Mbappe Transfer: പാരീസ് സെന്റ് ജെർമെയ്‌നിന്റെ സൂപ്പർതാരം കൈലിയൻ എംബാപ്പെയ്‌ക്കായി 332 മില്യൺ യുഎസ് ഡോളറിന്റെ ലോക റെക്കോർഡ് കരാറുമായി സൗദി ക്ലബ് അൽ ഹിലാൽ. താരത്തിന്റെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ അടുത്ത ക്ലബ് ഏതെന്ന ചോദ്യം ഉയരുന്നുണ്ട്. റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള വൻകിട ക്ലബുകൾ എംബാപ്പെയ്ക്ക് പിന്നിൽ കാലങ്ങളായുണ്ട് താനും. ഇതിനിടയിലാണ് റെക്കോർഡ് തുക മുന്നോട്ട് വച്ച് അൽ ഹിലാൽ താരത്തെ കൂടാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ഫ്രാൻസിന്റെ 2018 ലോകകപ്പ് വിജയത്തിലെ പ്രധാന കാരണക്കാരനായിരുന്ന എംബാപ്പെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി എവിടെ ചേക്കേറുമെന്നതാണ് ഫുട്‍ബോൾ ലോകം ഉറ്റുനോക്കുന്നത്. 24കാരന്റെ നിലവിലെ വിപണി മൂല്യം 94.8 ദശലക്ഷം യൂറോയ്ക്കും 157.9 ദശലക്ഷം യൂറോയ്ക്കും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് അൽ ഹിലാൽ മുന്നോട്ട് വച്ച തുകയേക്കാൾ വളരെ കുറവാണെന്നതാണ് യാഥാർഥ്യം.
“ആർക്കാണ് കൈലിയൻ എംബാപ്പെയെ വാങ്ങാൻ കഴിയുക? പിഎസ്‌ജിയിൽ അദ്ദേഹം ആഴ്‌ചയിൽ ഏകദേശം 2 ദശലക്ഷം യൂറോ സമ്പാദിക്കുന്നതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ ലോയൽറ്റി ബോണസ് അവിശ്വസനീയമാണ്. മറ്റൊരു സീസൺ കൂടി പിഎസ്‌ജിയിൽ തുടർന്നാൽ 100 മില്യൺ യൂറോയിലധികം സമ്പാദിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്” സ്കൈ സ്പോർട്ട് ചീഫ് റിപ്പോർട്ടർ പറഞ്ഞു.
റയൽ മാഡ്രിഡ്, ചെൽസി, ന്യൂകാസിൽ എന്നിവയുൾപ്പെടെ നിരവധി മുൻനിര ക്ലബ്ബുകളുമായി ചർച്ചകൾ നടത്തുന്ന എംബാപ്പെയ്ക്ക് വേണ്ടി അൽ ഹിലാൽ രംഗത്തിറങ്ങുന്നത് അപ്രതീക്ഷിതമായാണ്. എന്നാൽ, അൽ ഹിലാലും എംബാപ്പെയുടെ പ്രതിനിധികളും തമ്മിൽ ഇതുവരെ നേരിട്ട് ഒരു സംഭാഷണവും നടന്നിട്ടില്ലെന്നാണ് സൂചന.
Credits: https://malayalam.indiatoday.in/
About The Author
No related posts.