LIMA WORLD LIBRARY

എണ്ണ വില ഉയർന്നാൽ ഇനിയും നികുതി കുറച്ചേക്കും; വിലക്കയറ്റം തടയാൻ 2 ലക്ഷം കോടി

വിലക്കയറ്റം തടയാൻ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാനാലോചിച്ച് സർക്കാർ. നിലവിൽ ഇന്ധന നികുതി കുറച്ചതിന്റെ ഭാഗമായി കേന്ദ്രത്തിന്  ഒരു വർഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാൻ ആലോചിക്കുന്നത്. രാസവളങ്ങൾക്ക് സബ്‌സിഡി നൽകാൻ 50,000 കോടി അധികമായി സർക്കാർ വകയിരുത്തും.

ഏപ്രിലിൽ റീട്ടെയിൽ പണപെരുപ്പം എട്ട് വർഷത്തെ ഉയർന്ന തോതിലെത്തി. ഹോൾ സെയിൽ പണപെരുപ്പം 17 വർഷത്തെ ഉയർന്ന തോതിലാണ്. ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പും അടുത്തെത്തി നിൽക്കുന്നു. ഇവയെല്ലാം തലവേദനയായതോടെയാണ്. മോദി സർക്കാർ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ധന എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രത്തിന് ഒരു വർഷം നഷ്ടം ഒരു ലക്ഷം കോടി രൂപയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px