ആൻഡ്രോയിഡിനുള്ള ചാറ്റ്ജിപിടി ആപ്പ് അടുത്തയാഴ്‌ച ലോഞ്ച് ചെയ്യും; ഗൂഗിൾ ബാർഡിന് വെല്ലുവിളിയാവും

Facebook
Twitter
WhatsApp
Email

ChatGPT APP: ഐഒസിന് വേണ്ടി ചാറ്റ്ജിപിടി ആപ്പ് ആരംഭിച്ചതിന് ശേഷം, ഇപ്പോഴിതാ ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐ. ആപ്പ് ഇതിനകം ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്, അടുത്തയാഴ്‌ച തന്നെ ആപ്പ് ലഭ്യമാകുമെന്നും, ഇന്ന് മുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും കമ്പനി ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ആൻഡ്രോയിഡ് പതിപ്പ് അടുത്തയാഴ്‌ച പുറത്തിറങ്ങുമെന്ന് ചാറ്റ്ജിപിടിയുടെ മാതൃ കമ്പനി സോഷ്യൽ മീഡിയയിൽ അറിയിച്ചു. എന്നാൽ അവർ കൃത്യമായ ദിവസം പരാമർശിച്ചിട്ടില്ല. ആപ്പ് റിലീസ് ചെയ്‌ത ഉടൻ തന്നെ അത് ലഭ്യമാവുന്നതിന് നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നേരത്തെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. മെയ് മാസത്തിൽ ഐഒഎസിനായി ആപ്പ് അവതരിപ്പിച്ചത് മുതൽ നിരവധി പേർ അതിന്റെ ആൻഡ്രോയിഡ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

അതേസമയം, ഈ നീക്കത്തിൽ ഗൂഗിളിന്റെ ബാർഡ് ചാറ്റ്ബോട്ടിന് ആശങ്കപ്പെടാൻ ചില കാരണങ്ങളുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ചാറ്റ്ബോട്ട് ലോകത്ത് മത്സരം ചൂടുപിടിക്കുകയാണ്. ചാറ്റ്ജിപിടിയെ പോലെ, ബാർഡിന് പ്രത്യേക മൊബൈൽ ആപ്പുകൾ ഇല്ല. പകരം, ഇത് ഒരു വെബ് അധിഷ്ഠിത ഇന്റർഫേസിനെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി മറ്റൊരു ഓപ്‌ഷൻ നൽകുന്നത്. ഇത് ബാർഡിന് മേൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തിയേക്കാം.

ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് റിലീസ് രസകരമായ ഒരു സമയത്താണ് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചാറ്റ്ജിപിടിയുടെ ജൂണിലെ വെബ് ട്രാഫിക്കിലും ആപ്പ് ഇൻസ്‌റ്റാളേഷനുകളിലും കുറവുണ്ടായതായി അടുത്തിടെ പുറത്തുവന്ന ഡാറ്റ വ്യക്തമാക്കിയിരുന്നു. കൂടാതെ പുതിയ പതിപ്പായ ജിപിടി-4 താരതമ്യേന വേഗത കുറഞ്ഞതും, ബുദ്ധിശക്തി കുറഞ്ഞതുമാണെന്ന് ചില ഉപയോക്താക്കൾ പരാതിപ്പെടുകയുമുണ്ടായി.

ആപ്പിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള അപ്‌ഡേറ്റുകളിൽ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ചാറ്റ്ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐ ഈ ആരോപണങ്ങളോട് പ്രതികരിച്ചു. അതേസമയം, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ വിരൽത്തുമ്പിൽ ചാറ്റ്ജിപിടി സൗകര്യം ഉടൻ ആസ്വദിക്കാനാകും. ഈ പുതിയ സംഭവ വികാസത്തോടെ ഗൂഗിളിന്റെ ബാർഡ്, ചാറ്റ്ബോട്ടുകളുടെ മത്സരത്തിൽ കനത്ത വെല്ലുവിളിയാവും നേരിടേണ്ടി വരിക.

About The Author

Leave a Reply

Your email address will not be published. Required fields are marked *