അതിജീവനം, പലായനം – ഗീത മുന്നൂർക്കോട്

Facebook
Twitter
WhatsApp
Email
ഞൊടിയിടക്കാണൊരുവൾ
പതിമൂന്നിൽ നിന്ന്
മൂന്നു മക്കളുടെ
അമ്മത്തണലിലേക്ക്
കുതിച്ചോടിയത്
സ്നേഹക്കാടായത്
കാട്ടുവഴികളിൽ വ്യാപരിച്ചത് !
ചിന്തിത്തെറിച്ച വിമാനച്ചിറകുകൾ
വകയാനില്ല നേരമെന്ന്
കബന്ധശിഷ്ടങ്ങളിൽ നിന്നും
അമ്മമനസ്സിന്റെ മൂർത്തരൂപമാണവൾ
കടമെടുത്തത്.
കൈത്തണ്ട മുറുകെക്കവർന്ന
കുഞ്ഞനുജൻ …
ഉടുപ്പിൻതുമ്പിൽ ഞാന്ന്
അനിയത്തിപ്പെണ്ണ് …
മുലപ്പാൽദാഹം തുളുമ്പിച്ച
പിഞ്ചുപൈതൽമിഴികൾ …
അവളവയിൽ വളർന്നുമുറ്റി !
കണ്ണുകളിൽ സൂക്ഷ്മതയെഴുതി
കാട്ടുവട്ടങ്ങൾക്കു വലയങ്ങളിട്ടു
കാതുകൾക്ക് വട്ടം പെരുപ്പിച്ചു
കാട്ടുമുരൾച്ചകളിൽ നിന്നു തെന്നി
മണം പിടിച്ചുന്നമളന്ന്
നാലു വായ്കളിലേക്കന്നം നേടി
പാദങ്ങളൂന്നി മണ്ണു തൊട്ട്
ഇഴജന്തുവിഷദംശനങ്ങൾ
തെറുത്തെറിഞ്ഞ്
അതിജീവനം !
കുട്ടിസ്സംഘത്തിന്റെ അമ്മനേത്രിയവൾ !
കാട്
കവിഞ്ഞുനിവർന്ന്
മെയ് തളർന്ന്
കൈ കുഴഞ്ഞ്
അവൾ …
ഇലകൾ, കായ്കൾ, കനികൾ
ഓമനകളെയൂട്ടാൻ,
പെയ്ത്തുതുള്ളികളവർക്ക്
ദാഹമാറ്റാൻ …
കറുത്ത കാടിന്റെയറ്റമെങ്ങോ…
ഒരിറ്റു വെളിച്ചം കൊള്ളാൻ…
കാടോടി നടന്നവർ!
നാൽപതുനാൾവഴികളിൽ
മുറിവിലേക്കിറ്റിയ
ഔഷധിയെന്നപോൽ
കണ്ടെത്തലിന്റെ തിരിച്ചറിവിൽ
കുരച്ചുചാടിയ നായ!
അലസപ്പെട്ടില്ലവൾ
അമ്മപ്പിടപ്പിന്റെ ഭാരം
സഹായഹസ്തങ്ങളിലിറക്കുമ്പോൾ
കുഞ്ഞുസഹജർക്കൊരു
നിറകണ്ണമ്മച്ചിരി !
ആമസോൺ തമസ്സിലന്ന്
നിറദീപമാളി

About The Author

Leave a Reply

Your email address will not be published. Required fields are marked *