പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ജിതേഷ്ജി പ്രഭാഷണത്തിനൊപ്പം കയ്യിൽ കരുതിയ മുല്ലപ്പൂക്കൾ തൊട്ടുമുന്നിൽ വിരിച്ചിരുന്ന കറുത്തനിറത്തിലുള്ള തുണിയിലേക്ക് വിതറിയപ്പോൾ ഞൊടിയിടയിൽ വിരിഞ്ഞത് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിസ്മയരൂപം ! വ്യത്യസ്തമായ ഈ വരയാദരം അടുത്ത് കാണാൻ ചിത്രകാരന് ചുറ്റും പ്രേക്ഷകരുടെ വലിയ തിക്കും തിരക്കുമായിരുന്നു.
പന്തളം ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയ വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് വ്യത്യസ്തമായ ഈ അനുസ്മരണപരിപാടി നടന്നത്. പത്തനംതിട്ട എം പി ആന്റോ ആന്റണി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ്, മുൻ എം എൽ എ അഡ്വ : കെ ശിവദാസൻ നായർ, കെ പി സി സി സെക്രട്ടറി പഴകുളം മധു, പന്തളം ജുമാ മസ്ജിദ് മുഖ്യ ഇമാം അമീൻ അൽ ഫലാഹി, അക്കീർമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ്, പന്തളം ഇമാം
സി പി എം ജില്ലാ കമ്മറ്റിയംഗം ലസിത ടീച്ചർ ,ബി ജെ പി മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് ഹരി കൊട്ടേത്ത്, കേരള കോണ്ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രവി, മഹിളാ കോൺഗ്രെസ്സ് സംസ്ഥാന സെക്രട്ടറി ലാലി ജോൺ, ഡിസി സി സെക്രട്ടറിമാരായ ഡി എൻ തൃദീപ്, ബി നരേന്ദ്രനാഥ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖരാണ് അന്തരിച്ച ജനനായകനെ അനുസ്മരിക്കാൻ എത്തിയത്.
credits: https://www.malayalamexpress.in
About The Author
No related posts.