വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു … – എം.തങ്കച്ചൻ ജോസഫ്

Facebook
Twitter
WhatsApp
Email

വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു അന്വശരകാവ്യത്തിന്നധിപനല്ലോ
ഭാരതപൈതൃകമരതകചിത്രങ്ങൾ
കാവ്യാനുരാഗത്തിൻ കവനങ്ങളായ്.

പദ്മനാമത്തിലൊരു പത്തേമാരിയിൽ
കാവ്യപ്രവഞ്ചത്തിൻ തുകിലുണർന്നു
പ്രകൃതിതൻതാളത്തെ മണിമുത്തായി കോർത്തതോ
പ്രമദസംഗീതത്തിൻ ഭാവങ്ങളായ്..

കാവ്യാനുരാഗങ്ങൾ കാവ്യാഞ്ജലികളാൽ
കാലത്തിൻ കവിതൻകുലപതിയേ..
ആർഷഭാരതമുണരുന്നു ഭുവനത്തിൽ
ഘർഷമുണർത്തുമാഗീതാഞ്ജലി.

അഭിനിവേശത്തിന്റെ അധികാരമുനക
ളെ
അമരികൊണ്ടെന്നും അടരാടിനിന്നു
ജനഗണപാടി, ജനതകളുണർന്നു
ജന്മഭൂമീലൊരു കർമ്മദീപം.

ഭാരതാംബയേകിയ പാവനപ്രകാശമേ
രവീന്ദ്രനാഥഗീതികൾ പാരിടത്തിനേകി നീ
കാലകവനപൂജിത നീരചിച്ച ശീലുകൾ
കാവ്യപുഷ്പഹാരമായണിഞ്ഞുനില്പൂ ഭാരതം
കോടിജന്മപുണ്യമായ് വിളങ്ങിനില്പൂ വിണ്ണിലെ
കെടാവിളക്കിൻദീപമേ ഗുരോ നമോസ്തുതേ…

About The Author

Leave a Reply

Your email address will not be published. Required fields are marked *