ജീവിതം മലയാളിയെ കഴുതകളാക്കി, വർഗ്ഗീയ വാദികളാക്കി, മദ്യത്തിനും മയക്കുമരു ന്നിനും അടിമക ളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ ഒരു കൂട്ടർ കൊള്ള മുതൽ വാരിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നു. കൊച്ചി നഗരത്തിൽ വളർന്നുപൊന്തിയത് കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്‌നി ബാധയിൽ നിന്ന് വിഷം ചീറ്റുന്ന പുകപടലങ്ങളാണ്. ആദ്യം കരുതിയത് നഗരത്തിന് ശോഭ പരത്താൻ ആകാശ ഗംഗയിൽ നിന്നെത്തിയ മഞ്ഞുപടലങ്ങളായിരിക്കു മെന്നാണ്. നഗരത്തെ ശ്വാസം മുട്ടിക്കുന്ന അഗ്‌നി ജ്വാലകളെ കൊച്ചി മനുഷ്യ ബോംബ് എന്ന് വിളിക്കാം. അത്രയ്ക്ക് മാരകമാണ് അതിൽ നിന്ന് വരുന്ന മീഥേൻ ഗ്യാസ്. ഒരാഴ്ചയിൽ കൂടുതലായി തീ അണക്കാൻ സാധിച്ചിട്ടില്ല. തീ അണച്ചാലും ഇതിലൂടെ തലമുറകൾക്ക് വരാനിരിക്കുന്ന മാന സിക ആരോഗ്യ പ്രതിസന്ധികൾ ധാരാളമാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളുമ്പോൾ അതിൽ നിന്നുണ്ടാകുന്ന മാരക വിഷമാണ് ഡയോക്‌സിനുകൾ. ഇത് ഉടലെടുക്കുന്നത് രാസ സംയുക്തങ്ങളിൽ നിന്നാണ്. അറിവിൽ പണ്ഡിതന്മാരെന്ന് പൊങ്ങച്ചം പറഞ്ഞു നടക്കുന്നവർക്ക് ഇതുവല്ലതുമറിയാമോ?
കേരളമെന്ന് കേട്ടാൽ രക്തം തിളക്കണമെന്ന് കവികൾ, നമ്മുടെ നാട് മറ്റുള്ളവർക്ക് മാതൃക, സകല ശാസ്ത്രങ്ങളിലും അറിവിലും ബഹുമിടുക്കർ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞവരുടെ പാദങ്ങളിൽ ഒന്ന് പ്രണമിക്കണമെന്നുണ്ട്. സ്വന്തം വീടും നാടും വൃത്തിയായി സൂക്ഷിക്കാനറിയാത്ത, അഴിമതികളിൽ അഭയം തേടി ജീവിക്കുന്നവരാണ് ഈ ഗീർവാണങ്ങൾ മുഴക്കുന്നത്. കൊച്ചിയിലെ ബ്രന്മപുരം മാലിന്യകൂമ്പാരങ്ങളിൽ നിന്ന് ഉരുണ്ടു കൂടി ഉയരുന്ന ഭീകരമായ വിഷപ്പുകയിൽ പരീക്ഷീണരായ മനുഷ്യർ ശ്വാസം മുട്ടുന്നു, ഛർദ്ദി ക്കുന്നു, വയറിളകുന്നു, പനി, ചുമ, വീടുകളിൽ രോഗികളായി കഴിയുന്നവർ തലചുറ്റി വീഴുന്നു, കണ്ണുകൾക്ക് മന്ദത, ചൊറിച്ചിൽ, ത്വക്ക് രോഗങ്ങൾ, കുഞ്ഞുങ്ങൾ ശ്വാസമെടുക്കാനാകാതെ വീർ പ്പുമുട്ടുന്നു. കാൻസർ മുതൽ വന്ധ്യതവരെ സംഭവിക്കാം. കൊച്ചി നഗരത്തിൽ നടക്കാനിറങ്ങിയ ജസ്റ്റിസ് ഭട്ടിക്കും ശ്വാസം മുട്ടലും ഛർദ്ദിയുമുണ്ടായി. ഇതെല്ലം സൂചിപ്പിക്കുന്നത് കൊച്ചിയാ യാലും കോഴിക്കോടായാലും ഭരണകൂടങ്ങളുടെ ഉദാസീനത, കെടുകാര്യസ്ഥതയാണ്. ജീവിക്കാ നുള്ള ഓരോ പൗരന്റെ നേരെയുള്ള മൗലികമായ നിയമ ലംഘനമാണ് നടന്നത്. ഇതിനുത്തര വാദികളെ തുറുങ്കിലടക്കേണ്ടതല്ലേ?
