‘ഫൈനൽ’ പോലെ നിർണായകമായ അവസാന മത്സരത്തിൽ മുഹമ്മദൻസിനെ തകർത്ത് ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തി ഗോകുലം കേരള എഫ്സി. തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം കേരള ഐ ലീഗ് ചാംപ്യന്മാരാകുന്നത്. ശനിയാഴ്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. രണ്ടു മലയാളി താരങ്ങളുടെ ബൂട്ടില്‍നിന്നാണ് വിജയഗോളുകൾ പിറന്നത്. മുഹമ്മദ് റിഷാദ് 49, എമില്‍ ബെന്നി 61 എന്നിവരായിരുന്നു ഗോകുലത്തിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഈ സീസണില്‍ 18 മത്സരം കളിച്ച ഗോകുലം കേരള ഒറ്റ മത്സരത്തില്‍ മാത്രമേ തോല്‍വി അറിഞ്ഞിട്ടുള്ളു. ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന മത്സരത്തില്‍ ശ്രദ്ധയോടെയായിരുന്നു ഗോകുലം തുടങ്ങിയത്.
About The Author
No related posts.