നിനച്ചിരിക്കാതെയാണ്
സ്വാതന്ത്ര്യം നിരോധിച്ചുകൊണ്ടുള്ള
ഉത്തരവ് കിട്ടിയത്..
നിര്‍ത്തലാക്കാനുള്ളകാരണം
വ്യക്തമായി പറഞ്ഞിരുന്നു..
അതേ,
‘അനുവദിയ്ക്കപ്പെട്ട സ്വാതന്ത്ര്യം
ദുരുപയോഗം ചെയ്തു..’
തെളിവുകള്‍ അക്കമിട്ട്
നിരത്തിയിരുന്നു..
പക്ഷേ,
അവള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്….
‘എന്തായിരുന്നു സ്വാതന്ത്ര്യം ??’
സമൂഹത്തിന്റെ ശരികളിലൂടെ മാത്രം
നടന്നു മടുത്തൊരുവള്‍ക്ക്
സ്വന്തം ശരികളിലൂടെ
സഞ്ചരിക്കാനാവകാശമില്ലേ???
വിധികര്‍ത്താവിനോ
കേട്ടിരുന്നവര്‍ക്കോ
ഉത്തരമുണ്ടായിരുന്നില്ല..
സമൂഹത്തിന്റെ ശരി
വ്യക്തികള്‍ ലംഘിക്കാന്‍ പാടില്ലെന്ന
അലിഖിത നിയമം ലംഘിച്ചതിന്
സ്‌നേഹക്കോടതിയില്‍
ഇതിലും കുറഞ്ഞ ശിക്ഷകളില്ലത്രെ
മനോവ്യാപാരങ്ങള്‍ക്ക്
നിരോധനമേര്‍പ്പെടുത്താന്‍
ഏതു കോടതിക്കാണാവുക ???
(ചോദ്യങ്ങള്‍ക്ക് തല്‍ക്കാലം നിരോധനമില്ല)
About The Author
No related posts.