LIMA WORLD LIBRARY

ഭൗമികതയെ നഷ്ടപ്പെടുത്തുന്നതാണ് നമ്മുടെ ജീവിത യാത്ര. ഓരോ യാത്രയിലും നമുക്ക് നഷ്ടമാകുന്ന ചിലതുണ്ട്. നാം തിരിച്ചറിയാത്ത ചിലത്.

ഭൗമികതയെ നഷ്ടപ്പെടുത്തുന്നതാണ് നമ്മുടെ ജീവിത യാത്ര. ഓരോ യാത്രയിലും നമുക്ക് നഷ്ടമാകുന്ന ചിലതുണ്ട്. നാം തിരിച്ചറിയാത്ത ചിലത്.സമയവും സ്ഥലവും ഊർജവും പിന്നെ കുറേ ബന്ധങ്ങളും എന്നും നമുക്ക് നഷ്ടമാണ്.പക്ഷേ, യാത്രാന്ത്യത്തിലുണ്ടാകുന്ന സന്തോഷങ്ങളെക്കുറിച്ചുള്ള ചിന്തകൾ നഷ്ടങ്ങളെ വിസ്മരിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നഷ്ടങ്ങളുടെ തിരിച്ചറിവാണ് ലാഭങ്ങളുടെ മൂല്യത്തെ തിളക്കത്തോടെ കാണാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഒരു നഷ്ടം ഒരു ലാഭത്തെയും അധ്വാനത്തെയും തിരിച്ചറിയാൻ വേണ്ടിയുള്ളതാണ്. ജീവിതത്തിൽ നാം നഷ്ടങ്ങളിലൂടെ പഠിക്കുന്നതോടൊപ്പം നഷ്ടപ്പെടുത്താനും പഠിക്കണം. നഷ്ടങ്ങളിലൂടെ പഠിക്കുന്നതും നഷ്ടപ്പെടുത്താൻ പഠിക്കുന്നതും രണ്ടും രണ്ടാണ്.നഷ്ടങ്ങളിലൂടെ പഠിക്കുന്നത് തിരിച്ചറിവിന്റെ പാഠങ്ങളും നഷ്ടപ്പെടുത്തുന്നതിലൂടെ പഠിക്കുന്നത് വളർച്ചയുടെയും ശുദ്ധീകരണത്തിന്റെയും പാഠങ്ങളാണ്. തിരിച്ചറിവിന്റെയും വളർച്ചയുടെയും ശുദ്ധീകരണത്തിന്റെയും പാതയായിരിക്കട്ടെ നമ്മുടെ ജീവിത യാത്ര . ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px