തുറമുഖം റിലീസ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നിവിന്‍ പോളി ; നിരാശയില്‍ സിനിമ പ്രേമികള്‍

Facebook
Twitter
WhatsApp
Email

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ;ചിത്രമാണ് ‘തുറമുഖം’. സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയാണ്.നിരവധി തവണ റിലീസ് മാറ്റിവെച്ച തുറമുഖം ഒടുവില്‍ ജൂണ്‍ 10ന് പുറത്തിറങ്ങുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അനിശ്ചിതമായി സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു

എന്നാലിപ്പോള്‍ സിനിമ റിലീസ് ആകാത്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നിവിന്‍ പോളി. താന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് നിര്‍മ്മാതാവ് പണം നല്‍കാനുണ്ട് അതുകൊണ്ടാണ് ചിത്രം നീണ്ടു പോകുന്നത് എന്നാണ് നിവിന്‍ പറയുന്നത്.പുതിയ ചിത്രം മഹാവീര്യരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ ആയിരുന്നു നിവിന്‍ പോളിയുടെ വെളിപ്പെടുത്തല്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *