അതിമോഹം ആപത്തെന്നൊരു ചൊല്ലുണ്ടേയ്
അതിലേറെകാര്യമുണ്ട് സത്യംതന്നെ (അതിമോഹം…)
കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ
അവസാനം, വിധിയും കൊതിയും തോല്പിക്കും നമ്മെ
(അതിമോഹം…)
കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ,
അവസാനം വിധിയും കൊതിയും തോല്പിക്കും നമ്മെ
പെരുക്കപ്പട്ടിക പഠിച്ചാലും
കുറച്ചും കൂട്ടിയും പഠിച്ചാലും
ഗുണിച്ചും ഹരിച്ചും പഠിച്ചുവെന്നാലും
തെറ്റും ജീവിതകണക്കുകൾ
ജീവിതത്തിനു കുറുക്കുവഴിയില്ലന്നേ
കറങ്ങിത്തീരാതങ്ങനങ്ങ് തീരൂലാ (ജീവിതത്തിനു…)
പറപറക്കണ പൂങ്കുയിലിന്
എരിവെയിലിൻച്ചൂടുണ്ടേ
തലങ്ങും വിലങ്ങും പാഞ്ഞുപായണ
മേഘവും കരയാറുണ്ടേ
മഴയായിപ്പെയ്തങ്ങു തീരാറുണ്ടേ
(അതിമോഹം…)
കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ
അവസാനം വിധിയും കൊതിയും തോല്പിക്കും നമ്മെ
കുരുക്കു പെരുത്ത ജീവിതത്തിൽ
അറുത്തുമുറിച്ചു പറഞ്ഞാലും
മയക്കിപ്പതച്ചു പറഞ്ഞാലും
കുറയില്ല ശത്രുക്കൾ.
ഗുണമുണ്ടേൽ ദോഷമുണ്ടേ മറക്കല്ലേ
കാര്യമതും സത്യമാണേ എന്നെന്നും (ഗുണ്ടമുണ്ടേ…)
മനം തുറക്കണ ഏതൊരാളും
തുനിഞ്ഞിറങ്ങിയാൽ പുകിലാണേ
നാടാകെ പാട്ടാക്കിപ്പാടുന്നോരേറുന്നേ
ഇല്ലാത്തകാര്യങ്ങൾ പൊല്ലാപ്പാണേ
(അതിമോഹം…)
About The Author
No related posts.