നല്ല ഭരണാധിപന്മാരുടെ, സർഗ്ഗ പ്രതിഭകളുടെ അദ്ധ്വാനത്തിൽ നിന്നാണ് ഓരോ പുതിയ സംസ്‌കാര ങ്ങൾ ഉടെലെടുക്കുന്നത്. കേരളത്തിൽ സാംസ്‌കാരിക ദുരന്തങ്ങളാണ് പലപ്പോഴും അടയാളപ്പെടുത്തുന്നത്. ഒടുവിൽ വാദിയും പ്രതിയും ഒത്തുതീർപ്പിന്റെ പാതയിലെത്തി സത്യത്തെ, നിയമങ്ങളെ വിഴുങ്ങുന്നു. പരസ്പരം ഒത്തുതീർപ്പല്ല വേണ്ടത് കുറ്റവാളികളെ ജയിൽ വാസത്തിന് വിടണം ഇല്ലെങ്കിൽ അഴിമതി, ഭരണകൂടങ്ങളുടെ താന്തോന്നിത്വം, കെടുകാര്യസ്ഥത കൊച്ചിയിലെ വിഷപ്പുകപോലെ ആളിപ്പടർന്ന് എരിയുന്ന ചിതകളായി ശ്മശാന മണ്ണിലേക്ക് മനു ഷ്യരെ അയച്ചുകൊണ്ടിരിക്കും.ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതം എത്രയോ വലു താണ്. ഇത് കേരള ജനത കാണുന്നില്ലേ? ഇവിടുത്തെ കോടതികൾ കാണുന്നില്ലേ?
കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാലിന്യങ്ങളും നായ്ക്കളുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളുള്ളവർക്കറിയാം അവിടുത്തെ വഴിയോരങ്ങളിൽ നായ്ക്കളെ കാണാറില്ല. നായ്ക്കൾ അനുസരണയോടെ വീടിനുള്ളിൽ പാർക്കുന്നു. മാലിന്യങ്ങൾ ആരും റോഡുകളിൽ വലിച്ചെറിയാറില്ല. അതിനാൽ വീടുകളും നഗരങ്ങളും സൗന്ദര്യപ്പൊലിമ യോടെ നിലകൊള്ളുന്നു. ഓരോ വീടുകൾക്ക് മുന്നിലും മാലിന്യങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത വയെ തരംതിരിച്ചിടാനുള്ള വീപ്പകൾ അവിടുത്തെ മുനിസിപ്പാലിറ്റികൾ കൊടുത്തിട്ടുണ്ട്. എല്ലാം മാസവും അതിനുള്ള തുക നികുതിയിനത്തിൽ ഈടാക്കുന്നു. നികുതി വാങ്ങുക മാത്രമല്ല ഗുണ നിലവാരമുള്ള ജൈവ വസ്തുക്കളായി അവയെ തരംതിരിച്ചു് വിറ്റ് ലാഭമുണ്ടാക്കുന്നു. ശാസ്ത്ര സാങ്കേ തിക സാഹിത്യമടക്കം പാശ്ചാത്യരിൽ നിന്ന് കടമെടുക്കുന്ന അല്ലെങ്കിൽ കോപ്പിയടി ക്കുന്ന മലയാളിക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾക്ക് ഇതൊന്ന് കോപ്പിയടിച്ചൂടെ? കേരളത്തിലെ വീടുകളിൽ ധാരാളം ഗ്ലാസ് കുപ്പികളുണ്ട്. അതിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളില്ല. പാശ്ചാത്യർ കുട്ടികളെ സ്‌കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശുചിത്വമാണ്. കുട്ടി കൾ വളർന്നുവരുന്നത് അച്ചടക്കമുള്ള കുട്ടികളായിട്ടാണ്. കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്ന ജാതിമത രാഷ്ട്രീയം അവിടെ പഠിപ്പിക്കുന്നില്ല. നമ്മുടെ നാട്ടിൽ നിന്ന് കൃഷി പഠിക്കാൻ ഇസ്രായേ ലിൽ പോയി മുങ്ങി പൊങ്ങിയ ഒരാളെപ്പറ്റി വാർത്തകളിൽ കണ്ടു. എന്തുകൊണ്ട് മാലിന്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്ന് പഠിച്ചില്ല? വേണ്ടുന്ന പരിശീലനം നേടിയില്ല? മനുഷ്യ രുടെ സുരക്ഷിതത്വം ആരോഗ്യം അധികാരത്തിലുള്ളവരെ അലട്ടിയില്ല? മനുഷ്യരുടെ മൗലിക അവകാശങ്ങളെ പുച്ഛത്തോടെ തള്ളുന്നത് ആരാണ്?
