ലണ്ടൻ ∙ ബോറിസ് ജോൺസനു പകരം പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. തിങ്കളാഴ്ച ഫലമറിയാം. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും (42) വിദേശകാര്യമന്ത്രി ലിസ് ട്രസും (47) തമ്മിലാണു മത്സരം.
ഒരു മാസം നീണ്ട ഓൺലൈൻ, പോസ്റ്റൽ വോട്ടെടുപ്പിൽ 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച പാർലമെന്റിനെ അഭിമുഖീകരിക്കും.
നാണ്യപ്പെരുപ്പം തടയുമെന്നാണു സുനക് വാഗ്ദാനം ചെയ്യുന്നത്. അധികാരമേറ്റാലുടൻ നികുതികൾ വെട്ടിക്കുറയ്ക്കുമെന്നാണു ട്രസിന്റെ വാഗ്ദാനം.
English Summary: British new prime minister election results will be announced on monday
TAGS:













