ഐ ടീ നഗരത്തിലെ താര റാണി “തബുബിയ *റോസാ* – കവിതാ സംഗീത് 

Facebook
Twitter
WhatsApp
Email
ആധുനിക നിർമാണ കലയുടെ ഭാവനാത്മക തയും പ്രൗ ഡ്ഢിയും വിളിച്ചോതുന്ന അമ്പര ചുംബികളായ കെട്ടിട സമു ചയങ്ങൾ, നിറപ്പൊലിമയിൽ കുളിച്ചു നിൽക്കുന്ന കൂറ്റൻ വ്യാപര കേന്ദ്രങ്ങൾ, സാങ്കേതിക മികവ് മുഴുവൻ പ്രതിഫലിക്കുന്ന ജീവിത സൗകര്യങ്ങൾ!!! അതാണ്‌ കർണാടകയിലെ ഗാർഡൻ സിറ്റി എന്ന് വിശേഷിപ്പിക്കുന്ന ബാംഗ്ലൂരു നഗരം.
സാദാരണ ഡ്രൈവ് ചെയ്തു പോകുന്ന വഴിയാകുമ്പോൾ മനസ്സിന് വല്ലാത്തൊരു ആവർത്തന വിരസത വരാറുണ്ട് .
 പക്ഷെ ഈ ഫെബ്രുവരി മാസത്തിലെ ഒരു ദിവസo രാവിലെ എന്നും ഡ്രൈവ് ചെയ്‌തു പോകാറുള്ളതു പോലെ വീട്ടിൽ നിന്നും ഇറങ്ങി ഞാൻ ചെറിയ സ്പീഡിൽ വണ്ടി ഓടിക്കാൻ തുടങ്ങി. കാറിലെ എ സി ഓഫ്‌ ചെയ്‌ത് ഗ്ലാസ്‌ തുറന്നപ്പോൾ കണ്ട ആ കണ്ണിനു കുളിര്മയേകുന്ന കാഴ്ച കണ്ണിനെ പോലും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു ആ മന്ദാഹാസ പുഷ്പങ്ങളായ തബുബിയ റോസാ തന്നത്. ഒരു യുവ കാമുകൻ തന്റെ കാമുകിയെ നോക്കി പുഞ്ചിരിക്കുംപോലെ!!!
ഒരു കാലത്ത് ബാംഗ്ലൂരിൽ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മരങ്ങളും മനോഹരമായ പൂക്കളും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മരങ്ങൾ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ വളരെ തണുപ്പുള്ളതാക്കും.
 ധാരാളം ഹരിത ഇടങ്ങൾ ഉള്ളതിനാൽ ഒരിക്കൽ ഉദ്യാന നഗരം എന്ന് വിളിച്ചിരുന്നു
ഐ ടീ നഗരത്തിലെ താര റാണി “ചെറി പുഷ്പം “നിരവധി പിങ്ക് ട്രമ്പറ്റ് മരങ്ങൾ മനോഹരമായ പൂക്കളാൽ വിരിഞ്ഞതിനാൽ ബാംഗ്ലൂർ നഗരം ഈ മാസം പിങ്ക് നിറത്തിൽ മാറി. ബ്ലഷ് പിങ്ക് പൂക്കൾ ഈ നഗരത്തെ ആകെ വിസ്മയിപ്പിച്ചു, കൂടാതെ നിരവധി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടു. പിങ്ക് പൂക്കളാൽ അലങ്കരിച്ച ഉയരമുള്ള മരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ ഒരു കാലത്ത് ബാംഗ്ലൂരിൽ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മരങ്ങളും മനോഹരമായ പൂക്കളും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മരങ്ങൾ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ വളരെ തണുപ്പുള്ളതാക്കും.
 ചെറി പൂക്കളെ കുറിച്ച് പറയുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ വരുന്നത് ജപ്പാനാണ്. എന്നിരുന്നാലും, ഇപ്പോൾ ബാംഗ്ലൂർ തീർച്ചയായും ഈ മാനദണ്ഡം ലംഘിക്കാൻ പോകുന്നു. വസന്തത്തിന്റെ ശരത്കാലത്തിൽ, നഗരത്തിലെ തെരുവുകൾ പിങ്ക് നിറം ധരിക്കുന്നതിനാൽ ബാംഗ്ലൂരിന് അസാധാരണമായ പ്രകൃതി സൗന്ദര്യം അനുഭവപ്പെടുന്നു. തബേബുയ റോസിയ മരങ്ങൾ പൂക്കുകയും പിങ്ക് നിറത്തിലുള്ള ഈ പുഷ്പം എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ചെറി പൂക്കളുടെ രുചി നഗരം അനുഭവിക്കുകയാണ്.
തെക്കേ അമേരിക്കയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ് ഈ മരങ്ങൾ. നിരത്തിനിരുവശവുമായി നടാറുള്ളവയാണ് ഈ മരങ്ങൾ.
തബെബുയ വസന്തമാണ് ഉദ്യാനനഗരിയായ ബംഗളൂരുവിന്റെ വീഥികളിൽ
 ഡിസംബർ, ജനുവരി മാസങ്ങളിൽ കണ്ണുടക്കുന്ന അതിമനോഹര കാഴ്ച തബെബുയ മരങ്ങൾ വഴിയാത്രക്കാർക്ക് നൽകാൻ തുടങ്ങിയിട്ട്.
തെക്കേ അമേരിക്കയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ് ഈ മരങ്ങൾ. നിരത്തിനിരുവശവുമായി നടാറുള്ളവയാണ് ഈ മരങ്ങൾ.
സിറ്റിയിലെ തിരക്കു പിടിച്ച ചില ദയനം ദിന യാത്രകളിൽ നിരത്തിൽ ഉടനീളം പരന്നു കിടക്കുന്ന ഈ ചെറി പുഷ്പങ്ങളുടെ കാഴ്ച എന്നും മനസിന്‌ ആനന്ദ മേകുന്ന ഒന്നാണ്.സിറ്റിയിലെ തിരക്കു പിടിച്ച ചില ദയനം ദിന യാത്രകളിൽ നിരത്തിൽ ഉടനീളം പരന്നു കിടക്കുന്ന ഈ ചെറി പുഷ്പങ്ങളുടെ കാഴ്ച എന്നും മനസിന്‌ ആനന്ദ മേകുന്ന ഒന്നാണ്.
കവിതാ സംഗീത്

About The Author

Leave a Reply

Your email address will not be published. Required fields are marked *