LIMA WORLD LIBRARY

ഡോ. ജിതേഷ്ജിയ്ക്ക് ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ ചാനൽ ഷോകളിലും ഡോ. ജിതേഷ്ജി തന്റെ ചരിത്രസംബന്ധിയായ ‘സൂപ്പർ മെമ്മറി & ബ്രയിൻ പവർ ഷോ’ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വേഗവരയിലെ ലോകറെക്കോർഡ് ജേതാവു കൂടിയായ ജിതേഷ്‌ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി എന്ന സോഷ്യൽ മീഡിയ റെക്കോർഡ് നേട്ടത്തിനും ഉടമയാണ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇദ്ദേഹം പി.എസ്. സി. പരീക്ഷയിൽ നിരവധി തവണ ചോദ്യോത്തരമായിട്ടുണ്ട്.
ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വന്തമായി കാട് വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന
ജിതേഷ്ജി മണ്ണുമര്യാദയും സഹജീവിസ്നേഹവും സമസൃഷ്ടിഭാവനയും പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെയും ഇക്കസഫി സെന്ററിന്റെയും സ്ഥാപകൻ എന്ന നിലയിലും ശ്രദ്ധേയനായ ഇദ്ദേഹത്തിന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് നിവാസിയാണ്.
വീനസ് ബുക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ ഉണ്ണിമായയാണ് ഭാര്യ. മക്കൾ : ശിവാനിയും നിരഞ്ജനും

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px