കീവ് ∙ യുക്രെയ്നിന് നൽകിവരുന്ന എല്ലാ സഹായവും തുടരുമെന്നും റഷ്യൻ ഡ്രോണുകൾ തകർക്കാൻ ആവശ്യമായ പുതിയ വ്യോമപ്രതിരോധ സംവിധാനം നൽകുമെന്നും കീവ് സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. 5 കോടി പൗണ്ടിന്റെ (485 കോടി രൂപ) അടിയന്തര സഹായവും സുനക് വാഗ്ദാനം ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി സുനക് ചർച്ച നടത്തി.
ഇതേസമയം, യുക്രെയ്നിന്റെ വ്യോമപ്രതിരോധം തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ മിസൈൽ ആക്രമണം വർധിപ്പിച്ചതായി പെന്റഗൺ വിലയിരുത്തി. വ്യോമപ്രതിരോധത്തിന് കൂടുതൽ സഹായം എത്തിക്കുന്നതിന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
റഷ്യൻ സേന പിൻവാങ്ങി ഒരാഴ്ച പിന്നിട്ടതോടെ ഹേഴ്സനിൽ നിന്ന് പലായനം ചെയ്തവർ തിരിച്ചെത്തിത്തുടങ്ങി. കുഴിബോംബുകൾ നീക്കംചെയ്യുന്ന തീവ്രശ്രമത്തിലാണ് അധികൃതർ. വൈദ്യുതി, ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമവും നടക്കുന്നു. 3 ലക്ഷം പേരുണ്ടായിരുന്ന ഹേഴ്സൻ നഗരത്തിൽ ഇപ്പോൾ എൺപതിനായിരത്തോളം പേർ മാത്രമാണുള്ളത്.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War, Rishi Sunak
About The Author
No related posts.