LIMA WORLD LIBRARY

സീമന്തരേഖ – സുമ രാധാകൃഷ്ണൻ

സന്ധ്യയ്ക്ക് സിന്ദൂരച്ചെപ്പുതുറന്നങ്‌
കുങ്കുമരേഖവരച്ചു സൂര്യൻ

സീമന്തരേഖതൻ സിന്ദൂരമോ
കാമിനിമാർക്കങ്ങലങ്കാരമോ

പ്രണയത്തിൻ ഭാവപ്രകൃതമാകും
പ്രണയിനിയാകുന്നു
പ്രകൃതിപോലും

സ്വരരാഗ സംഗീതസാഗരത്തിൽ
സ്വരലയനർത്തനം ചെയ്യുന്നിതാ

കളമൊഴിപാടി
സരിഗമയായ്
കളകളഗീതത്തിൻ സ്വരറാണിയായ്

സ്നേഹത്തിൻ പൂക്കൾ വിരിഞ്ഞിടുമ്പോൾ
സ്നേഹസ്വരൂപനുണർന്നീ ടുന്നു

അകതാരിൽ നർത്തനം ചെയ്തിടുന്ന
ആവണിപ്പൂവായി മാറിയവൾ

പുഞ്ചിരി കൊഞ്ചലായ് മാറിടുമ്പോൾ
പൂഞ്ചേലചുറ്റിയൊഴുകി
യവൾ

അനുരാഗഗീതത്തിൻ താളമായി
അവളൊരുനർത്തകി
യായിമാറി

വെണ്ണിലാ ചന്ദ്രന്റെ പാൽചിരിയിൽ
വെൺമേഘപ്പട്ടങ്ങുടുത്ത വളും

തിങ്കൾക്കലാധരൻ തന്റെ മേനി
തങ്കത്തിൽമുക്കി അണിഞ്ഞൊരുക്കി

സീമന്തരേഖയിൽ സിന്ദൂരവും
സുന്ദരിനിന്നിൽ കുറി വരച്ചോ

അഴകാർന്നുനർന്നവൾ
ദേവിയായി
അമൃതം തുളുമ്പുന്ന ജലാധരയായ്

ജീവപ്രപഞ്ചത്തിൻ ജീവനേകൻ
ജീവജലാശയമായവളും

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px