കാവ്യ സദസ്സിലെ വലിയകോയിത്തമ്പുരാക്കന്മാര്‍ – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

കാലത്തിന്‍റെ ദിശാസൂചി മാറുന്നതുപോലെ അരമനകളില്‍ നിന്ന് ജനമധ്യത്തിലേക്ക് ഇറങ്ങി വന്ന് നമ്മുടെ കലാസാഹിത്യ സംഗീതത്തിന് മഹത്തായ മാനം നല്‍കിയ രാജകുടുംബാംഗങ്ങള്‍ അനവധിയാണ്.’കേരളകാളിദാസന്‍’എന്ന അപരനാമത്തില്‍ പ്രസിദ്ധനായ കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, 1813 ല്‍ പതിനാറാമത്തെ വയസ്സില്‍ തിരുവിതാംകൂര്‍ രാജാവായി മാറിയ സ്വാതി തിരുനാള്‍ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍, 1848 ല്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ച രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ ലോക പ്രസിദ്ധമാണ്.ആധുനിക മലയാള സാഹിത്യത്തിന് അഭിമാനാര്‍ഹമായ സംഭാവനകള്‍ നല്‍കിയ ഈ മഹല്‍ വ്യക്തികളൊക്കെ നമ്മുടെ കാവ്യ ഭാഷയെ പരിപോഷിപ്പിക്കാനായി പരസ്പരം കലഹിച്ചവരാണ്. രാജകുടുംബങ്ങളില്‍ നിന്നുപോലും ലഭിച്ച കാവ്യ സംസ്കാര പൈതൃക വസന്തം ഇന്നത്തെ ജനാധിപത്യത്തില്‍ ലഭിക്കുന്നുണ്ടോ?

മലയാള ഭാഷയില്‍ ആദ്യമായി അവതരിക്കപ്പെട്ട നാടകം കേരള വര്‍മ്മയുടെ ഭാഷാ ശാകുന്തളമാണ്.1882-ല്‍ കാളിദാസ ശാകുന്തളവും ഇദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. സാഹിത്യത്തിന് അവിസ്മരണീയമായ നേട്ടങ്ങള്‍ നേടിത്തന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെ പ്രധാന മലയാള സംസ്കൃത കൃതികള്‍-. വിശാഖവിജയം മഹാകാവ്യം, കംസ വധ ചമ്പു, ഹനുമദുലഭവം, ദ്രുവചരിതം തുടങ്ങിയ ആട്ടകഥകളും ദൈവയോഗം, മയൂരസന്ദേശം തുടങ്ങിയ കാവ്യങ്ങള്‍, കേരളീയ ഭാഷ ശാകുന്തളം, അമരുകശതഭകം. അന്യോപദേശശതകം, അക്ബര്‍ തുടങ്ങിയ തര്‍ജ്ജമകള്‍, കാവ്യങ്ങള്‍, ലേഖനങ്ങള്‍, ഒട്ടേറെ പാഠപുസ്തകകങ്ങളുമുണ്ട്. മലയാള ഗദ്യ പരിപോഷണത്തിന് അദ്ദേഹത്തെ ശക്തനാക്കിയത് ഡോ.ജോണ്‍സന്‍, ഗിബണ്‍ അഡിക്ഷന്‍ തുടങ്ങിയ ഇംഗ്ലീഷ് എഴുത്തുകാരാണ്. മലയാള ഗദ്യത്തിന് വേണ്ടുന്ന ചിട്ടവരുത്തിയതും കേരളവര്‍മ്മയാണ്. അതിനെത്തുടര്‍ന്ന് അദ്ദേഹം തിരുവിതാംകൂര്‍ പാഠ്യപുസ്തക കമ്മിറ്റിയുടെ അധ്യക്ഷനാകുക മാത്രമല്ല ഈ മഹാനുഭാവന്‍റെ ശ്രമഫലമായി ഭാഷ രംഗം പുതിയൊരു പന്ഥാവിലേക്ക് കടക്കുകയും ചെയ്തു. ജനാധിപത്യത്തില്‍ ആ വിധ ഗുണഗണങ്ങള്‍ ഒന്നും വേണ്ടതില്ല ഒരു പുസ്തകത്തിന് അവാര്‍ഡ് കിട്ടിയാല്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വസ്ത സേവകരായാല്‍ ഏത് കമ്മിറ്റിയുടെയൂം അധ്യക്ഷ പദവിയിലെത്താം.

