ദുബായിൽ നിന്നുള്ള ​ ഇന്‍റർസിറ്റി ബസുകളുടെ സമയം പുനക്രമീകരിച്ചു വിശദാംശങ്ങൾ ഇങ്ങനെ

ദുബായിൽ നിന്നുള്ള ​ ഇന്‍റർസിറ്റി ബസുകളുടെ സമയം പുനക്രമീകരിച്ചു വിശദാംശങ്ങൾ ഇങ്ങനെ

കൊവിഡ് സാഹചര്യത്തിൽ​ നിർത്തിവെച്ചിരുന്ന നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). കൊവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും സർവ്വീസുകൾ പുനക്രമീകരിച്ചത്.

ദുബായിൽ നിന്ന് യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് നാല് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിച്ചത്.

അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ അബുദാബി വരെ: E100

അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ അൽ ഐനിലേക്ക്: E201

ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ മുതൽ ഷാർജയിലെ മുവൈലെ വരെ: E315

ഇത്തിഹാദ് ബസ് സ്റ്റേഷൻ മുതൽ ഫുജൈറ വരെ: E700

ഇവയുടെ സമയക്രമം താഴെ:

ദുബായ്-അബുദാബി (ബസ്​ നമ്പർ ഇ 100):

(ദുബായ് അൽഗുബൈബയിൽ നിന്ന്​ അബുദാബി സെൻട്രൽ ബസ്​ സ്​റ്റേഷനിലേക്ക്​)

തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​- രാവിലെ 4.20, അവസാന ബസ്​ രാ​ത്രി 11.50

ശനി, ഞായർ: ആദ്യബസ്​ രാവിലെ 4.20, അവസാന ബസ്​ രാത്രി 12.20

അബുദാബി-ദുബായ് (ബസ്​ നമ്പർ ഇ 100):

(അബുദാബി സെൻട്രൽ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ദുബായ് അൽഗുബൈബയിലേക്ക്​)

തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​ 4.40, അവസാന ബസ്​ രാത്രി 1.00

ശനി, ഞായർ: ആദ്യ ബസ്​ രാവിലെ 4.47, അവസാന ബസ്​ രാത്രി 1.00

ദുബായ് -അൽഐൻ (ബസ്​ നമ്പർ (ഇ 201):

(ദുബായ് അൽ ഗുബൈബയിൽ നിന്ന്​ അൽഐൻ ബസ്​ സ്​റ്റേഷനിലേക്ക്​)

തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​ രാവിലെ 6.20, അവസാന ബസ്​ രാത്രി 9.20.

ശനി, ഞായർ: ആദ്യ ബസ്​ രാവിലെ 7.20, അവസാന ബസ്​ രാത്രി 11.30.

അൽഐൻ-ദുബായ് (ബസ്​ നമ്പർ (ഇ 201):

(അൽഐൻ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ദുബൈ അൽ ഗുബൈബയിലേക്ക്​)

തിങ്കൾ മുതൽ വെള്ളി വരെ: ആദ്യ ബസ്​ രാവിലെ 6.00, അവസാന ബസ്​ രാത്രി 9.00

ശനി, ഞായർ: ആദ്യ ബസ്​ രാവിലെ 7.00, അവസാന ബസ്​ രാത്രി 11.00

(ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് സർവീസ്)

ദുബായ്-ഷാർജ (ബസ്​ നമ്പർ ഇ 315):

(ദുബായ് ഇത്തിസാലാത്ത്​ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ഷാർജ അൽ മുവൈല ബസ്​ ടെർമിനലിലേക്ക്​)

തിങ്കൾ മുതൽ ശനി വരെ: ആദ്യ ബസ്​ രാവിലെ 5.00, അവസാന ബസ്​ രാത്രി 11.00.

ഞായർ: ആദ്യ ബസ്​ രാവിലെ 10.00, അവസാന ബസ്​ രാത്രി 11.27

ഷാർജ-ദുബായ് (ബസ്​ നമ്പർ ഇ 315):

(ഷാർജ അൽ മുവൈല ബസ്​ ടെർമിനലിൽ നിന്ന്​ ദുബായ് ഇത്തിസാലാത്ത്​ ബസ്​ സ്​റ്റേഷനിലേക്ക്​)

തിങ്കൾ മുതൽ ശനി വരെ: ആദ്യ ബസ്​ രാവിലെ 5.10, അവസാന ബസ്​ രാത്രി 11.29

ഞായർ: ആദ്യ ബസ്​ രാവിലെ 10.05, അവസാന ബസ്​ രാത്രി 11.00

ദുബായ്-ഫുജൈറ (ബസ്​ നമ്പർ ഇ 700)

(ദുബായ് യൂണിയൻ സ്ക്വയർ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ഫുജൈറ ചോയ്​ത്രംസ്​ സൂപ്പർമാർക്കറ്റിലേക്ക്​)

എല്ലാ ദിവസവും: ആദ്യബസ്​ രാവിലെ 5.30, അവസാന ബസ്​ രാത്രി 12.00

ഫുജൈറ-ദുബായ് (ബസ്​ നമ്പർ ഇ 700)

(ഫുജൈറ ചോയ്​ത്രംസ്​ സൂപ്പർമാർക്കറ്റിൽ നിന്ന്​ ദുബായ് യൂണിയൻ സ്ക്വയർ ബസ്​ സ്​റ്റേഷനിലേക്ക്​)

എല്ലാ ദിവസവും: ആദ്യബസ്​ രാവിലെ 5.15, അവസാന ബസ്​ രാത്രി 10.45.

LEAVE A REPLY

Please enter your comment!
Please enter your name here