാമചാലില്‍ വീണാല്‍ രക്ഷപ്പെടുക പ്രയാസമാണ്.കാളകള്‍ക്ക് രക്ഷപ്പെടാനാവാതെ എല്ലായിടവും കെട്ടി യടച്ചു് കാളപ്പോര് കണ്ട് രസിക്കുന്ന, കയ്യടിക്കുന്ന, കാളയുടെ രക്തവും മാംസവും വാര്‍ന്നുപോയാലും മദ്യ മാംസ ലഹരിയുടെ നിലാവില്‍ ആനന്ദം കാണുന്ന എന്തും മായാജാലകങ്ങള്‍പോലെ കണ്ടരിക്കുന്ന കുറെ പ്രേക്ഷകര്‍. കാളകളോടെ കാട്ടുന്ന ക്രൂരതപോലെ തിരശ്ശീലക്കുള്ളില്‍ ഈ കാളപ്പോര് ചിലര്‍ക്ക് വിനോദമാണ്. ജീവിതത്തില്‍ സര്‍വ്വ സുഖങ്ങളും തേടിപ്പോകുന്ന, ധനവും പേരും പ്രശസ്തിയും ആഗ്രഹിക്കുന്നവരുടെ മനോരഥം സാഫല്യമടയുമ്പോള്‍ ആ പാപമാലിന്യത്തില്‍ പുതഞ്ഞുപോകാന്‍ സ്ത്രീത്വം അനുവദിക്കാത്തവരു മുണ്ട്. ആ അഴുക്ക് ചാലില്‍ വീണ പ്രമുഖ നടിനടന്മാരുള്ളതുകൊണ്ടാകാം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത്. ഈ കൂട്ടര്‍ സിനിമയിലെന്നപോലെ ജീവിതത്തില്‍ മാറോടണക്കുകയും, മൂര്‍ദ്ധാവില്‍ ചുംബിക്കുകയും കാമലീലകളില്‍ ഏര്‍പ്പെടുകകയും ചെയ്യുമ്പോള്‍ ഈ പാപഭാരം വിട്ടൊഴിയുകില്ലെന്നോര്‍ക്കുക. മാംസം കൊതിച്ചു നില്‍ക്കുന്ന കഴുകന്മാരെ തിരിച്ചറിയാത്തവര്‍ പെണ്ണിന് പെണ്‍തന്നെ സ്ത്രീധനം എന്ന് തിരിച്ചറിയുക. പുരുഷാധിപത്യത്തിന് സ്ത്രീകളെ വിട്ടുകൊടുക്ക രുത്.
സിനിമാ രംഗം അടക്കിവാഴുന്നവരുടെ മുന്നിലേക്ക് ചെല്ലുന്നവര്‍ ഉള്‍ കാഴ്ചകളോ, സൂക്ഷ്മ ശരീരമെന്ന അറിവോയില്ലാത്തവരാണ്. ഈ കൂട്ടര്‍ മനസ്സിലാക്കേണ്ടത് സ്തുതിഗീതങ്ങളില്‍, സമ്പല്‍ സമൃദ്ധി യില്‍ അഹംങ്കാരികളായി ജീവിച്ചാല്‍ എത്ര കുളിച്ചുശുദ്ധിവരുത്തിയാലും ആ ശരീരം മാലിന്യം പുരണ്ടതാണ്. സ്ത്രീകളുടെ തൊഴിലിടം ധാരാളം നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നത് അറിഞ്ഞിട്ടും പലപ്പോഴും മൗനികളായി അറിയാതെ നടക്കുന്നു. അതിന് പുരുഷന്മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശാരീരിക പീഡനങ്ങള്‍ ഏറ്റുവാ ങ്ങുന്നവര്‍ അടച്ചുപൂട്ടിയ മനസ്സിന്‍റെ മടിത്തട്ടില്‍ എങ്ങുമെങ്ങും തൊടാതെ കൊണ്ടുനടക്കുന്നു. മിക്ക തൊഴി ലിടങ്ങളിലും സ്ത്രീകള്‍ അസ്വസ്ഥരാണ്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണ്. തീപ്പൊരി നിറഞ്ഞ കണ്ണുകളോടെ നോക്കാന്‍ പോലും കരുത്തില്ലാതെ സ്വന്തം കര്‍ത്തവ്യത്തില്‍ നിന്നകലുന്നു. വിദ്യഭ്യാസ പഠനമേഖലകളില്‍, തൊഴിലിടങ്ങളില്‍ നവീന സംസ്ക്കാരത്തെ വളര്‍ത്തുന്ന നിയമങ്ങള്‍, ബോധവല്‍ക്കരണ മാണ് വേണ്ടത്. ഇന്ത്യയിലെ സ്ത്രീകള്‍ ചാണകം മെഴുകി നിലത്തിരുന്ന കാലമല്ലെന്നോര്‍ക്കുക. വികസിത രാജ്യങ്ങളിലെ സ്ത്രീപുരുഷ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയാണ് വേണ്ടത്. തൊഴില്‍ രംഗത്തുള്ള മാന്യവേഷധാരികളുടെ മുഖം മൂടി വലിച്ചെറിയാന്‍ ജസ്റ്റിസ് ഹേമ കമ്മീഷണ്‍ തയ്യാറാകണം അത് മറ്റുള്ള സ്ത്രീകള്‍ക്കും ആവേശം നല്‍കുന്ന കാര്യമാണ്. സ്ത്രീകളെ ദുര്‍ബലപ്പെടുത്തുന്നത് ആരാണ്?
