ന്യൂയോർക്ക് ∙ ഇനി മുതൽ അഞ്ചുവർഷം ആഗോള താപനില കൂടാൻ ഉയർന്ന സാധ്യതയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേൾഡ് മീറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) അറിയിച്ചു. ഇങ്ങനെ സംഭവിച്ചാൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും കൂടിയ ചൂടുള്ള കാലയളവാകും 2023 മുതൽ 2027 വരെ. ഹരിതഗൃഹവാതകങ്ങളും പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും മൂലമാകും താപനില കുതിച്ചുയരുക.
കാലാവസ്ഥ വ്യതിയാനം തടയാനായി 1850 മുതൽ 1900 വരെയുള്ള അരനൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാൾ 1.5 ഡിഗ്രി വർധനയ്ക്കുള്ളിൽ താപനില പിടിച്ചുനിർത്തണമെന്നാണു 2015ലെ പാരിസ് ഉടമ്പടി നിഷ്കർഷിക്കുന്നത്. കഴിഞ്ഞവർഷത്തെ ശരാശരി താപനില 1850 മുതൽ 1900 വരെയുള്ളതിനെക്കാൾ 1.15 ഡിഗ്രി കൂടുതലായിരുന്നു. 1.5 ഡിഗ്രി സെൽഷ്യസ് പരിധി അടുത്ത 5 വർഷത്തിൽ ലംഘിക്കാനിടയുണ്ടെന്നും ചിലപ്പോൾ 1.8 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും ഡബ്ല്യുഎംഒ പറയുന്നു.
English Summary: Next five years may be hottest ever warns United Nations World Meteorological Organisation
About The Author
No related posts.