ന്യൂഡൽഹി ∙ വരിസംഖ്യ നൽകുന്ന ഉപയോക്താക്കൾക്കായി (ട്വിറ്റർ ബ്ലൂ) ട്വീറ്റുകൾ തിരുത്താനുള്ള എഡിറ്റ് ബട്ടൺ അവതരിപ്പിക്കാൻ ട്വിറ്റർ. പ്രതിമാസം 4.99 ഡോളർ വരിസംഖ്യയുള്ള ബ്ലൂ സേവനത്തിൽ ട്വീറ്റ് ചെയ്ത് 30 മിനിറ്റ് വരെ എഡിറ്റ് ചെയ്യാൻ സൗകര്യമുണ്ടാകും. എഡിറ്റ് ബട്ടൺ നിലവിൽ ജീവനക്കാർക്കിടയിൽ പരീക്ഷിക്കുകയാണ്. ട്വിറ്റർ വാങ്ങാനുള്ള ശ്രമത്തിനിടെ എഡിറ്റ് ബട്ടണെപ്പറ്റി ഇലോൺ മസ്ക് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 74 ശതമാനം പേരും എഡിറ്റിങ് സൗകര്യം വേണമെന്നാണ് അഭിപ്രായപ്പെട്ടത്.
English Summary: Edit button for twitter premium customers













