പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി; ആകാംക്ഷയിൽ ബ്രിട്ടൻ: ഫലം ഇന്ന്

ലണ്ടൻ ∙ ബോറിസ് ജോൺസനുശേഷം ആരെന്ന് ഇന്നറിയാം. പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ  കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനകും മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസും  തമ്മിലാണു മത്സരം.

പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണു വിജയസാധ്യത. പാർട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണൽ. ബ്രിട്ടിഷ് സമയം  ഉച്ചയ്ക്ക് 12.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 5.00)  ഫലമറിയാം. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുൻപ് വിജയിയാരെന്നു സ്ഥാനാർഥികളെ അറിയിക്കും. തുടർന്നു വിജയിയുടെ  പ്രസംഗം. നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥാനമൊഴിയും.

English Summary: UK election result

LEAVE A REPLY

Please enter your comment!
Please enter your name here