സാങ്കേതിക വിദ്യയില്‍ സിനിമാലോകം ഏവരെയും ആകര്‍ഷിക്കുന്ന കലാരൂപമാണ്.അതില്‍ സാഹിത്യം, സംഗീതം, വിവിധ കലാരൂപങ്ങള്‍ അടങ്ങിയതിനാല്‍ ആസ്വാദകരുടെ മീതേകൂടിയവര്‍ സഞ്ചരി ക്കുന്നു. ഇന്ത്യയില്‍ കാണുന്നതുപോലുള്ള സിനിമാ പരസ്യങ്ങള്‍ വികസിത രാജ്യങ്ങളില്‍ കാണാറില്ല.അവര്‍ക്ക് സിനിമകളേക്കാള്‍ ഏറെ താല്പര്യം സംഗീത സാഹിത്യമാണ്. ദരിദ്ര രാജ്യങ്ങളിലാണ് സിനിമകളുടെ പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.കേരളത്തില്‍ കാണുന്ന ചാനല്‍ പരസ്യങ്ങള്‍ സിനിമയുടെ ഭൗതിക പുരോ ഗതിയെ മുന്‍നിര്‍ത്തിയുള്ളതെങ്കിലും പലപ്പോഴും പലര്‍ക്കും ഇത് നിരര്‍ത്ഥകമായി തോന്നാറുണ്ട്. എന്തുകൊ ണ്ടെന്നാല്‍ വിജ്ഞാനപ്രദങ്ങളായ അറിവുകള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്നു. ചാനലുകള്‍ ലക്ഷ്യം വെക്കുന്നത് എത്രമാത്രം ലാഭം വിതച്ചുകൊയ്യാമെന്നാണ്. ഇവര്‍ സിനിമക്ക് എത്ര സ്തുതിപാടി ജയ് വിളിച്ചാലും അത് വരും തലമുറക്ക് വിനാശമുണ്ടാക്കുമെന്നറിയുക. ഇന്ത്യന്‍ പ്രസിഡന്‍റ് മെഡല്‍, ദേശീയ പുരസ്ക്കാരം ചോദിക്കുന്നതിനേക്കാള്‍ ഇന്നത്തെ ചോദ്യം ഏതെങ്കിലും തല്ലിപ്പൊളി സിനിമയില്‍ അഭിനയിക്കുന്ന നടന്‍, നടി ആരെന്നാണ്. അല്ലെങ്കില്‍ മറ്റൊന്ന്. ഇതില്‍ നിന്ന് എന്താണ് കുട്ടികള്‍ക്ക്, കേട്ടിരിക്കുന്നവര്‍ക്ക് പഠിക്കാനു ള്ളത്? സ്വന്തം ഭാഷയും സംസ്ക്കാരവും ഉയര്‍ത്തികാട്ടേണ്ടവര്‍, വിജ്ഞാനം പകരേണ്ടവര്‍ പണം വാങ്ങി സിനിമകള്‍ പഠിപ്പിക്കാന്‍ സിനിമകളുടെ പേരുകള്‍ അടുക്കിയടുക്കി വെച്ചിരിക്കുന്നു.സിനിമക്കുള്ളിലെ മുഖം മൂടികളെ തുറന്നുകാട്ടിയില്ലെങ്കില്‍ സിനിമാ രംഗം പോലെ മറ്റ് തൊഴിലിടങ്ങളും വഷളന്മാരുടെ ഒരു കൂടാര മായി മാറുമെന്നോര്‍ക്കുക.ജസ്റ്റിസ് ഹേമ കമ്മീഷനെ വിമര്‍ശിച്ചു് ദേശീയ വനിതാ കമ്മീഷനുമെത്തിയിരി ക്കുന്നു. ഹേമ കമ്മീഷണ്‍ ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി? ആരാണ് തെറ്റിദ്ധരിപ്പിക്കുന്നത്? സ്ത്രീകളുടെ സുരക്ഷയല്ലേ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്? എന്തിനാണ് ഒരു കോടിയോളം ചിലവഴിച്ചത്? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ അതോ രക്ഷപ്പെടുമോ.?

About The Author

Leave a Reply

Your email address will not be published. Required fields are marked *