പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ-
ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും
പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ
നിന്റെ പൂവിതൾ തേനൂറും ചുണ്ടിൽ മുത്താത്ത വണ്ടേത് മുത്തേ
നിത്യ വസന്തമാം നിന്നെ തഴുകാത്ത മാരുതനേത്?
അഴകേറും നിന്നുടൽ കണ്ട് വിരിയാത്ത സ്വപ്നങ്ങളേത്?
ഉതിരാത്ത പൂവിതളായി നിന്റെ സ്വപ്‌നങ്ങൾ എത്ര നാൾ പൂത്തു.
സ്വപ്നങ്ങൾ പൂത്തനാളൊ ക്കെ എത്ര കിളികൾ ചിലച്ചു.
എത്ര വസന്തം വിരിഞ്ഞു, പിന്നെ എത്ര കുയിലുകൾ പാടി
എത്രയോ പക്ഷികൾക്കൂടി, എത്രയോ കൂടുകൾ കൂട്ടി.
എത്രയോ നന്മ വിരിഞ്ഞു, എത്ര നറുമണമേ കി
കാലങ്ങളേറെ കൊഴിഞ്ഞു,കൊടും കാറ്റടിച്ചാകെ ഉലഞ്ഞു.
പെരും തണ്ടോടിഞാകെ തളർന്നു, പിന്നെ
വൻ മഴ ആർത്തലച്ചെത്തി താങ്ങായ മണ്ണുകളൊക്കെ
താൻ താൻ വഴിക്കു പിരിഞ്ഞു കൂട്ടായ വേരുകളെല്ലാം
കൂട്ടമായ് വേരേ റ്റുപോയി,പൂക്കുവാൻ പറ്റാതെയായി,
പൂക്കാലം ഓർമയായി മാറി.
തേനൂറും ചുണ്ട് വരണ്ടു.വണ്ടുകൾ മിണ്ടാതെ പോയി
ചേക്കറും പക്ഷികളൊക്കെ, നോക്കത്താ ദൂരെ പറന്നു.
നിന്റെ കണ്ണുനീർപൂവുകളെല്ലാം ആരാരും കാണാതെ പോയി
പൂക്കാൻ മറന്നവളെന്ന് കാലം വിധിച്ച വിധിയോ?
കാണാതെ പോകരുതാരും കാലം വിധിക്കും വിധികൾ
പൂക്കാൻ മറന്നുവെന്നാലും കൂട്ടായി നിൽക്കണം നമ്മൾ.
പൂക്കാൻ മറന്നൊരു വാകേ, എന്റെ ഓർമയിൽ പൂത്തു നീ നില്പ്പൂ













