ഫോൺ പേയ്ക്ക് പിന്നാലെ മൊബൈൽ റീച്ചാർജിന് സർചാർജ് ഏർപ്പെടുത്തി പേടിഎമ്മും. റീചാർജ് തുകയുടെ അടിസ്ഥാനത്തിൽ ഒരു രൂപമുതൽ ആറ് രൂപ വരെയാണ് സർചാർജ് ഇനത്തിൽ ഈടാക്കുക.
യുപിഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ പേടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേടിഎം മൊബൈൽ റീചാർജുകൾക്കും സർചാർജ് ബാധകമായിരിക്കും. നിലവിൽ 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് സർചാർജ് നൽകേണ്ടിവരിക.
പേടിഎം വാലറ്റിൽ നിന്നും പണം പിൻവലിച്ച് റീചാർജ് ചെയ്യുന്നവർക്ക് മുൻപ് സർചാർജിന് ഇളവ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഇളവുകളും നീക്കി. എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ഈടാക്കിയേക്കില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
50 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് പ്രൊസസിംഗ് ഫീ എന്ന പേരിൽ ഫോൺ പേ ഒരു തുക ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഇത് ചെറിയ പരീക്ഷണമാണെന്നും എല്ലാവരിൽ നിന്നും തുക ഈടാക്കുന്നില്ലെന്നുമാണ് ഫോൺ പേയും വിശദീകരിച്ചത്.