ഒരു കിളിവാതിൽ മതി
അടഞ്ഞ മനസ്സറിയാൻ
ഒരുചെറു സാന്ത്വനം മതി
ദു:ഖസാഗരം താണ്ടാൻ
ഒന്ന് ചേർത്ത്പിടിച്ചാൽ മതി
ഫീനിക്സായ് ഉയരാൻ
ഒരു വാക്ക്മതി നിനക്കായ്
യുഗങ്ങൾ കാത്തിരിക്കാൻ
ഒരു നോട്ടമത് മതിയിന്ന്
നമ്മളൊന്നെന്നറിയാൻ
ഒരു സ്പർശം മാത്രം മതി
പ്രണയ തീവ്രതയറിയൻ
ഒന്ന് മിണ്ടിയാൽ മതി
ജന്മാന്തര കഥയറിയാൻ
ഒരു വരി മാത്രം മതി
കടലത് കുടിച്ച്തീർക്കാൻ
ഒരുതിരി വെട്ടം മാത്രംമതി അന്ധകാരമകലാൻ
About The Author
No related posts.