വെണ്ടയ്ക്ക നിസാരക്കാരനല്ല; ഗര്‍ഭിണികള്‍ക്ക് ഉത്തമം, ആരോഗ്യ ഗുണങ്ങള്‍ അറിയാം

Facebook
Twitter
WhatsApp
Email

Health Benefits of ladies finger: പച്ചക്കറികളില്‍ ഏറെ പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പച്ചക്കറിയായതിനാല്‍ തന്നെ മിക്കപ്പോഴും വെണ്ടയ്ക്ക നമ്മുടെ അടുക്കളയിലുണ്ടാകും. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജുലൈ, ഒക്ടോബര്‍-നവംബര്‍ എന്നിവയാണ് വെണ്ടയുടെ നടീല്‍ സമയം. പോഷകങ്ങളുടെ കലവറയായ വെണ്ടയ്ക്കയ്ക്ക് നിരവധി രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. എന്തൊക്കെയാണ് വെണ്ടക്കയുടെ ഗുണങ്ങള്‍ എന്നു നോക്കാം.

മിനറലുകള്‍, വിറ്റാമിന്‍ എ,ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍,ലുട്ടെയിന്‍ എന്നിവ അടങ്ങിയിട്ടുള്ളതാണ് വെണ്ടയ്ക്ക. ഇത് കഴിക്കുന്നത് കാഴ്ചശക്തി കുറയുന്നതും തിമിരം തടയാനും റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും. വിറ്റാമിന്‍ എയും ആന്റിഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ മാറാനും ചുളിവുകളില്ലാതാക്കാനും സഹായിക്കുന്നു.താരന്‍, മുടിയുടെ വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവ കുറയും.

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ആഹാരത്തിലെ ഫൈബറിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വെണ്ടയ്ക്ക് ദഹനേന്ദ്രിയത്തിന് പ്രിയപ്പെട്ടതാണ്. മലവിസര്‍ജ്ജനം സാധാരണഗതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.വെണ്ടയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കും.

ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ പ്രത്യേകിച്ചും ആസ്ത്മയില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും സഹായകമാണ്. ഗര്‍ഭിണികള്‍ക്ക് ഗുണകരമാണ് വെണ്ടയ്ക്ക. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിന്റെ വികാസത്തിനും ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനും ഫോളിക്കാസിഡ് ആവശ്യമാണ്. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളമുണ്ട്. 4-12 ആഴ്ചകളിലെ ഗര്‍ഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. ഗര്‍ഭകാലത്തെ വിളര്‍ച്ച തടയുന്നതിനും അതു സഹായകം. അതിനാല്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം

About The Author

Leave a Reply

Your email address will not be published. Required fields are marked *