വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനക്ക് ശ്രീ. ശരീഫ് ഫൌണ്ടേഷൻ ചെയർമാൻ എൻ. ഷെരിഫിന് കേരള ഗവണ്മെന്റ് സാമൂഹ്യ നീതി വകുപ്പ് ജില്ല സാമൂഹ്യ നീതി ഓഫീസർ ശ്രീ. അബിൻ.എ.ഒ. പുരസ്‌കാരം നൽകി ആദരിച്ചു. നീണ്ട വര്ഷങ്ങളായി ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലയിൽ ജാതിമത വിത്യാസമില്ലാതെ ധാരാളം കുട്ടികൾക്ക് ഫീസ്, പുസ്തകങ്ങൾ നൽകുക മാത്രമല്ല രോഗികൾക്ക് വേണ്ടുന്ന ധന സഹായവും ചെയ്തതിന്റ വെളിച്ചത്തിൽ ഈ വർഷം ലണ്ടൻ മലയാളി കൗൺസിൽ പുരസ്‌കാരം മാവേലിക്കര എം. എൽ. എ. ശ്രീ.അരുണിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സാഹിത്യകാരനും യൂ. ആർ. എഫ്. വേൾഡ് റിക്കോർഡ് ജേതാവുമായ ശ്രീ. കാരൂർ സോമനിൽ (ചാരുംമുടൻ) നിന്ന് ഏറ്റുവാങ്ങി. എൽ. എം. സി. പ്രസിഡന്റ് ശ്രീ. സണ്ണി പത്തനംതിട്ട, സെക്രട്ടറി ശ്രീ.ശശി ചെറായി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.
About The Author
No related posts.