കേരളത്തിലെ മാലിന്യം കണ്ടാൽ ഏതൊരു സഞ്ചാരിയും ഊറിഊറി ചിരിക്കും. മത ഭ്രാന്തുപൊലെ മാലിന്യം വലിച്ചെറിയുന്ന ഭ്രാന്തന്മാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഒരു ഭാഗത്തു് പ്ലാസ്റ്റിക് ഉപയോഗം തടയുകയും കത്തിക്കയും ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് കോർപ്പ റേഷൻ അവിടെ തീ കത്തിക്കുന്നത്. മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത ദാരിദ്ര്യവും വിശപ്പുമാണ്. കേരളം അതിൽ നിന്ന് മുക്തി പ്രാപിച്ചെങ്കിലും മാലിന്യത്താൽ, അഴി മതിയിൽ അപമാനഭാരം അനുദിനമനുഭവിക്കുന്നു. കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിനായി ചിലവിട്ടത് 14 കോടി രൂപയാണ്. കരാർ എടുത്തവരുടെ യോഗ്യത ഇന്നൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. അവസാനം കണ്ടത് ഏകദേശം 110 ഏക്കറോളം വിസ്തീർണ്ണമുള്ള സ്ഥല ത്തേക്ക് തീ അണയ്ക്കാൻ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുപോകുന്ന കൗതുക കാഴ്ചയാണ്. അതിലെ അഴിമതി പുറത്തുവന്നിട്ടില്ല. കേരള ശാസ്ത്രത്തിന്റെ മഹത്തായ ഈ ജ്ഞാന ചൈതന്യത്തെ നമിക്കുന്നു. ഇന്ത്യൻ നിയമത്തിൽ ആർട്ടിക്കിൾ 21 പറയുന്നത് മനുഷ്യർക്ക് ആഹാരം, പാർപ്പിടം, വസ്ത്രം തുടങ്ങി പല അവകാശ ങ്ങളുണ്ട്. അവിടെയാണ് മനുഷ്യർ അഴിമതി പുരണ്ട വിഷപ്പുക ശ്വസിക്കുന്നത്. മലയാളിയെ പോലെ മാലിന്യത്തിലും കയ്യിട്ട് വാരുന്നവർ മറ്റെങ്ങും കാണില്ല. വൈദ്യുതി ഉല്പാദനമായിരിന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും അണയാത്ത കാട്ടുതീയിലൂടെ ഉല്പാദിപ്പിച്ചത് അഴിമതിയാണ്. കരാർ കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ച്ച, ബയോമൈനിങ്ങ് പ്രവർത്തിച്ചില്ല തുടങ്ങിയ മുട ന്തൻ ന്യായവാദങ്ങളല്ല വേണ്ടത് കുറ്റവാളികളെ ജനത്തിന് മുന്നിൽ കൊണ്ടുവരുമോ? മാരക മായ വിഷപ്പുക ഉല്പാദിപ്പിച്ചതിന് ശിക്ഷിക്കുമോ.?
About The Author
No related posts.