ആധുനിക മലയാള ഗദ്യത്തിന്‍റ സൃഷ്ടാവായി കേരളവര്‍മ്മ കടന്നു വന്നത് സാഹിത്യ ലോകത്തിന് വലിയ ആവേശവും ദിശാബോധവുമുണ്ടാക്കി. സംസ്കൃതം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന കേരളവര്‍മ്മ 1895 ല്‍ മലയാളിക്കായി സമര്‍പ്പിച്ചതാണ് ‘മയൂരസന്ദേശം’. ഇതെഴുതാനുണ്ടായ സാഹചര്യം രാജ്യം ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ അദ്ദേഹത്തെ അഞ്ചു വര്‍ഷത്തോളം ഒരു തടവുകാരനായി കായംകുളത്തിനടുത്തുള്ള ഹരിപ്പാട് കൊട്ടാരത്തില്‍ പാര്‍പ്പിച്ചു.
ഈശ്വരന്‍റെ കയ്യൊപ്പ് ഹൃദയത്തില്‍ പതിഞ്ഞ മനുഷ്യ മനസ്സിനുടമയായിരിന്നു. കലാസാഹിത്യത്തിന്‍റെ സൗന്ദര്യഭാവനകളെ സമത്വത്തിന്‍റെ, സാഹോദര്യത്തിന്‍റെ പാതയിലാണ് കേരളവര്‍മ്മ വളര്‍ത്തികൊണ്ടുവന്നത്. അദ്ദേഹം തടവുകാരനായി മാറിയിട്ടും നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയില്ല. അധികാരികളുടെ വാഴ്ത്തുപാട്ടുകാരല്ല സര്‍ഗ്ഗപ്രതിഭകളെന്ന് അദ്ദേഹം തെളിയിച്ചു.
.
1898 ലാണ് അഭിജാനാശകുന്തളം അദ്ദേഹം സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. കൊല്ലത്തു നിന്നുള്ള വിദ്യാ വിനോദിനി, കോട്ടയത്ത് നിന്ന് ഭാഷാപോഷിണി സഭ, മലയാള മനോരമയില്‍ വന്ന ശാകുന്തളം പരിഭാഷകള്‍ മലയാള സാഹിത്യത്തിന് വലിയൊരുണര്‍വ്വുണ്ടാക്കി. കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ മലയാള ഭാഷക്ക് വിലയേറിയ സംഭാവനകള്‍ വിവിധ രംഗങ്ങളില്‍ നല്കിയതുകൊണ്ടാണ് അദ്ദേഹത്തിന് ‘കേരള കാളിദാസന്‍ എന്ന പേര് ലഭിച്ചത്.

മുമ്പ് ഒരെഴുത്തുകാരന്‍ മുന്നോട്ട് വെക്കുന്ന വിഷയത്തെ തുറന്ന മനസ്സോടെയാണ് മുതിര്‍ന്ന എഴുത്തുകാര്‍ കണ്ടിരുന്നത്. കാരണം അവര്‍ തുറന്ന മനസ്സുള്ള പുസ്തകങ്ങളായിരിന്നു. കാവ്യ സൗന്ദര്യത്തിലേക്കുള്ള വഴികാട്ടികള്‍. അധികാര ഭീമന്മാര്‍ സാഹിത്യ സാംസ്കാരിക വേദികള്‍ കൈയ്യടക്കുമ്പോള്‍ ക്ഷണിക്കപ്പെടാത്ത എഴുത്തുകാരന്‍ ഒരു മുലയില്‍ ഒതുങ്ങുന്നു. സകൃതയനില്‍പോലും ഇതൊന്നും മടുപ്പുണ്ടാക്കുന്നില്ല. കലാ -സര്‍ഗ്ഗ പ്രതിഭകളുടെ ജ്ഞാനം വര്‍ദ്ധിപ്പിക്കലല്ല ഇവരുടെ ലക്ഷ്യം അതിലുപരി ഒളിഞ്ഞിരിക്കുന്ന നിഗുഢതകള്‍ നടപ്പാക്കലാണ്. ഈ അനിശ്ചിതത്വം കുറെ കാലങ്ങളായി മലയാള സാഹിത്യത്തില്‍ നില നില്‍ക്കുന്നു. ഭാഷാ സാഹിത്യത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടവര്‍ ഒരു ഭാഗത്തു് തള്ളപ്പെടുമ്പോള്‍ മറ്റൊരു ഭാഗത്തു് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നവര്‍. ഇത്തരത്തിലുള്ള വിഭജനം പലരുടെയും താല്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ജനാധിപത്യത്തിന്‍റെ മറവില്‍ ആരെയും കോട്ടക്കുള്ളില്‍ തളക്കാം. ഒരെഴുത്തുകാരന്‍ ഏതെങ്കിലുമൊരു വിശ്വാസ പ്രമാണത്തെ പിന്തുണച്ചാല്‍ അതെങ്ങനെയാണ് സാഹിത്യ സൃഷ്ഠികളുടെ അളവുകോലായി കാണപ്പെടുന്നത്? മലയാള സാഹിത്യത്തിന് ഓജസ്സും തേജസ്സും നല്‍കിയ കേരളവര്‍മ്മയുടെ ജനനം 19 ഫെബ്രുവരി 1845 ലും മരണം 22 സെപ്റ്റംബര്‍ 1914 ലുമാണ്.

About The Author

3 thoughts on “കാവ്യ സദസ്സിലെ വലിയകോയിത്തമ്പുരാക്കന്മാര്‍ – കാരൂര്‍ സോമന്‍”
  1. ഒന്നാംതരമെഴുത്ത്; കോയിത്തമ്പുരാന്റെ വൈശിഷ്ട്യങ്ങളിലൂടേ സഞ്ചരിച്ച്, ഇക്കാലപാപ്പരത്തങ്ങളെ യുക്തി യുക്തം വരച്ചു കാണിച്ചു.
    ഹൃദയംഗമ അഭിനന്ദനം 👍❤️🙏

Leave a Reply

Your email address will not be published. Required fields are marked *