നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും
യാത്ര ചെയ്യുന്നവർ..
നീ എന്നിലേക്കും, ഞാൻ നിന്നിലേക്കും..
നമ്മുടെ ഹൃദയത്തിലേക്കുള്ള
ദൂരം അകലെയാവുന്നു .
കാതങ്ങൾ പിന്നിട്ടിട്ടും
ലക്ഷ്യമെത്താത്ത യാത്ര..
പുനർജന്മങ്ങളുടെ ചില്ലയിൽ
നാമിനിയും കൂടുകൂട്ടാഠ…
അന്നും രണ്ടിലകളായി
ഒരു ചില്ലയിൽ തളിർത്തേക്കാം
പരസ്പ്പരം തമ്മിൽ
അറിയാതെ പോയേക്കാം. ..
ശിലയായിട്ടുറച്ചു പോയവർ
ഇടറി വീഴില്ലിനി,
ഏതഗ്നിയിലും ദഹിക്കില്ലിനി…
ഏഴപ്പെൺകൊടിയെ
ശപിച്ചു ശിലയാക്കി
നിശ്ശബ്ദയാക്കിയുറക്കീ
ദശാസന്ധികൾ…..
വിറങ്ങലിച്ച രാത്രികൾ
പുകയുന്ന പകലുകൾ
ഒഴിയാത്ത ദുരിതങ്ങൾ..
ഒടുവിൽ ശപിച്ചു…
മണ്ണിലുറക്കട്ടെ പാഴ്‌ജന്മം…
മഴയുടെ താഡനം
വെയിലിന്റെ താപനം
മഞ്ഞിന്റെ മരവിപ്പും
കൂട്ടേകും പാഴ്‌ജന്മം …
About The Author
No related posts.